പരിചയമില്ലാത്ത കാർ, ചെന്നൈ നഗരം; ഡ്രൈവിംഗ് താല്പര്യമില്ലാത്ത മോഹൻലാൽ രാജുവിനെയും ജഗദീഷിനെയും ഇരുത്തി പറപറപ്പിച്ച കഥ
- Published by:meera_57
- news18-malayalam
Last Updated:
വണ്ടി ഓടിക്കുന്നവരിൽ എൻജോയ്മെന്റ് എടുക്കാത്ത ആളാണ് മോഹൻലാൽ എന്ന് മണിയൻപിള്ള രാജു. പക്ഷേ പെർഫെക്റ്റ് ഡ്രൈവിംഗ് ആണ്
advertisement
1/6

മലയാള സിനിമാ താരങ്ങളുടെ കാർ കമ്പം പ്രശസ്തമാണ്. മുതിർന്ന ആൾക്കാരിൽ അതൊരുപക്ഷേ ഏറ്റവും കൂടുതൽ കേട്ടിരിക്കുക നടൻ മമ്മൂട്ടിയെ (Mammootty) കുറിച്ചായിരിക്കും. നടന്റെ '369 ഗാരേജ്' ആരാധകർക്ക് വരെ അറിയാവുന്ന കാര്യമാണ്. അതുപോലെ തന്നെ ഡ്രൈവ് ചെയ്യാനും ഇഷ്‌ടപ്പെടുന്ന കൂട്ടത്തിലാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് അരികിൽ ഇരിക്കേണ്ട കാര്യം മാത്രമേയുള്ളൂ എന്ന് പറയുന്നവരുണ്ട്. ആദ്യമായി വാങ്ങിയ കാർ മുതൽ ഏറ്റവും പുതിയ ആഡംബര കാർ വരെ ഈ ശേഖരത്തിലുണ്ട്. മോഹൻലാലിനും (Mohanlal) കാറുകളോട് ഇഷ്‌ടക്കൂടുതൽ ഉണ്ടെങ്കിലും, അതോടിക്കുന്ന കാര്യത്തിൽ മറ്റുള്ളവരെ പോലെ അദ്ദേഹത്തെ അങ്ങനെ ഡ്രൈവിംഗ് സീറ്റിൽ കാണാറില്ല
advertisement
2/6
എന്നിരുന്നാലും, സിനിമകളിൽ മോഹൻലാൽ എപ്പോഴെല്ലാം ഡ്രൈവർ ആയിട്ടുണ്ടോ, അപ്പോഴെല്ലാം ആ സിനിമ ഹിറ്റായിട്ടുണ്ട് എന്ന് വേണം പറയാൻ. അതിനി 'ഏയ് ഓട്ടോ'യിലെ ഓട്ടോ സുധി ഓടിക്കുന്ന ഓട്ടോ ആയാലും, 'നരസിംഹ'ത്തിലെ പൂവള്ളി ഇന്ദുചൂഢന്റെ മാസ് എൻട്രിയിൽ ഒപ്പമുള്ള തുറന്ന ജീപ്പ് ആണെങ്കിലും, 'സ്ഫടിക'ത്തിലെ ആട് തോമയുടെ ലോറി ആണെങ്കിലും ലാലേട്ടൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ അതൊരു ഒന്നൊന്നര വരവ് തന്നെയാകും. അങ്ങനെയൊരു സന്ദർഭത്തെക്കുറിച്ച് മണിയൻപിള്ള രാജു ഒരിക്കൽ പറയുകയുണ്ടായി (തുടർന്ന് വായിക്കുക) -ചിത്രം: ദി കംപ്ലീറ്റ് ആക്ടർ-
advertisement
3/6
'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും മോഹൻലാലും ജഗദീഷും രാജുവും ഒന്നിച്ചിരുന്നു. ഇവർ ഒത്തുള്ള രംഗങ്ങൾക്ക് അന്നത്തേയും ഇന്നത്തെയും തലമുറയുടെ ഇടയിൽ ആരാധകർ ഉണ്ടാവും. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം സെറ്റിടാതെ ഒരു ട്രെയിനിൽ ഷൂട്ട് ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനായി സ്‌പെഷൽ കോച്ചുകൾ പ്രയോജനപ്പെടുത്തിയിരുന്നു. ട്രെയിനിൽ ഷൂട്ട് ചെയ്ത ഈ ചിത്രത്തിന് ഒരുപക്ഷെ ഒരു കാർ രംഗം അത്രകണ്ട് ആരും ശ്രദ്ധിച്ചിരിക്കാൻ വഴിയില്ല
