TRENDING:

പശ്ചിമേഷ്യൻ യുദ്ധം: അമേരിക്ക നഷ്ടപരിഹാരം നൽകണം, ഉപരോധം പിൻവലിക്കണം; പോരാട്ടം തുടരുമെന്ന് ഇറാൻ

Last Updated:

ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ്റെ മേൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണമെന്നും അമേരിക്ക വരുത്തിവെച്ച യുദ്ധനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നും ഇറാൻ പരമോന്നത നേതാവിൻ്റെ സൈനിക ഉപദേഷ്ടാവ് മോഹ്‌സെൻ റെസായെ വ്യക്തമാക്കി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
News18
News18
advertisement

ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മോജ്താബ ഖമനയിയുടെയും സൈന്യത്തിൻ്റെയും ഇറാൻ ജനതയുടെയും തീരുമാനമാണിതെന്ന് റെസായെ അറിയിച്ചു. 'എല്ലാ നാശനഷ്ടങ്ങൾക്കും പരിഹാരം ലഭിക്കുന്നതുവരെയും ഉപരോധങ്ങൾ നീക്കുന്നതുവരെയും പോരാട്ടം തുടരും' അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്റെ നിലപാടിൽ മാറ്റം വരുത്തിയ ട്രംപ് ഇറാനുമായി വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ ആരംഭിച്ചതായി അവകാശപ്പെട്ടു. ചർച്ചകൾക്ക് അവസരം നൽകാനായി അഞ്ച് ദിവസത്തേക്ക് ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ മാറ്റിവെക്കാൻ പെന്റഗണിന് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ട്രംപിന്റെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് ആവർത്തിച്ചു. സാമ്പത്തിക-എണ്ണ വിപണികളിൽ കൃത്രിമം കാണിക്കാനും പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുമാണ് അമേരിക്ക ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. അക്രമികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും ഇതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പശ്ചിമേഷ്യൻ യുദ്ധം: അമേരിക്ക നഷ്ടപരിഹാരം നൽകണം, ഉപരോധം പിൻവലിക്കണം; പോരാട്ടം തുടരുമെന്ന് ഇറാൻ
Open in App
Home
Video
Impact Shorts
Web Stories