ഈ ശ്രമം “ചൈനയുടെ ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തിൽ ഒരു നാഴികക്കല്ല് ” ആകുമെന്നാണ് സിൻഹുവ വാർത്താ ഏജൻസി പറയുന്നത്. ഉപരിതലത്തിന് താഴെയുള്ള ഭൂമിയുടെ അകകാമ്പിനെക്കുറിച്ച് പഠിക്കാൻ അഭൂതപൂർവമായ അവസരം ഈ തുരക്കലിലൂടെ ലഭിക്കുമെന്ന് ചൈന അവകാശപ്പെടുന്നു. 2021ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. സമ്പന്നമായ ധാതുക്കളും ഊർജ്ജ സ്രോതസ്സുകളും കണ്ടെത്തുന്നതിന് ഈ പര്യവേഷണം സഹായകമാകുമെന്ന് കരുതുന്നു. മാത്രമല്ല ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും ഉൾപ്പെടെയുള്ള പാരിസ്ഥിതിക ദുരന്തങ്ങളുടെ അപകടസാധ്യതകൾ വിലയിരുത്തുന്നതിനും ഇത് പ്രയോജനകരമാകുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. പ്രകൃതി വാതക ശേഖരം ഖനനം ചെയ്ത് എടുക്കാൻ ചൈന 12,000 ടൺ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോം നിർമ്മിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ സംരംഭത്തെക്കുറിച്ചുള്ള വാർത്ത പുറത്തു വരുന്നത്.
advertisement
കഴിഞ്ഞ ഡിസംബറിൽ സീറോ-കോവിഡ്-19 നയം റദ്ദാക്കിയതിന് ശേഷം ചൈനയിൽ പെട്രോളിന്റെയും ജെറ്റ് ഇന്ധനത്തിന്റെയും ആവശ്യം വർദ്ധിച്ചിരുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് ക്രൂഡ് ഓയിലിനുള്ള വൻ ഡിമാൻഡ് കാരണം ബെയ്ജിംഗ് ഈ വർഷം റെക്കോർഡ് അളവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്.
Also Read-ഭൂമിക്ക് പുതിയൊരു ‘ചന്ദ്രൻ’; എന്താണ് 2023 എഫ്‌ഡബ്ല്യു 13?
ഡ്രില്ലിംഗ്
11,100 മീറ്ററാണ് ഡ്രില്ലിംഗ് നടത്താൻ ആണ് പദ്ധതി. ഡ്രിൽ ബിറ്റുകളും ഡ്രിൽ പൈപ്പുകളും അടങ്ങുന്ന 2,000 ടൺ ഭാരമുള്ള ഉപകരണങ്ങൾ ഭൂമിയുടെ 10 ഭൂഖണ്ഡാന്തര പാളികൾ അല്ലെങ്കിൽ പാറയുടെ പാളികളിലൂടെ തുളച്ചുകയറും. 145 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പാറകളുള്ള ക്രിറ്റേഷ്യസ് സിസ്റ്റത്തിലേക്ക് എത്തിച്ചേരാനും ഡ്രില്ലിംഗ് കൊണ്ട് ലക്ഷ്യമിടുന്നു എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്.
വെല്ലുവിളികൾ
ഡ്രില്ലിംഗ് പ്രക്രിയയ്ക്ക് അതിന്റേതായ വെല്ലുവിളികൾ ഉണ്ടാകും. കുഴിയെടുക്കുന്ന താരീം ബേസിന്റെ 3,42,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നത് ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയായ തക്ലിമാകൻ മരുഭൂമിയാണ്. ഈ മരുഭൂമിയുടെ ഉൾപ്രദേശത്താണ് കുഴിയെടുക്കൽ നടക്കുന്നതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.
ഇവിടുത്തെ ഭൂഗർഭ അന്തരീക്ഷവും സങ്കീർണ്ണമായ ഭൂഗർഭ സാഹചര്യങ്ങളും കാരണം ഭൂമിയുടെ ഉള്ളിലേയ്ക്ക് ഇത്രയും ആഴത്തിലുള്ള ദ്വാരം ഉണ്ടാക്കുന്നത് എളുപ്പമായിരിക്കില്ല.
Also Read-വായുവിൽ നിന്ന് വൈദ്യുതി;പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഇതുവരെ കുഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴത്തിലുള്ള കുഴി
ചൈനയിൽ കുഴിക്കുന്ന 10 കിലോമീറ്റർ ആഴത്തിലുള്ള കുഴി ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമിത കുഴിയല്ല. 1970ൽ ഡ്രില്ലിംഗ് പ്രക്രിയ ആരംഭിച്ച് 1989ൽ 12,262 മീറ്റർ (40,230 അടി) ആഴത്തിൽ കുഴിച്ച മറ്റൊരു കുഴി ലോകത്തുണ്ട്. റഷ്യയിലെ കോല സൂപ്പർഡീപ്പ് ബോറെഹോളാണ് അത് 1992ൽ താപനില 180C (356F)ൽ എത്തിയപ്പോൾ അതിന്റെ പണി നിർത്തിവെക്കേണ്ടി വന്നു. അത് ആ ആഴത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി അളവിൽ മെർക്കുറിയുടെ സാന്നിധ്യം കൊണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയും അത്തരം പര്യവേക്ഷണ പദ്ധതികൾക്കുള്ള പണത്തിന്റെ ദൗർലഭ്യവും കാരണം മൂന്ന് വർഷത്തിന് ശേഷം ഈ കുഴി അടച്ചു.
1960കളുടെ തുടക്കത്തിൽ ഭൂവൽക്കം തുളയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രൊജക്റ്റ് മൊഹോൾ അമേരിക്ക ആരംഭിച്ചിരുന്നു. മെക്സിക്കോയിലെ ഗ്വാഡലൂപ്പിൽ നിന്ന് പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലൂടെയാണ് അവർ കുഴിച്ചു തുടങ്ങിയത്. പക്ഷെ കടലിനടിയിൽ 183 മീറ്റർ ആഴത്തിൽ എത്തിയപ്പോഴേക്കും ചെലവ് കുതിച്ചുയരുന്നതിനാൽ പദ്ധതി നിർത്തിവച്ചു.