advertisement
4/6
എങ്കിൽ, ആ ചിത്രത്തിൽ അങ്ങനെയൊരു രംഗമുണ്ട്. ട്രെയിനിലെ സഹയാത്രികയുടെ കൊലപാതകം നടക്കുന്നതോടെ, തൊട്ടടുത്ത കൂപ്പെയിൽ യാത്ര ചെയ്തിരുന്ന മോഹൻലാൽ കഥാപാത്രമായ ടോണി കുരിശിങ്കലും കൂട്ടുകാരും പെട്ട് പോകുന്നു. അവരെ സഹായിക്കാൻ ഒടുവിൽ അതേ ട്രെയിനിൽ അടുത്തടുത്ത് യാത്ര ചെയ്തിരുന്ന നടൻ മമ്മൂട്ടിയുടെ സഹായം ആ ചെറുപ്പക്കാർ തേടുന്നു. ഒരു മദ്രാസ് മെയിൽ യാത്രയ്ക്കിടെ അവർ നേരിടുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ പ്രമേയം
advertisement
5/6
ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ നിർണായക രംഗത്തിൽ, ടോണി കുരിശിങ്കലും കൂട്ടുകാരായ കുമ്പളം ഹരിയും (ജഗദീഷ്), ഹിച്ച്കോക്ക് കഞ്ഞിക്കുഴിയും (മണിയൻപിള്ള രാജു) കൂടി ഒരു ടാക്സി കാർ തട്ടിയെടുത്ത് ചീറിപാപ്പയുന്ന രംഗമുണ്ട്. അക്കാലത്ത് ഇന്നത്തെ കേരളത്തേക്കാൾ ട്രാഫിക് കൂടിയ നഗരമായിരുന്നു ചെന്നൈ എന്ന് ഇന്ന് വിളിക്കുന്ന മദ്രാസ്. അതിലൂടെ കാർ ഓടിക്കുക അത്ര എളുപ്പം പണിയായിരുന്നില്ല. മോഹൻലാലിന് ഓടിച്ചു പരിചയമില്ലാത്ത ഒരു കാർ ആണ് ആ രംഗത്തിൽ അദ്ദേഹത്തിന് ലഭിച്ചത്
advertisement
6/6
വണ്ടി ഓടിക്കുന്നവരിൽ എൻജോയ്മെന്റ് എടുക്കാത്ത ആളാണ് മോഹൻലാൽ എന്ന് മണിയൻപിള്ള രാജു. പക്ഷേ പെർഫെക്റ്റ് ഡ്രൈവിംഗ് ആണ്. ഈ സിനിമയ്ക്കായി ചെന്നൈ നഗരത്തിലൂടെ കറുപ്പും മഞ്ഞയും നിറമുള്ള ഫിയറ്റ് ടാക്സി ഓടിച്ചു പോണം. അത് മോഹൻലാലിനെ ഏൽപ്പിച്ച് സ്പീഡിൽ ഓടിക്കണം എന്ന നിർദേശമാണ് നൽകിയത്. ഒപ്പം ജഗദീഷും മണിയൻപിള്ള രാജുവും ഉണ്ടായിരുന്നു. അവരെ പോലും അത്ഭുതപ്പെടുത്തി തിരക്കേറിയ ആ റോഡിലൂടെ മോഹൻലാൽ ഗിയറുകൾ ഒന്നൊന്നായി മാറ്റി പരീക്ഷിച്ച് കാർ ശരവേഗത്തിൽ പായിച്ചു. ആ രംഗം കഴിഞ്ഞ് ഇറങ്ങി വന്നതും, മോഹൻലാൽ എങ്ങനെ ആ കാർ കണ്ട്രോൾ ചെയ്തു എന്ന് ജോഷി പോലും അത്ഭുതപ്പെട്ടു എന്ന് മണിയൻപിള്ള രാജു പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Film/
പരിചയമില്ലാത്ത കാർ, ചെന്നൈ നഗരം; ഡ്രൈവിംഗ് താല്പര്യമില്ലാത്ത മോഹൻലാൽ രാജുവിനെയും ജഗദീഷിനെയും ഇരുത്തി പറപറപ്പിച്ച കഥ