TRENDING:

പിന്നിൽ അഗ്നിപർവത സ്ഫോടനം; അതിനു മുമ്പിൽ നെഞ്ചിടിപ്പോടെ നിന്ന് വിവാഹം, പിന്നെ സംഭവിച്ചത്

Last Updated:

ഫിലിപ്പിൻസിലെ താൽ അഗ്നിപർവതത്തിൽ നിന്ന് 10 മൈൽ അകലെയായിരുന്നു വിവാഹവേദി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനില: വിവാഹം നടത്താൻ നിശ്ചയിച്ച വേദിക്ക് സമീപം അഗ്നിപർവത സ്ഫോടനം ഉണ്ടാകാൻ പോകുകയാണെന്ന റിപ്പോർട്ട് കേട്ടപ്പോൾ ആദ്യം ഇവർ ഒന്നു പകച്ചു. എന്നാൽ, പിന്നീട് രണ്ടും കൽപിച്ച് ഇവർ മുന്നോട്ടു പോയി. ഞായറാഴ്ച നിശ്ചയിച്ച വേദിയിൽ വൈദികൻ ഇവരുടെ വിവാഹത്തെ ആശിർവദിച്ചപ്പോൾ പിന്നിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് ഇവർക്കുമേൽ ചാരം വിതറി.
advertisement

ഫിലിപ്പിൻസിലെ താൽ അഗ്നിപർവതത്തിൽ നിന്ന് 10 മൈൽ അകലെയായിരുന്നു വിവാഹവേദി. ചിനോയും കാത് വാഫ്ലറും മിന്നുകെട്ടോടെ പുതിയൊരു ജീവിതം തുടങ്ങിയപ്പോൾ പിന്നിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ ചാരം ദമ്പതികൾക്ക് മേൽ പതിക്കുന്ന മനോഹരരംഗം ഫോട്ടോഗ്രാഫറായ റാൻഡോൾഫ് ഇവാൻ തന്‍റെ ക്യാമറയിൽ പകർത്തി.

മനിലയിൽ നിന്ന് 37 മൈൽ അകലെ തെക്കു ഭാഗത്തായി ലുസോൺ ദ്വീപിലാണ് താൽ വോൾക്കാനോ. അതേസമയം, അപകടകരമായ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയതിനാൽ പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. അതേസമയം, അഗ്നിപർവത സ്ഫോടനത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി തങ്ങൾ നിരന്തരം സോഷ്യൽ മീഡിയ പരിശോധിച്ചിരുന്നെന്നും നല്ല ഭയമുണ്ടായിരുന്നെന്നും ഇവാൻ പറഞ്ഞു. മുന്നറിയിപ്പുകളെക്കുറിച്ച് ബോധവാൻമാർ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

advertisement

നിർഭയ പ്രതികൾക്ക് മരണമണി മുഴങ്ങിത്തുടങ്ങി; ഡമ്മികളെ തിഹാർ ജയിലിൽ തൂക്കിലേറ്റി

"അഗ്നിപർവ്വത സ്‌ഫോടനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ഞങ്ങൾ സോഷ്യൽ മീഡിയ പരിശോധിച്ചുകൊണ്ടിരുന്നതിനാൽ ഞങ്ങൾ ശരിക്കും അസ്വസ്ഥരായിരുന്നു. അതിനാൽ തത്സമയം പ്രഖ്യാപിക്കുന്ന മുന്നറിയിപ്പുകളെയും വർദ്ധിച്ചുകൊണ്ടിരിക്കുന്ന നിലകളെയും കുറിച്ച് ഞങ്ങൾ ബോധവാന്മാരായിരുന്നു," ഇവാൻ സിഎൻഎന്നിനോട് പറഞ്ഞു. ഏറ്റവും മോശമായ അവസ്ഥ വന്നാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ചും തങ്ങൾ ചർച്ച ചെയ്തിരുന്നു. ദമ്പതികൾ ശാന്തരായിരുന്നതു പോലെ വിവാഹത്തിൽ പങ്കെടുത്തവരും ശാന്തരായിരുന്നെന്നും ഇവാൻ പറഞ്ഞു. പിന്നീട് 'വിവാഹം തുടരുന്നു' എന്ന തലക്കെട്ടോടെ ദമ്പതികൾ അൾത്താരയിൽ വിവാഹിതരാകുന്ന ചിത്രവും പോസ്റ്റ് ചെയ്തു.

advertisement

വേദി പിന്നീട് ബലിപീഠത്തിൽ ദമ്പതികളുടെ ചിത്രം പോസ്റ്റുചെയ്തു, അകലെ മേഘങ്ങൾ വീശുന്നു, "കല്യാണം തുടരുന്നു!"

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
പിന്നിൽ അഗ്നിപർവത സ്ഫോടനം; അതിനു മുമ്പിൽ നെഞ്ചിടിപ്പോടെ നിന്ന് വിവാഹം, പിന്നെ സംഭവിച്ചത്
Open in App
Home
Video
Impact Shorts
Web Stories