തലേദിവസം രാത്രി ഒരു ബാറിൽ ചെലവഴിച്ച ശേഷം തന്റെ അക്കൗണ്ട് പരിശോധിക്കാൻ തീരുമാനിച്ചപ്പോൾ, ബാങ്ക് ബാലൻസ് 50 ബില്യൺ ഡോളർ കടത്തിലാണെന്നാണ് മാഡിയുടെ മൊബൈൽ ഫോണിൽ മെസേജ് വന്നത്. ചേസ് ബാങ്ക് രക്ഷാധികാരിയായ മാഡിക്ക് ലഭ്യമായ അക്കൗണ്ട് ബാലൻസ് വെറും 76.28 ഡോളർ (5,600 രൂപ) മാത്രമായിരിക്കേ ബാങ്കിംഗ് ആപ്പ് ആ ആഴ്ച 681 ഡോളർ (51,000 രൂപ) ചെലവഴിച്ചതായും തെറ്റായി കാണിച്ചിരുന്നു.
ഒന്നും ഓർഡർ ചെയ്തില്ല; യുവതിക്ക് ആമസോണിൽ നിന്ന് ലഭിച്ചത് 150 പാർസലുകൾ
advertisement
സംഭവത്തെക്കുറിച്ച് മാഡി പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. 'ഞാൻ ലോസ് ഏഞ്ചൽസ് നഗരം വാങ്ങിയെന്ന് പറയുകയാണ് ഇതിനെക്കാളും നല്ലത്. പുലർച്ചെ 2 മണിക്ക് എന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് എനിക്കറിയില്ല. എന്തോ.. എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി. ആപ്പ് നോക്കിയപ്പോൾ 49 ബില്ല്യൺ ഡോളർ നെഗറ്റീവ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഉടൻതന്നെ ഞാൻ എന്റെ ബാങ്കിലേക്ക് വിളിച്ചു.' അവൾ പറയുന്നു.
നവജാത ശിശുവിനെ വയലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ബാങ്കുമായുള്ള സംഭാഷണം എപ്രകാരമായിരുന്നുവെന്ന് അവള്‍ വിവരിക്കുന്നു: 'ഹലോ ഇത് ചേസ് ബാങ്കാണ്. ഞാന്‍ എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത്?’ ഹായ്, ഞാൻ 50 ബില്ല്യൺ ഡോളർ കടത്തിലാണെന്ന് ബാങ്കിംഗ് ആപ്പ് കാണിക്കുന്നു, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് 50 ബില്യൺ ഡോളർ ഉണ്ടോ? ഇല്ല. എനിക്ക് ആകെയുള്ളത് 76 ഡോളർ മാത്രമാണ്.' മറുവശത്തുള്ള കസ്റ്റമർ കെയർ എക്സിക്യുട്ടീവ് മാഡിയോട് ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ലായെന്ന് പറയുന്നു.
2099ൽ തന്റെ അക്കൗണ്ടില്‍ 50 ബില്യൺ ഡോളർ ഉണ്ടെന്ന് ആപ്പ് കാണിച്ചതെങ്ങനെയെന്നും മാഡി ചോദിക്കുന്നു. 'ഇത് മനുഷ്യനെ ഭ്രാന്തനാക്കുന്നതിനു സമമാണ്. എന്നുമാത്രമല്ലാ, ആ സമയത്ത് ഞാന്‍ ജീവിച്ചിരിക്കുമോ എന്നുപോലും എനിക്കറിയില്ല,' മാഡി പറയുന്നു.
തന്റെ ബാങ്കിംഗ് അപ്ലിക്കേഷനിലെ ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന സന്ദേശങ്ങൾ മാഡിക്കു മാത്രമല്ല ലഭിച്ചത്. സമാനമായ ബാങ്കിംഗ് പിശകിലൂടെ തങ്ങളെ എല്ലാവരേയും എങ്ങനെ ബാധിച്ചുവെന്ന് വരിക്കാര്‍ എല്ലാവരും പങ്കുവെച്ചതിനാൽ നിരവധി ഉപഭോക്താക്കളെയും ഈ തകരാർ ബാധിച്ചതായി വ്യക്തമാകുന്നു.
ഇത് ബാങ്കിംഗ് ആപ്ലിക്കേഷനില്‍ വന്ന ഒരു തകരാറാണെന്ന് പിന്നീട് ബാങ്ക് അധികൃതർ വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചതായും ബാങ്ക് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. ഇത്തരത്തിൽ പിശക് സംഭവിച്ച എല്ലാ അക്കൗണ്ടുകളും ശരിയാക്കിയതായും യഥാർത്ഥ ബാലൻസ് അക്കൗണ്ടിലേക്ക് മടക്കി നൽകിയിട്ടുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
'ഞങ്ങൾക്ക് വാരാന്ത്യത്തിൽ പരിമിതമായ എണ്ണം അക്കൗണ്ടുകളെ ബാധിക്കുന്ന ഒരു സാങ്കേതിക തകരാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്, ആ അക്കൗണ്ടുകൾ ഇപ്പോൾ കൃത്യമായ ബാലൻസുകൾ തന്നെയാണ് കാണിക്കുന്നത്,' യുഎസ് സണ്ണിന് നൽകിയ പ്രസ്താവനയിൽ ബാങ്ക് വക്താവ് പ്രസ്താവിച്ചു.