പീസ് ടിവി ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോർഡ് പ്രൊഡക്‌ഷൻ ലിമിറ്റഡും പീസ് ടിവിയുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടിവിയുമാണ് തുകയടയ്ക്കേണ്ടത്. വിദ്വേഷ പ്രഭാഷണത്തിന്റെപേരിൽ പീസ് ടിവി ഉറുദുവിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിർനായിക്കിന്റെ യൂണിവേഴ്‌സൽ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ്.
TRENDING:Lockdown 4.0 | അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്? സമ്പൂർണ വിവരങ്ങൾ അറിയാം
advertisement
[NEWS]രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ [PHOTOS]
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ടിവിക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷപ്രഭാഷണം തുടങ്ങിയ വകുപ്പുകളിൽ ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്ക് 2016ൽ മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മലേഷ്യൻ പൗരത്വമുള്ള ഇയാളെ വിട്ടുതരാൻ ഇന്ത്യ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.