TRENDING:

Divorce | 70കാരിയായ ഭാര്യയിൽ നിന്നും വിവാഹമോചനം തേടി 75കാരനായ ഭർത്താവ്; കാരണം മക്കളുടെ ആ തീരുമാനം

Last Updated:
മെഗാ ലോക അദാലത്തിലാണ് കേസ് ഉയർന്നു വന്നത്
advertisement
1/6
Divorce | 70കാരിയായ ഭാര്യയിൽ നിന്നും വിവാഹമോചനം തേടി 75കാരനായ ഭർത്താവ്; കാരണം മക്കളുടെ ആ തീരുമാനം
ദമ്പതികൾ തമ്മിലെ വിവാഹമോചനം (Divorce) ഒരു പുതിയ കാര്യമല്ലാതായിരിക്കുന്നു. പക്ഷെ ഇപ്പോൾ പുറത്തു വരുന്ന ഒരു വിവാഹമോചന വാർത്ത ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇവിടെ ഡിവോഴ്സ് നേടാനായി കോടതിയെ സമീപിച്ചത് 75 വയസ്സുള്ള ഭർത്താവാണ്. ഭാര്യയ്ക്ക് പ്രായം 70 വയസ്സ്. നീണ്ട 35 വർഷത്തെ ദാമ്പത്യ ബന്ധത്തിനൊടുവിലാണ് വേർപിരിയലിനെക്കുറിച്ച് ഇദ്ദേഹം ചിന്തിച്ചത്
advertisement
2/6
ഫെബ്രുവരി 11ന് നടന്ന മെഗാ ലോക അദാലത്തിലാണ് കേസ് ഉയർന്നു വന്നതും തീർപ്പു കല്പിക്കപ്പെട്ടതും. ഭാര്യ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഭർത്താവിന് പിന്മാറാൻ ഭാവമില്ലായിരുന്നു. കേസിന്റെ കൂടുതൽ വിവരങ്ങൾ വായിക്കാം (തുടർന്ന് വായിക്കുക)
advertisement
3/6
കർണാടകയിലെ മൈസൂരിലാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പെണ്മക്കളാണ് ഇവർക്കുള്ളത്. മൂന്നു പേരും അവർക്കിഷ്‌ടമുള്ള പുരുഷന്മാരെ വിവാഹം ചെയ്‌തു
advertisement
4/6
ഈ വിവാഹങ്ങൾ ഒന്നും തന്നെ പിതാവിന്റെ ഇഷ്‌ടപ്രകാരമല്ല നടന്നത്. പെൺമക്കൾക്ക് പ്രായപൂർത്തിയായി എന്നും, വിവാഹങ്ങൾ കഴിഞ്ഞതിനാൽ ഇനി ഒന്നും ചെയ്യാൻ സാധ്യമല്ല എന്നും പറഞ്ഞ് ഭാര്യ ഭർത്താവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല
advertisement
5/6
ദേഷ്യക്കാരനായ ഭർത്താവ് പിന്മാറാൻ തയാറായില്ല. ഭാര്യ പിന്തുണച്ചതിനാലാണ് പെണ്മക്കൾ കുടുംബത്തെ ധിക്കരിച്ചത് എന്നദ്ദേഹത്തിന്റെ നിലപാട്. കാലം ചെല്ലുംതോറും ഇവർക്കിടയിലെ പ്രശ്നങ്ങൾ വർദ്ധിച്ചുവന്നു
advertisement
6/6
ഭർത്താവ് ഫയൽ ചെയ്ത ഡിവോഴ്സ് കേസ് കുടുംബകോടതിയിലുമെത്തി. 2023 ഫെബ്രുവരി 11 ശനിയാഴ്ച മൈസൂരിൽ മെഗാ ലോക് അദാലത്ത് നടന്നു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജി.എസ്. സംഗ്രേഷി ദമ്പതികളെ ഒന്നിപ്പിക്കുകയും, വിവാഹമോചന കേസ് ഒഴിവാക്കുകയും ചെയ്‌തു
മലയാളം വാർത്തകൾ/Photogallery/Buzz/
Divorce | 70കാരിയായ ഭാര്യയിൽ നിന്നും വിവാഹമോചനം തേടി 75കാരനായ ഭർത്താവ്; കാരണം മക്കളുടെ ആ തീരുമാനം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories