മതചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും സാമുദായിക ധ്രൂവീകരണം ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തത്വങ്ങള്‍ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യുഎഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇ – പാകിസ്ഥാന്‍ ബന്ധം സുഖകരമായ രീതിയിലല്ല മുന്നോട്ട് പോകുന്നത്. പാക് പൗരന്‍മാരുടെ വിസകളുടെ എണ്ണം നിയന്ത്രിക്കുന്ന നിലപാടാണ് യുഎഇ സ്വീകരിക്കുന്നത്. കൂടാതെ കശ്മീര്‍ വിഷയത്തിലെ പാകിസ്ഥാന്റെ നിലപാടില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമീപനമാണ് യുഎഇ പിന്തുടരുന്നത്.
advertisement
Also read- ഇന്ത്യക്കാരായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അതേസമയം ജമ്മു കശ്മീരില്‍ വിവിധ പദ്ധതികള്‍ക്കായി നിക്ഷേപം നടത്താന്‍ യുഎഇ മുന്നോട്ട് വന്നിരുന്നു. കൂടാതെ ഈ വര്‍ഷമാദ്യം ശ്രീനഗറില്‍ നടന്ന ജി20 സമ്മേളനത്തില്‍ യുഎഇ പങ്കെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിശുദ്ധ ഖുറാനെ അവഹേളിച്ചുവെന്നാരോപിച്ച് പാകിസ്ഥാനിലെ വ്യവസായിക നഗരമായ ഫൈസലാബാദിനടുത്തുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. ഇതിനെ തുടർന്ന് മതനിന്ദ ആരോപിച്ച് ഫൈസലാബാദിലെ ജാരന്‍വാല ജില്ലയിലെ നിരവധി ക്രിസ്ത്യന്‍ പള്ളികളാണ് ആക്രമികള്‍ തകര്‍ത്തത്. ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
സംഘര്‍ഷങ്ങളില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ ആരോപിച്ചു. ഒരു ക്രിസ്ത്യന്‍ സെമിത്തേരിയും ലോക്കല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസും ആക്രമികള്‍ തകര്‍ത്തു. തീവ്രവാദ ഗ്രൂപ്പായ തെഹ്രീക്-ഇ-ലബ്ബയ്ക് പാകിസ്ഥാന്‍, ജമാത്ത് അല്‍ -ഇ- സുന്നത് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ സംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ.