മൂന്നാർ: പ്രിയപ്പെട്ട പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നവർഷം കാത്തിരുന്നു പിടികൂടി വകയിരുത്തിയ യുവാവ് പിടിയിൽ. മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ. കുമാർ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിന് കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ നാലു വയസ്സുള്ള പുലി കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇതോടെ ഒന്നരവർഷം കാത്തിരുന്നു നടത്തിയ പ്രതികാരത്തിന്റെ കഥയും പുറത്താവുകയായിരുന്നു.
Also Read- ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി; പുരുഷനാവാൻ കാത്ത് അമ്മയും
കുമാറിന്റെ ഏക വരുമാനമാർഗമായിരുന്നു ഓമനിച്ചു വളർത്തിയ പശു. ഒന്നര വർഷം മുൻപ് പുലി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പറമ്പിൽ മേയാൻ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാർ പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുലി കെണിയിൽ വീണത്.
Also Read- യുപിയില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി കുടുംബം
എല്ലാ ദിവസവും ആരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് ചോദ്യം ചെയ്യലിൽ കുമാർ വനപാലകരോട് വെളിപ്പെടുത്തി. ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അയൽവാസികൾ വനപാലകരോട് കുമാറിന്റെ പകയുടെ കഥ വെളിപ്പെടുത്തിയതോടെയാണ് കൊലപാതകത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരുന്നത്.
മൂന്നാർ എസിഎഫ് ബി.സജീഷ്കുമാർ, റേഞ്ച് ഓഫിസർ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Forest Dept, Leopard, Munnar