ആലപ്പുഴയിൽ മഴ കനത്തു തന്നെ, വെള്ളക്കെട്ട് രൂക്ഷം
- Published by:Warda Zainudheen
- local18
- Reported by:Manu Baburaj
Last Updated:
ഒന്നു ശക്തമായി മഴ പെയ്തു കഴിഞ്ഞാൽ കുട്ടനാടിൻ്റെ അവസ്ഥ ഇതാണ്.
advertisement
1/6

ഒന്നു ശക്തമായി മഴ പെയ്തു കഴിഞ്ഞാൽ കുട്ടനാടിൻ്റെ അവസ്ഥ ഇതാണ്. മഴ കടുക്കുമ്പോൾ ആലപ്പുഴ കുട്ടനാട് ഭാഗത്തെ റോഡുകളിലും വീടുകളിലുമെല്ലാം വെള്ളം കയറും. കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടവും ഉണ്ടാകുന്നു.
advertisement
2/6
ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ലഭിച്ചെങ്കിലും, കിഴക്കൻ വെള്ളത്തിന്റെ വരവ് വെള്ളപ്പൊക്ക ഭീഷണി വർദ്ധിപ്പിക്കുകയാണ്. ജില്ലയിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്.വീടുകളിൽ വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചതിനാൽ ധാരാളം ആളുകൾ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നു.
advertisement
3/6
വെള്ളവും പുഴയും കായലുകളും പച്ചപ്പും കൊണ്ട് സമൃദ്ധമായ എന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിൻ്റെ ദുരിതം പേറുന്ന മറുവശമാണത്. വീടുകളിൽ വെള്ളം കയറി സാധന സാമഗ്രികൾ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിലേക്ക് മാറുന്നത് സങ്കടകരമായ അവസ്ഥയാണ്.
advertisement
4/6
2018ലെ പ്രളയത്തിനുശേഷം നിർമ്മിക്കുന്ന വീടുകൾ 5 മുതൽ 15 അടി വരെ ഉയരത്തിൽ തൂണുകൾ നിർമ്മിച്ച ശേഷം അതിനുമുകളിൽ ആണ് വീടുകൾ നിർമ്മിച്ചു കൊണ്ടിരുന്നത്. ഇത് ഒരു പരിധി വരെ ജനങ്ങൾക്ക്, പ്രളയത്തെ അതിജീവിക്കുവാനും സാധനസാമഗ്രികൾ നശിച്ചു പോകാതിരിക്കുവാനും കുട്ടനാട്ടുകാരെ സഹായകരമാകുന്നു.
advertisement
5/6
എന്നിരുന്നാലും, വെള്ളപ്പൊക്കം മൂലം ജനങ്ങൾക്ക് വൻ ദുരിതം സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ട്. ജില്ലയിൽ ഡെങ്കും മറ്റ് രോഗങ്ങളും വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
advertisement
6/6
കുട്ടനാടിന്റെ ദുരിതം ലഘൂകരിക്കാൻ സർക്കാർ, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവർ ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ സഹായിക്കേണ്ടത് അടിയന്തിരമാണ്.