സ്ത്രീകൾ വിമാനം വരെ പറത്തുന്ന ഇക്കാലത്ത് ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് നൽകാനാകില്ലെന്ന നിലപാടാണ് പാകിസ്ഥാനിലെ അധികൃതർ സ്വീകരിച്ചത്. കറാച്ചിയിൽ ഡ്രൈവിങ് ലൈസൻസ് അപേക്ഷയുമായി എത്തിയ യുവതിയോട് ഓഫീസിന് പുറത്തുപോകാനാണ് ജീവനക്കാർ ആവശ്യപ്പെട്ടത്.
കറാച്ചിയുടെ ക്ലിഫ്ടണിലെ ലൈസൻസ് ഓഫീസിൽ അനുഭവിക്കേണ്ടിവന്ന വിവേചനപരമായ അനുഭവം ഷിരീൻ ഫിറോസ്പൂർവല്ല എന്ന യുവതി ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ടാഗുചെയ്ത് ഫിറോസ്പൂർവല്ല ട്വിറ്ററിൽ ഇങ്ങനെ എഴുതി: “ഒരു സ്ത്രീക്ക് പാകിസ്ഥാനിൽ ബൈക്ക് ഓടിക്കാൻ കഴിയില്ലേ? സ്ത്രീകൾക്ക് ബൈക്ക് സവാരി ലൈസൻസ് നൽകില്ലെന്ന് ലൈസൻസ് ഓഫീസ് എന്നെ അറിയിച്ചു. അവർ പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു: ‘ലാർക്കിയോ കോ ബൈക്ക് കാ ലൈസൻസ് നഹി ഡിറ്റെ, ആപ് ഗാരി ചാലേ.’ എന്തുകൊണ്ട്? ഇത് ഏത് തരത്തിലുള്ള നിയമമാണ്? ദയവായി പ്രതികരിക്കുക."
advertisement
You may also like:കേന്ദ്രസർക്കാരിന്‍റെ നൂറിലധികം കമ്പ്യൂട്ടറുകളിൽ മാൽവെയർ ആക്രമണം; മെയിലുകൾ വന്നത് ബെംഗളൂരുവിലെ ഐടി കമ്പനിയിൽ നിന്ന് [NEWS]നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ: ഒരുവർഷം മുമ്പ് തന്നെ ബന്ധം അവസാനിപ്പിച്ചുവെന്ന് ആരോപണവിധേയനായ യുവാവ് [NEWS] ഏകവരുമാനമാർഗമായ പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷംകാത്തിരുന്നു വകവരുത്തി; 'പുലിമുരുകൻ' പിടിയിൽ [NEWS]
ഏറെനേരത്തെ തർക്കത്തിനൊടുവിൽ ഫിറോസ്പൂർവല്ല നിരാശയായി ലൈസൻസ് ഓഫീസ് വിട്ടു. തന്നോട് പറഞ്ഞ കാര്യങ്ങൾ സത്യമാണോയെന്ന് സ്ഥിരീകരിക്കാൻ മറ്റൊരു ലൈസൻസ് ഓഫീസിൽ ജോലി ചെയ്യുന്ന തന്റെ പരിചയക്കാരിലൊരാളെ പിന്നീട് വിളിച്ചു. “അവർ ശരിക്കും സ്ത്രീകൾക്ക് ബൈക്ക് ലൈസൻസ് നൽകിയിട്ടില്ല എന്നാണ് അദ്ദേഹം അറിയിച്ചത്.”
ഏതായാലും പാകിസ്ഥാൻ പ്രധാനമന്ത്രിയെ ടാഗ് ചെയ്തത് വെറുതെയായില്ല. യുവതിക്ക് ഉടൻ തന്നെ ലൈസൻസ് നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫിറോസ്പൂർവല്ല ട്വിറ്ററിൽ ഇങ്ങനെ കുറിച്ച്, “ഒടുവിൽ കൂടുതൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ എന്റെ ലൈസൻസ് ലഭിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ സഹായം വാഗ്ദാനം ചെയ്ത എല്ലാവർക്കും നന്ദി. ”.