ഇതിനിടെ കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് പുലർച്ചെ നാലുമണിയോടെ ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലേതാണ് തീരുമാനം. റോഡ് മാർഗമാണ് മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മന്ത്രി സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്.
ഇതും വായിക്കുക: മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പുലർച്ചെ നാലിന് തിരുവനന്തപുരത്തേക്ക് മടങ്ങി
advertisement
വ്യാഴാഴ്ച രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു.
Summary: Tensions in Kerala have escalated following a bomb attack on the residence of a KSU leader in Kozhikode, occurring shortly after a protest against Health Minister Veena George. At approximately 2:30 AM on Friday, the house of Bithul Balan, KSU District Secretary, was targeted with a bomb in Thodannur, Vadakara. Bithul Balan is currently in judicial custody (remand) for waving black flags at the Minister at a railway station.
