തുർക്കി-സിറിയ ഭൂകമ്പവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാർത്ത വിശ്വസിച്ച് അഫ്ഗാനിസ്ഥാനിൽ ഓടിക്കൂടിയത് ആയിരക്കണക്കിന് ജനങ്ങൾ. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് സന്നദ്ധപ്രവർത്തനത്തിന് ആളെ കൊണ്ടുപോകുന്നെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇതു വിശ്വസിച്ച അഫ്ഗാൻ ജനത കാബൂൾ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കാബൂൾ വിമാനത്താവളത്തിലേക്ക് എത്തുന്ന അഫ്ഗാൻ ജനതയുടെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
Crowds of people converged on Kabul Airport evening after hearing rumors that the Turkish embassy was planning to fly out Afghan citizens to help with relief work following the deadly earthquakes in Turkey. 1/2 pic.twitter.com/YzH9KerISQ
— Saeedullah Safi (@SaeedullahSafi7) February 8, 2023
കൊടുംതണുപ്പിൽ ചെരിപ്പുപോലുമിടാതെയാണ് യുവാക്കളും സ്ത്രീകളും കുഞ്ഞുങ്ങളുമെല്ലാം എത്തിയത്. താലിബാൻ ഭരണത്തിനു കീഴിൽ നിന്ന് ഭൂകമ്പം വിതച്ച ദുരന്ത ഭൂമിയിലേക്കാണെങ്കിലും രക്ഷപ്പെടാനുള്ള മാർഗം തേടിയാണ് ജനക്കൂട്ടം എത്തിയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read- മരണസംഖ്യ 21,000 ആയി; കോൺക്രീറ്റ് കൂനകൾക്കുള്ളിൽ ഇനിയും അനേകം പേർ, പ്രതീക്ഷകൾ മങ്ങുന്നു
താലിബാൻ ഭീകരതയിൽ നിന്നുള്ള മോചനം ആ ജനത എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് വ്യാജ വാർത്ത വിശ്വസിച്ച് ഓടിയെത്തിയ ആൾകൂട്ടമെന്നാണ് സോഷ്യൽമീഡിയയിലെ പ്രതികരണം. ജനങ്ങൾ വാഹനങ്ങളിലും കാൽനടയായുമെല്ലാം വിമാനത്താവളത്തിലേക്ക് എത്തിയതോടെ താബിലാൻ സൈനികർക്ക് വിമാനത്താവളത്തിന് ചുറ്റും നടന്ന് പറയേണ്ടി വന്നു കേട്ട വാർത്ത വ്യാജമാണെന്ന്.
Also Read- തുർക്കി സിറിയ ദുരിതാശ്വാസത്തിന് കേരളത്തിന്റെ 10 കോടി; ‘ലോകസമാധാനത്തിന് രണ്ടു കോടി’ ആലോചന നടക്കുന്നെന്ന് ധനമന്ത്രി
ഇതോടെ, നാലും അഞ്ചും മണിക്കൂർ കാത്തുനിന്നവർ നിരാശയോടെ മടങ്ങി. താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ച 2021 ഓഗസ്റ്റിൽ രാജ്യത്തു നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയതും വിമാനത്താവളത്തിന് ചുറ്റുമുള്ള ദൃശ്യങ്ങളേയും ഓർമ്മപ്പെടുത്തുന്നതാണ് കാബൂളിലെ പുതിയ കാഴ്ച്ച.
Also Read- അവശിഷ്ടങ്ങൾക്കിടയിൽ അനിയനെ പൊതിഞ്ഞ കുഞ്ഞിക്കൈ; സിറിയയിൽ നിന്നുള്ള കാഴ്ച്ച
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ തുർക്കി എംബസി അഫ്ഗാൻ പൗരന്മാരെ കൊണ്ടുപോകുന്നുവെന്നായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. ഇതു വിശ്വസിച്ചാണ് ജനങ്ങൾ വിമാനത്താവളത്തിലേക്ക് ഒഴുകിയത്.
VIA @EhtesabApp: Lots of commotion at Kabul Airport right now. Roads to airport are cordoned off and gunfire also reported.
Rumours began on Facebook that Turkish authorities were inviting youth to assist in earthquake relief. Other rumours of bodies being returned from Turkey. pic.twitter.com/ZyOBkzvrka
— Sara Wahedi (@SaraWahedi) February 8, 2023
ആളുകൾ കൂട്ടമായി എത്തിയതോടെ എയർപോട്ടിന് പുറത്ത് വലിയ ഗതാഗതസ്തംഭനമുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.