ഇറാനിൽ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി അമേരിക്കൻ സൈന്യം. ശത്രുക്കളുടെ പിടിയിലകപ്പെടാതെ ഒരു ദിവസത്തിലധികം ദുർഘടമായ ഭൂപ്രദേശത്ത് ഒളിച്ചിരുന്ന പൈലറ്റിനെ വൻ സൈനിക നീക്കത്തിലൂടെയാണ് അമേരിക്കൻ സേന തിരിച്ചെത്തിച്ചത്. പൈലറ്റിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണ എ-10 (A-10) വിമാനത്തിലെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
യുദ്ധം അവസാനിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്. ഒമാൻ ഭരണകൂടം ഇറാനുമായി അവസാനവട്ട ചർച്ചകൾ നടത്തി. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ആശയവിനിമയം നിലനിർത്താൻ പാകിസ്താനും ഈജിപ്തും സജീവമായി ഇടപെടുന്നുണ്ട്. ഇസ്രായേലിനും സഖ്യകക്ഷികളായ അറബ് രാഷ്ട്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തകർക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
advertisement
