സംഭവം ഇങ്ങനെ- അസഹനീയമായ വേദനയുമായി എത്തിയ 24കാരനായ യുവാവിനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടിപ്പോയി. പരിശോധനയിൽ ഇയാളുടെ ശരീരത്തിനുള്ളിൽ കണ്ടത് 1918ലെ ഒന്നാം ലോകമഹായുദ്ധ കാലത്ത് ജർമൻ സൈന്യം ഉപയോഗിച്ചിരുന്ന 8 ഇഞ്ച് പീരങ്കി ഉണ്ടയാണെന്ന് തിരിച്ചറിഞ്ഞു. പീരങ്കി ഉണ്ട സ്ഫോടനശേഷിയുള്ളതാണെന്ന് സംശയിച്ചതോടെ അധികൃതർ ഉടൻ തന്നെ ആശുപത്രിയുടെ എമർജൻസി വിഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിപ്പിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അഗ്നിശമനസേനയും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. സ്ഫോടന സാധ്യതയില്ലെന്ന് വിദഗ്ധർ ഉറപ്പുവരുത്തിയ ശേഷമാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി വസ്തു പുറത്തെടുത്തത്.
advertisement
ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് സുഖം പ്രാപിച്ചു വരികയാണെങ്കിലും ഇയാൾക്കെതിരെ നിയമനടപടികൾ ഉണ്ടായേക്കും. നിരോധിത വിഭാഗത്തിൽപ്പെട്ട വെടിക്കോപ്പുകൾ നിയമവിരുദ്ധമായി കൈവശം വെച്ചതിനും കൈകാര്യം ചെയ്തതിനും ഫ്രഞ്ച് പോലീസ് ഇയാളെ ചോദ്യം ചെയ്യും.
പഴയകാല വസ്തുക്കൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ലഭിച്ച ഈ പീരങ്കി ഉണ്ട എങ്ങനെ ഇയാളുടെ ശരീരത്തിനുള്ളിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. സമാനമായ ഒരു സംഭവം 2022ൽ ഫ്രാൻസിലെ ടൗളോണിലും റിപ്പോർട്ട് ചെയ്തിരുന്നു; അന്ന് 88കാരനായ ഒരു വൃദ്ധനാണ് മലദ്വാരത്തിൽ പീരങ്കി ഉണ്ടയുമായി എത്തിയത്.
Summary: In an incredibly rare and alarming incident in France, a 24-year-old man was rushed to the Rangueil Hospital in Toulouse after a WWI artillery shell became lodged in his rectum. The discovery of the 8-inch projectile triggered an immediate security crisis, leading to a partial evacuation of the hospital due to fears of a potential explosion.
