നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ: ഒരുവർഷം മുമ്പ് തന്നെ ബന്ധം അവസാനിപ്പിച്ചുവെന്ന് ആരോപണവിധേയനായ യുവാവ്

Last Updated:

സ്ത്രീധനം കുറഞ്ഞത് കൊണ്ടാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന ആരോപണവും ഇയാൾ നിഷേധിച്ചു. ഒമാനിൽ ജോലി ചെയ്യുകയായിരുന്ന തനിക്ക് ഇത്തരം ആരോപണങ്ങൾ മൂലം ജോലി നഷ്ടമായെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ആലപ്പുഴ: നഴ്സിംഗ് വിദ്യാർഥിനി അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ യുവാവ് വിശദീകരണവുമായി രംഗത്ത്. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് കാമുകൻ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതാണ് അർച്ചനയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയാണ് ആരോപണവിധേയനായ കണ്ടല്ലൂർ സ്വദേശിയുടെ പ്രതികരണം.
അർച്ചനയുമായുള്ള ബന്ധം ഒരുവര്‍ഷം മുമ്പ് തന്നെ അവസാനിപ്പിച്ചിരുന്നു എന്നാണ് ഇയാൾ പറയുന്നത്. എങ്കിലും സൗഹൃദത്തിന്‍റെ പേരിൽ ഫോൺസംഭാഷണം തുടർന്നിരുന്നു. പ്രണയബന്ധത്തിലായിരുന്ന സമയത്ത് രണ്ട് വർഷത്തിനുള്ളിൽ വിവാഹം നടത്തണമെന്ന് അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷം മാത്രമെ വിവാഹക്കാര്യം ആലോചിക്കൂ എന്നായിരുന്നു അവർ പറഞ്ഞത്. ഇതിന് രണ്ട് വർഷമെങ്കിലും കഴിയണെന്നും പറഞ്ഞിരുന്നു. തുടർന്നാണ് ഒരുവർഷം മുമ്പ് ബന്ധം അവസാനിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
advertisement
TRENDING: സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ[NEWS]KT Jaleel| മന്ത്രി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും; ചട്ടംലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തിൽ കേസെടുത്തു[NEWS]ഏകവരുമാനമാർഗമായ പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷംകാത്തിരുന്നു വകവരുത്തി; 'പുലിമുരുകൻ' പിടിയിൽ[NEWS]
സ്ത്രീധനം കുറഞ്ഞത് കൊണ്ടാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന ആരോപണവും ഇയാൾ നിഷേധിച്ചു. ഒമാനിൽ ജോലി ചെയ്യുകയായിരുന്ന തനിക്ക് ഇത്തരം ആരോപണങ്ങൾ മൂലം ജോലി നഷ്ടമായെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയെന്ന പരാമർശിച്ച് കത്തെഴുതി വച്ചാണ് പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബി.എസ്‌.സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് ജീവനൊടുക്കിയത്.
advertisement
തന്റെ സഹോദരിയുടെ വിവാഹം നടത്തിയത് വലിയ രീതിയിൽ സ്ത്രീധനം നൽകിയാണെന്നും അതുപോലെ തനിക്കും ലഭിച്ചാലേ വിവാഹം നടക്കൂ എന്നും അർച്ചനയോട് യുവാവ് പറഞ്ഞതായി മാതാവും സഹോദരിയും പൊലീസിനു മൊഴി നൽകിയിരുന്നു. യുവാവും സുഹൃത്തും നേരത്തെ പെണ്ണുകാണലിന് എത്തിയപ്പോഴും ഇക്കാര്യങ്ങൾ പറഞ്ഞതായി പിതാവും മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെയാണ് ഇയാൾ നിഷേധിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തിൽ അന്വേഷണം ഫലപ്രദമല്ലെന്നാണ് അർച്ചനയുടെ കുടുംബം ആരോപിക്കുന്നത്. യുവാവിനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ഇവർ പറയുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ: ഒരുവർഷം മുമ്പ് തന്നെ ബന്ധം അവസാനിപ്പിച്ചുവെന്ന് ആരോപണവിധേയനായ യുവാവ്
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement