Also Read-തൃശ്ശൂരിൽ സിപിഎം നേതാവ് കുത്തേറ്റ് കൊല്ലപ്പെട്ടു; വെട്ടേറ്റ മൂന്ന് പേരുടെ നില ഗുരുതരം
നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന കാര്യം ട്രംപ് അറിയിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ച അന്നു തന്നെ നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ട്രംപിനെ വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയിരുന്നു. നിലവിൽ അവിടെ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം.
advertisement
ട്രംപിന്‍റെ ആരോഗ്യനിലയിൽ അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നു. എന്നാൽ നില വളരെ മെച്ചപ്പെട്ടെന്ന് അറിയിച്ച് ട്രംപിന്‍റെ വീഡിയോയും പിന്നാലെയെത്തി. ഇതിന് പിന്നെലെയാണ്ന ഡോക്ടറുടെയും പ്രതികരണം. ട്രംപിന് കടുത്ത പനിയുണ്ടായിരുന്നു. ഓക്സിജൻ ലെവലും കുറഞ്ഞു. ഇതു കൊണ്ട് സപ്ലിമെന്‍റൽ ഓക്സിജൻ നൽകേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടു വരികയാണ് എന്നാണ് ഡോക്ടർ അറിയിച്ചത്.
ബ്ലഡിലെ ഓക്സിജന്‍ ലെവൽ കുറഞ്ഞ സമയത്ത് ട്രംപിന് നൽകിയ ഒരു സ്റ്റീറോയിഡ് സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഡെക്സാമെതാസോൺ എന്ന മരുന്നാണ് പ്രസിഡന്‍റിന് നൽകിയതെന്ന് ഡോക്ടർ അറിയിച്ചിരുന്നു. എന്നാൽ ഇത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകുന്നതാണെന്നും നേരിയ ലക്ഷണമുള്ള രോഗികളിൽ പ്രതികൂലഫലം ഉണ്ടാകുമെന്നുമാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.