സൽമാൻ ഖാൻ മുതൽ കങ്കണ റണൗട്ട് വരെ; ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യുന്ന ബോളിവുഡ് താരങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
പത്ത് കോടി രൂപ വിലയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഷാരൂഖ് ഖാൻ യാത്ര ചെയ്യുന്നത്
advertisement
1/8

സൽമാൻ ഖാന് നേരെയുള്ള വധഭീഷണിയും ഇതിനുപിന്നാലെ താരം പുതുതായി വാങ്ങിയ ബുള്ളറ്റ് പ്രൂഫ് കാറുമൊക്കെയാണ് ബോളിവുഡിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം.
advertisement
2/8
സുരക്ഷാ കാരണങ്ങളാൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യുന്ന ഏക താരമല്ല, സൽമാൻ ഖാൻ. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുള്ള ബോളിവുഡ് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
advertisement
3/8
സൽമാൻ ഖാൻ ഇറക്കുമതി ചെയ്ത നിസാൻ പട്രോൾ എസ്.യു.വിയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. നിരന്തരം വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് രണ്ട് കോടിയോളം വില വരുന്ന പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം താരം ഇറക്കുമതി ചെയ്തത്.
advertisement
4/8
നിസാൻ പട്രോൾ കൂടാതെ, മറ്റൊരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി താരത്തിനുണ്ട്. ടൊയോട്ട ലാൻഡ് ക്രൂയിസർ. ഇതിലായിരുന്നു താരത്തിന്റെ യാത്ര. പുതിയ ചിത്രം കിസീ കാ ഭായ് കിസീ കാ ജാൻ പ്രമോഷനു വേണ്ടി പുതിയ എസ്.യു.വിയിലായിരുന്നു താരം എത്തിയത്.
advertisement
5/8
കിംഗ് ഖാൻ ഷാരൂഖ് ആണ് ബുള്ളറ്റ് പ്രൂഫ് വാഹനം സ്വന്തമായുള്ള മറ്റൊരു ബോളിവുഡ് താരം. ബോംബ് ആക്രമണം വരെ ചെറുക്കാൻ ശേഷിയുള്ള മെഴ്സിഡസ് ബെൻസ് എസ്600 ഗാർഡ് ആണ് ഷാരൂഖിന്റെ വാഹനം.
advertisement
6/8
ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യുന്ന മറ്റൊരു താരം ഖാൻ ത്രയങ്ങളിൽ മൂന്നാമനായ ആമിർ ഖാനാണ്. ഷാരൂഖ് ഉപയോഗിക്കുന്ന മെഴ്സിഡസ് ബെൻസ് എസ്600 ഗാർഡ് ആണ് ആമിറിന്റേയും പ്രധാന വാഹനം. ആമിർ അവതാരകനായി എത്തിയ സത്യമേവ ജയതേയ്ക്ക് ശേഷം നിരവധി വധഭീഷണികൾ നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് പത്ത് കോടി വിലയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനം താരം വാങ്ങിയത്.
advertisement
7/8
ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്രയാണ് ബുള്ളറ്റ് പ്രൂഫ് വാഹനമുള്ള മറ്റൊരു താരം. റോൾസ് റോയ്സിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനമാണ് പ്രിയങ്ക ഉപയോഗിക്കുന്നത്.
advertisement
8/8
കങ്കണ റണൗട്ടിന്റെ യാത്രയും ബുള്ളറ്റ് പ്രൂഫ് കാറിലാണ്. ബിഎംഡബ്ല്യൂ 7 സീരീസ് ബുള്ളറ്റ് പ്രൂഫ് ഗാർഡാണ് താരം ഉപയോഗിക്കുന്നത്. 2.14 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില.
മലയാളം വാർത്തകൾ/Photogallery/Buzz/
സൽമാൻ ഖാൻ മുതൽ കങ്കണ റണൗട്ട് വരെ; ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യുന്ന ബോളിവുഡ് താരങ്ങൾ