1999-ന് ശേഷം, പ്രത്യേകിച്ച് സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്കയുമായി ചേരാനുള്ള തീരുമാനം വലിയ തെറ്റായിരുന്നുവെന്ന് ഖവാജ ആസിഫ് പാർലമെന്റിൽ പറഞ്ഞു. "പാകിസ്ഥാനെ ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായാണ് അവർ കണ്ടത്. ഒരു ആവശ്യത്തിനായി ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു," അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ പങ്കാളിത്തം മതപരമായ കടമയായിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു. 'ജിഹാദ്' എന്ന ലേബലിൽ ആളുകളെ അണിനിരത്തി യുദ്ധത്തിന് അയക്കുകയായിരുന്നു. 1980കളിലെ സോവിയറ്റ് വിരുദ്ധ യുദ്ധം അമേരിക്കയുടെ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും അവിടെ മതപരമായ അനിവാര്യതകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
advertisement
ഈ യുദ്ധങ്ങളെ ന്യായീകരിക്കുന്നതിനായി പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പോലും മാറ്റങ്ങൾ വരുത്തിയതായി ആസിഫ് വെളിപ്പെടുത്തി. ഇത്തരം പ്രത്യയശാസ്ത്രപരമായ മാറ്റങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പാകിസ്താന്റേതല്ലാത്ത യുദ്ധങ്ങളിൽ പങ്കുചേർന്നത് രാജ്യത്ത് അക്രമം, തീവ്രവാദം, സാമ്പത്തിക പ്രതിസന്ധി എന്നിവ വർധിപ്പിച്ചു. "നമുക്കുണ്ടായ നഷ്ടങ്ങൾ ഒരിക്കലും പരിഹരിക്കാൻ കഴിയില്ല," എന്ന് പറഞ്ഞ അദ്ദേഹം ഈ തെറ്റുകൾ 'തിരുത്താൻ കഴിയാത്തവ' ആണെന്നും വിശേഷിപ്പിച്ചു.
Summary: Pakistan’s Defence Minister Khawaja Asif has delivered a scathing critique of the country's long-standing alliance with the United States, stating that Washington exploited Islamabad for its own geopolitical gains and then discarded it. During a parliamentary session, Asif claimed that the US treated Pakistan "worse than toilet paper"—using the nation for a specific strategic purpose before throwing it away.
