ചില ഭരണാധികാരികൾ എളുപ്പമുള്ളതിനെ പ്രയാസകരമാക്കുന്നെന്ന് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്

webtech_news18 , News18 India
ദുബായ്: രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ട്വീറ്റ് വൈറലാകുന്നു. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ് ട്വീറ്റിൽ പറയുന്നത്. ഒന്നാമത്തെ കൂട്ടർ നന്മയുടെ ഭരണാധികാരികളണാണെന്നും രണ്ടാമത്തെ കൂട്ടർ എളുപ്പമുള്ളതും കഠിനമാക്കുന്നവരാണെന്നും ട്വീറ്റിൽ പറയുന്നു. പ്രളയബാധിതമായ കേരളത്തിന് യു എ ഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റ് ശ്രദ്ധേയമാകുന്നത്. 

#علمتني_الحياة أن المسئولين نوعان .. النوع الأول هم مفاتيح الخير .. يحبون خدمة الناس .. سعادتهم في تسهيل حياة البشر .. وقيمتهم فيما يعطونه ويقدمونه.. وإنجازهم الحقيقي في تغيير الحياة للأفضل .. يفتحون الأبواب، ويقدمون الحلول.. ويسعون دائما لمنفعة الناس


— HH Sheikh Mohammed (@HHShkMohd) August 26, 2018
1 . അധികാരികൾ രണ്ടു തരക്കാരാണ്. അതിൽ ഒന്നാമത്തേത്, എല്ലാത്തരം നന്മകൾക്കും വഴി തുറക്കുന്നവരാണ്. ജനങ്ങളെ സേവിക്കുന്നത് അവർക്ക് അങ്ങേയറ്റം പ്രിയങ്കരമാണ്. ജനജീവിതം സുഗമമാക്കുന്നതാണ് അവരുടെ ജീവിത സൌഭാഗ്യമായി കാണുന്നത്. മനുഷ്യർക്ക് കൊടുക്കുന്നതിനെയും അവർക്കു വേണ്ടി സ്വയം സമർപ്പിക്കുന്നതിനെയും അവർ അമൂല്യമായി കണക്കാക്കുന്നു. ജനജീവിതം ഏറ്റവും ഉത്തമമാക്കുന്നതാണ് അവരുടെ യഥാർത്ഥനേട്ടം. അവർ അവസരങ്ങളുടെ വാതിലുകൾ തുറക്കുന്നു, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു, അവർ ജനനന്മയെ തേടുന്നു.


2 . രണ്ടാമത്തെ തരക്കാർ എല്ലാ നന്മകളുടെയും വഴി അടയ്ക്കുന്നവരാകുന്നു. എളുപ്പമായവയെ അത്യന്തം ദുർഘടമാക്കുന്നതിനുള്ള പദ്ധതികൾ അവർ കൊണ്ടുവരുന്നു. അവർ സന്തോഷം കണ്ടെത്തുന്നത് ആവശ്യങ്ങൾ നിറവേറ്റാൻ ജനം ഓഫീസുകളിൽ കെട്ടിക്കിടക്കുമ്പോഴാണ്.രണ്ടാമത്തെ തരക്കാരെക്കാൾ ആദ്യത്തെ തരക്കാർ വർദ്ധിക്കാത്തിടത്തോളം കാലം ഏതെങ്കിലും രാജ്യമോ ഭരണകൂടമോ വിജയിക്കില്ല.
>

Trending Now