advertisement

ഇന്ത്യക്കാരായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്താണ് ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്

യോഗേഷും പ്രതിഭയും മകനും
യോഗേഷും പ്രതിഭയും മകനും
ന്യൂയോർക്ക്: കർണാടക സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്താണ് ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക ദാവണ്‍ഗര സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35), മകൻ യാഷ് (6) എന്നിവരാണ് മരിച്ചത്.വെടിയേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
“പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, നാഗരാജപ്പ ഭാര്യയെയും മകനെയും വെടിവെച്ചുകൊന്നശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്,” ബാൾട്ടിമോർ കൗണ്ടി പോലീസ് വക്താവ് ആന്റണി ഷെൽട്ടൺ ഉദ്ധരിച്ച് ബാൾട്ടിമോർ സൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരെ മൂന്നുപേരെയും അവസാനമായി കണ്ടതെന്ന് സമീപവാസികൾ പറയുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം നടന്നതെന്നാണ് സംശയിക്കുന്നത്. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷമുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
കർണാടകത്തിലെ ദാവൻഗെരെ ജില്ലയിലെ ജഗലൂർ താലൂക്കിലെ ഹല്ലേക്കല്ലു ഗ്രാമത്തിൽ നിന്നുള്ള കുടുംബം കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ താമസിച്ചു വരികയായിരുന്നു. മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായെന്ന് യോഗേഷിന്റെ അമ്മ ശോഭ പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ, ദമ്പതികൾ അമേരിക്കയിലേക്ക് പോയി, അതിനുശേഷം അവിടെ താമസിക്കുകയായിരുന്നു.
advertisement
“അമേരിക്കയിൽ താമസിക്കുന്ന എന്റെ രണ്ടാമത്തെ മകനെ പോലീസ് ഫോണിൽ വിളിച്ച് സംഭവത്തെക്കുറിച്ച് പറഞ്ഞു. രണ്ടാമത്തെ മകനാണ് വിവരം ഞങ്ങളെ അറിയിച്ചത്. മരണ കാരണം അറിയില്ല,” ശോഭ പറഞ്ഞു. “എന്താണ് സംഭവിച്ചതെന്നും ഇത് എപ്പോൾ സംഭവിച്ചുവെന്നും ഞങ്ങൾക്ക് അറിയില്ല. മരണം സംഭവിച്ചുവെന്ന് മാത്രമാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് ഒരു വിവരവും ലഭിക്കുന്നില്ല – അവർ അത് ചെയ്തോ മറ്റാരെങ്കിലും ഇത് ചെയ്തോ എന്ന് അറിയില്ല.”- ശോഭ പറഞ്ഞു.
advertisement
മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അവർ അഭ്യർത്ഥിച്ചു. “സംഭവം നടന്നിട്ട് മൂന്ന് ദിവസമായി, ഞങ്ങൾ മൃതദേഹം കണ്ടിട്ടില്ല,” യോഗേഷിന്റെ അമ്മ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യോഗേഷ് തന്നെ വിളിച്ച് എല്ലാവരും സുഖമായിരിക്കുന്നെന്ന് പറഞ്ഞതായി ശോഭ കൂട്ടിച്ചേർത്തു. എന്തെങ്കിലും പ്രശ്നമുള്ളതായി ഫോൺ വിളിച്ചപ്പോൾ പറഞ്ഞില്ലെന്നും അവർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യക്കാരായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement