എന്നാൽ, ഇറാന്റെ മണ്ണിലേക്ക് നേരിട്ടുള്ള കരസേനാ നീക്കം നിലവിൽ ആവശ്യമാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, "ഇത് യുദ്ധത്തിന്റെ ഭാഗമാണ്, ജനങ്ങൾക്കിത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധം ഇങ്ങനെയൊക്കെയാണ്" എന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിവരമനുസരിച്ച്, രണ്ട് ആളില്ലാ വിമാനങ്ങളാണ് റിയാദിലെ എംബസിക്ക് നേരെ ആക്രമണം നടത്തിയത്. എംബസി മന്ദിരത്തിന്റെ മേൽക്കൂരയിലും അതിർത്തി മതിലിനുമാണ് ഡ്രോണുകൾ പതിച്ചത്. ആക്രമണത്തിൽ കെട്ടിടത്തിന് ചെറിയ തോതിൽ നാശനഷ്ടങ്ങളും തീപിടുത്തവും ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ എംബസി ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
