നിർഭയ പ്രതികൾക്ക് മരണമണി മുഴങ്ങിത്തുടങ്ങി; ഡമ്മികളെ തിഹാർ ജയിലിൽ തൂക്കിലേറ്റി

Last Updated:

അതേസമയം, വധശിക്ഷയ്ക്ക് എതിരെ രണ്ടു പ്രതികൾ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികളെ തൂക്കിലേറ്റി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഡമ്മികളെ തൂക്കിലേറ്റിയത് ആരാച്ചാർ അല്ലെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണെന്നും അധികൃതർ അറിയിച്ചു. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിർവഹിച്ചത്.
ജനുവരി 22നാണ് നിർഭയ കേസിലെ പ്രതികളെ തുക്കിലേറ്റുന്നത്. അന്നേദിവസം രാവിലെ ഏഴുമണിക്ക് പ്രതികളെ തൂക്കിലേറ്റും. അതേസമയം, വധശിക്ഷയ്ക്ക് എതിരെ രണ്ടു പ്രതികൾ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ചൊവ്വാഴ്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍, ആര്‍.എഫ്.നരിമാന്‍ എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/India/
നിർഭയ പ്രതികൾക്ക് മരണമണി മുഴങ്ങിത്തുടങ്ങി; ഡമ്മികളെ തിഹാർ ജയിലിൽ തൂക്കിലേറ്റി
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement