ഒന്നും ഓർഡർ ചെയ്തില്ല; യുവതിക്ക് ആമസോണിൽ നിന്ന് ലഭിച്ചത് 150 പാർസലുകൾ

Last Updated:

ആശുപത്രികളുടെ ആവശ്യാനുസരണം മാസ്ക് കിറ്റുകൾ തയ്യാറാക്കി നൽകാനുള്ള ശ്രമത്തിലാണ് ജിലിയനും സുഹൃത്തും ഇപ്പോൾ. അധികം വൈകാതെ അവർ ഈ കിറ്റുകൾ ആശുപത്രികൾക്ക് നൽകും.

amazon
amazon
നിങ്ങൾ ഓർഡർ ചെയ്യാത്ത ഉത്പന്നങ്ങൾ പാർസലായി നിങ്ങളുടെ വീട്ടിലെത്തിയ അനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്നാൽ, സമാനമായ ഒരു സംഭവം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. യാതൊരു ഉത്പന്നത്തിനും ഓർഡർ നൽകാത്ത യുവതിക്ക് ആമസോണിൽ നിന്ന് ലഭിച്ചത് 150 പാർസലുകളാണ്. ന്യൂയോർക്ക് സ്വദേശിയായ യുവതിക്കാണ് വിചിത്രവും അവിശ്വസനീയവുമായ ഈ അനുഭവം ഉണ്ടായത്. എല്ലാ പാർസലുകളിലും മാസ്ക് ബ്രാക്കറ്റുകളാണ് ഉണ്ടായിരുന്നതെന്നും പിന്നീട് അത് സംഭാവനയായി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും യുവതി പ്രതികരിച്ചു.
തെറ്റായ പാർസലുകൾ ലഭിച്ചതിനെ തുടർന്ന് അവർ ആമസോണിനെ ബന്ധപ്പെടാനും അവരുടെ ഭാഗത്തു നിന്നുണ്ടായ പിശകിനെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആമസോൺ ആ പാർസലുകൾ അവരുടെ കൈയിൽ തന്നെ സൂക്ഷിക്കാനും ഒരു പരാതി സമർപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു.
ജിലിയൻ കന്നൻ എന്ന് പേരുള്ള യുവതി പാർസലുകൾ ലഭിച്ചപ്പോൾ ആദ്യം കരുതിയത് തന്റെ ബിസിനസ് പങ്കാളി അയച്ച പൊതികളാകും അവ എന്നായിരുന്നു. എന്നാൽ, അങ്ങനെ ലഭിച്ച പാർസലുകളല്ല എന്ന് പിന്നീട് ബോധ്യമായി. തുടർന്ന് പാർസലുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. ഈ പാർസലുകളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ള വിലാസം തന്റേത് തന്നെയാണെങ്കിലും പേര് മറ്റാരുടെയോ ആയിരുന്നെന്ന് ജിലിയൻ പറഞ്ഞതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. അധികം വൈകാതെ പാർസലുകൾ കുമിഞ്ഞു കൂടുകയും വാതിൽ പോലും കാണാൻ കഴിയാത്ത വിധത്തിൽ വീടിനു മുൻവശം പാർസലുകൾ കൊണ്ട് നിറയുകയും ചെയ്തു.
advertisement
എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നറിയാൻ ജിലിയൻ ആമസോണുമായി ബന്ധപ്പെട്ടു. ആദ്യം ആരെങ്കിലും മനഃപൂർവം ചെയ്യുന്നതാണോ അതോ ബ്രാൻഡിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണോ എന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ, ഒരുപാട് പ്രയത്നത്തിന് ശേഷം ഈ പിശകിന് പിന്നിലെ കാരണം എന്താണെന്ന് ആമസോൺ കണ്ടെത്തുകയായിരുന്നു.
advertisement
ഇതിനിടയിൽ ഈ മാസ്കുകൾ എങ്ങനെ പ്രയോജനകരമാം വിധം ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ജിലിയൻ ആലോചിക്കുന്നുണ്ടായിരുന്നു. ഒരു ക്രിയേറ്റീവ് സ്റ്റുഡിയോ സ്വന്തമായുള്ള ജിലിയനും ബിസിനസ് പങ്കാളിയും ഒടുവിൽ ഈ മാസ്കുകൾ ഉപയോഗിച്ച് കുട്ടികളുടെ ആശുപത്രിയിലെ രോഗികൾക്ക് മാസ്ക് കിറ്റ് ഉണ്ടാക്കി നൽകാൻ തീരുമാനിക്കുകയായിരുന്നു. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടിന് പകരമായി ആ ഓർഡറിന്റെ ഭാഗമായുള്ള ബാക്കി മാസ്കുകൾ കൂടി ഈ സംരംഭത്തിന് വേണ്ടി സംഭാവനയായി നൽകണമെന്ന് ജിലിയൻ ആമസോണിനോട് ആവശ്യപ്പെട്ടു. ആമസോൺ അവരുടെ ആവശ്യം അംഗീകരിക്കുകയും ബാക്കിയുള്ള മാസ്കുകൾ അവർക്ക് സംഭാവനയായി നൽകുകയും ചെയ്തു.
advertisement
ആശുപത്രികളുടെ ആവശ്യാനുസരണം മാസ്ക് കിറ്റുകൾ തയ്യാറാക്കി നൽകാനുള്ള ശ്രമത്തിലാണ് ജിലിയനും സുഹൃത്തും ഇപ്പോൾ. അധികം വൈകാതെ അവർ ഈ കിറ്റുകൾ ആശുപത്രികൾക്ക് നൽകും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഒന്നും ഓർഡർ ചെയ്തില്ല; യുവതിക്ക് ആമസോണിൽ നിന്ന് ലഭിച്ചത് 150 പാർസലുകൾ
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement