advertisement
ഈ വീഡിയോയയും പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്വകാര്യ കോളേജായ കൂപ്പര്‍ യൂണിയനില്‍ ഇവര്‍ അധ്യാപികയായി ജോലിക്ക് കയറി. ''ഇസ്രയേലിനെക്കുറിച്ച് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതിനെത്തുടര്‍ന്ന് കൂപ്പര്‍ യൂണിയൻ എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍വരും,'' ജനുവരി 23-ന് വിദ്യാര്‍ഥികള്‍ക്ക് അയച്ച മെയിലില്‍ ഷെല്ലിന്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. കോളേജിന്റെ നടപടി ഫാസിസമാണെന്നും അവര്‍ പ്രതികരിച്ചു. സ്വതന്ത്ര പലസ്തീനെ പിന്തുണയ്ക്കുന്നവരെ ഭയപ്പെടുത്താനും ശിക്ഷിക്കാനും ഉദ്ദേശിച്ചുള്ള, മക്കാര്‍ത്തിസ്റ്റ് അടിച്ചമര്‍ത്തലിന്റെ മറ്റൊരു രൂപമാണിതെന്ന് പലസ്തീനുവേണ്ടി വാദിക്കുന്ന കൂപ്പര്‍ യൂണിയനിലെ വിദ്യാര്‍ഥി സംഘടന പറഞ്ഞു.
ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം
ഷെല്ലിനെ രണ്ടാമതും ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം വ്യക്തമല്ല. എങ്കിലും കഴിഞ്ഞമാസം പലസ്തീനില്‍ നടന്ന ഒരു വിര്‍ച്വല്‍ പാനലില്‍ ജൂതന്മാരായ ഭൂവുടമകളെയോ അല്ലെങ്കില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഭൂവുടമകളെയോ ബഹിഷ്‌കരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഷെല്ലിന്‍ സംസാരിച്ചിരുന്നു. ഇതാണ് പിരിച്ചുവിടാന്‍ കാരണമായതെന്ന് കരുതുന്നതായും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 250 പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിക്കുകയും ആക്രമണത്തില്‍ 27,000 പലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തു.