അതിജീവനത്തിനായുള്ള കൈകൾ പരസ്പരം നീട്ടുമ്പോൾ അവരുടെ രാജ്യമോ മതമോ വംശമോ ഒന്നും തടസ്സം നിൽക്കുന്നില്ല. സഹജീവികളോടുള്ള ജൈവികമായ സഹാനുഭൂതി മാത്രമാണ് മറ്റെല്ലാത്തിനേക്കാളും വലുതെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു.
Also Read- അവശിഷ്ടങ്ങൾക്കിടയിൽ അനിയനെ പൊതിഞ്ഞ കുഞ്ഞിക്കൈ; സിറിയയിൽ നിന്നുള്ള കാഴ്ച്ച
advertisement
സഹജീവി സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ചിത്രമാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. തുർക്കിയിൽ നിന്നുമുള്ള ഈ ചിത്രം പങ്കുവെച്ചത് ഇന്ത്യൻ ആർമിയാണ്. ഭൂകമ്പത്തിൽ രക്ഷയ്ക്കെത്തിയ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ടർക്കിഷ് വനിതയാണ് ചിത്രത്തിലുള്ളത്. “We care” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 21,000 കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇനിയും അനേകം മനുഷ്യർ അകപ്പെട്ടിരിക്കുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ ഇനിയും ജീവനോടെ ആളുകളെ രക്ഷിക്കാമെന്ന പ്രതീക്ഷയും മങ്ങുകയാണ്.