ഇതിന് ശേഷം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും മുകേഷ് അംബാനിയും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങി ടെക് ലോകത്തെ അതികായർക്കൊപ്പം വൈറ്റ് ഹൗസിൽ നടന്ന ഇന്ത്യ-യുഎസ് ഹൈടെക് ഹാൻഡ്‌ഷേക്ക് മീറ്റിംഗിൽ പങ്കെടുത്തു.
മുകേഷ് അംബാനിയും ത്രീഡിടെക് സഹസ്ഥാപക വൃന്ദ കപൂറും ചേർന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുമായുള്ള സംസാരം നീണ്ടുപോയതോടെ തുടർന്ന് പോകേണ്ട സ്ഥലത്തേക്കുള്ള വാഹനം നഷ്ടമായതായും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
advertisement
ഒരു യൂബർ ബുക്ക് ചെയ്യാനിരുന്നപ്പോഴാണ് ആനന്ദ് മഹീന്ദ്രയും മുകേഷ് അംബാനിയും ഇന്ത്യ-യുഎസ് ഹൈടെക് ഹാൻഡ്‌ഷേക്ക് മീറ്റിംഗിന്റെ ഭാഗമായിരുന്ന വിഖ്യാത നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ കാണുന്നത്. ഈ നിമിഷം ക്യാമറയിൽ പകർത്തുകയും, ചിത്രം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. അതിനെ ‘വാഷിംഗ്ടൺ അവിസ്മരണീയ നിമിഷം’ എന്നാണ് ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. അധികം വൈകാതെ ഈ ട്വീറ്റ് വൈറലാകുകയും ചെയ്തു. മണിക്കൂറുകൾക്കകം 31,000 ലൈക്കുകളും 2,000 ഓളം റീട്വീറ്റുകളും ഇതിന് ലഭിച്ചു.
Also Read- PM Modi in Egypt| നരേന്ദ്ര മോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതി ‘ഓർഡർ ഓഫ് നൈൽ’
“ഇതിനെ അവർ ‘വാഷിംഗ്ടൺ നിമിഷം’ എന്ന് വിളിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്നലെ ടെക് ഹാൻഡ്‌ഷേക്ക് മീറ്റിംഗിന് ശേഷം, മുകേഷ് അംബാനിയും വൃന്ദ കപൂറും ഞാനും വാണിജ്യ സെക്രട്ടറിയുമായി ഒരു സംഭാഷണം തുടരുകയായിരുന്നു, അടുത്ത പരിപാടിക്കുള്ള ഗ്രൂപ്പ് ഷട്ടിൽ ബസ് നഷ്‌ടമായി. തുടർന്ന് യൂബർ ബുക്ക് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനൊപ്പം ഒരു സെൽഫി എടുക്കാൻ അവസരം ലഭിച്ചത്. യൂബറിന് പകരം തങ്ങളെ സ്‌പേസ് ഷട്ടിൽ സവാരി കൊണ്ടുപോകാമോയെന്ന് സുനിതാ വില്യംസിനോട് ചോദിച്ചു,” ആനന്ദ് മഹീന്ദ്ര സെൽഫി പങ്കിട്ട ട്വീറ്റിൽ കുറിച്ചു.