TRENDING:

ചരിത്രപരമായ ഇന്ത്യ-യുഎസ് വ്യാപാര കരാർ; മോദിയെയും ട്രംപിനെയും പ്രശംസിച്ച് US പ്രതിനിധി

Last Updated:

ഇരു നേതാക്കളും തമ്മിലുള്ള ശക്തമായ ബന്ധമാണ് വ്യാപാര കരാർ യാഥാർത്ഥ്യമാകാൻ കാരണമെന്നും കരാർ അന്തിമമാക്കുന്നതിന് ഇരുവരുടെയും പങ്ക് സുപ്രധാനമാണെന്നും സെർജിയോ ​ഗോർ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ രൂപീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുഎസ് പ്രസിഡന്റെ ഡോണാൾഡ് ട്രംപിനെയും പ്രശംസിച്ച് യുഎസ് പ്രതിനിധി സെർജിയോ ​ഗോർ. ഇരു നേതാക്കളും തമ്മിലുള്ള ശക്തമായ ബന്ധമാണ് വ്യാപാര കരാർ യാഥാർത്ഥ്യമാകാൻ കാരണമെന്നും കരാർ അന്തിമമാക്കുന്നതിന് ഇരുവരുടെയും പങ്ക് സുപ്രധാനമാണെന്നും സെർജിയോ ​ഗോർ പറഞ്ഞു.
News18
News18
advertisement

യുഎസ്- ഇന്ത്യ കരാറിന് ഇരുനേതാക്കൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

'വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ പോവുകയാണ്. വരും മാസങ്ങളിൽ പ്രഖ്യാപനം ഉണ്ടായിരിക്കും. ഈ കരാർ ഉത്പ്പാദനം, ഊർജ്ജ സംവിധാനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകൾ സുരക്ഷിതമാക്കാൻ സഹായിക്കും. കുറച്ച് മാസങ്ങൾക്കുള്ളിൽ പ്രഖ്യാപനം ഉണ്ടായിരിക്കും. ഇത് ഇന്ത്യ- യുഎസ് ബന്ധത്തിന് ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാവും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തിയും ആക്കവും വർദ്ധിക്കും'.

ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിലും വിശ്വാസത്തിലും വഴിത്തിരിവുണ്ടായിരിക്കുകയാണ്. ഈ ബന്ധം ഭാവിയിലെ ആഗോള സമ്പദ്‌വ്യവസ്ഥയെ ‌സുരക്ഷിതമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‌ഒരു വർഷത്തെ ചർച്ചകൾക്ക് ശേഷം‌ കഴിഞ്ഞ മാസമാണ് ഇന്ത്യയും യുഎസും ഒരു വ്യാപാര കരാറിൽ എത്തിയത്. റഷ്യയുടെ എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ ട്രംപ് ആഞ്ഞടിക്കുകയും 25 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ചരിത്രപരമായ ഇന്ത്യ-യുഎസ് വ്യാപാര കരാർ; മോദിയെയും ട്രംപിനെയും പ്രശംസിച്ച് US പ്രതിനിധി
Open in App
Home
Video
Impact Shorts
Web Stories