TRENDING:

അന്നത്തെ ഒരു ലക്ഷം പ്രതിഫലക്കാരിയായ നടി ഇപ്പോൾ 1000 രൂപയ്ക്ക് ജോലിചെയ്യും; രണ്ടാം വിവാഹത്തിന് ശേഷം തിരിച്ചുവരവ്

Last Updated:
നടിയും വി.ജെയുമായിരുന്ന റൂബി ഭാട്ടിയയുടെ ജീവിതകഥ ശ്രദ്ധ നേടുകയാണ്. ഒരിക്കൽ മിസ് ഇന്ത്യ കാനഡയായിരുന്നു അവർ
advertisement
1/6
അന്നത്തെ ഒരു ലക്ഷം പ്രതിഫലക്കാരിയായ നടി ഇപ്പോൾ 1000 രൂപയ്ക്ക് ജോലിചെയ്യും; രണ്ടാം വിവാഹത്തിന് ശേഷം തിരിച്ചുവരവ്
സിനിമാ, അഭിനയ ലോകങ്ങൾ കയറ്റിറക്കങ്ങളുടേത് കൂടിയാണ്. ഒരിക്കൽ ലഭിച്ച പണവും പ്രശസ്തിയും ചിലപ്പോൾ പിന്നീടൊരു കാലത്ത് അതുപോലെയാവില്ല. അതുമല്ലെങ്കിൽ, പണ്ടത്തേക്കാൾ മികച്ച ജീവിതവും പ്രശസ്തിയുമായി ജീവിക്കുന്ന താരങ്ങളുണ്ടാവും. ഇപ്പോൾ പുറത്തുവരുന്ന കഥ പണ്ടൊരുകാലത്ത് ഒരു ഷോയ്ക്ക് മാത്രം ഒരു ലക്ഷം രൂപ ചാർജ് ചെയ്തിരുന്ന ഒരു നടിയുടേതാണ്. അതും മൂന്നു പതിറ്റാണ്ടുകൾക്കും മുൻപ്. ഇപ്പോൾ അവർ ഒരു വീഡിയോ പോസ്റ്റിനു കേവലം ആയിരം രൂപ മാത്രമേ ഈടാക്കൂ. നടിയും വി.ജെയുമായിരുന്ന റൂബി ഭാട്ടിയയുടെ (Ruby Bhatia) ജീവിതകഥ ശ്രദ്ധ നേടുകയാണ്. ഒരിക്കൽ മിസ് ഇന്ത്യ കാനഡയായിരുന്നു അവർ
advertisement
2/6
തീർത്തും നിശബ്ദമായി ജീവിതം നയിച്ച് വരുന്ന റൂബി, വർധിച്ചുവരുന്ന ജീവിത ചെലവുകൾക്ക് 'സെലിബ്രിറ്റി' സ്റ്റാറ്റസ് ഒരു മാർഗ്ഗതടസം ആവരുത് എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. ഒരിക്കൽ വിവാഹജീവിതങ്ങളോട് ബൈ പറഞ്ഞ് ആത്മീയതയിലേക്കിറങ്ങിയ ആളാണ് റൂബി. 25 വയസ്സിനുള്ളിൽ റൂബി ഒരു വിവാഹമോചനം നേടിയിരുന്നു. 22-ാം വയസിൽ വിവാഹം ചെയ്ത പങ്കാളിക്കും തനിക്കും വ്യത്യസ്തമായ ആഗ്രഹങ്ങൾ ഉണ്ടായിരുന്നതിനാൽ ഒത്തുപോകാൻ സാധിച്ചില്ല എന്നാണ് റൂബി പറഞ്ഞത്. പിന്നീട് പത്തു വർഷങ്ങൾ കഴിഞ്ഞതും മറ്റൊരു വിവാഹം കഴിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
അജീത് ദത്തയായിരുന്നു റൂബിയുടെ പങ്കാളി. റാഞ്ചിയിലെ തന്റെ ഗുരുജിയുടെ ആശ്രമത്തിൽ വച്ചാണ് റൂബി അജീത്തിനെ പരിചയപ്പെടുന്നത്. അന്ന് ഇരുവർക്കും പ്രായം 35 വയസ്. സോൾമേറ്റുകൾ എന്ന് തോന്നിച്ചിരുന്നതായി റൂബി. ഫോണിൽ 24 മണിക്കൂർ തുടർച്ചയായി സംസാരിച്ചിരുന്നു അവർ. ഒടുവിൽ വിവാഹവും, മൂത്ത കുഞ്ഞിന്റെ ജനനവും. എന്നാൽ, സ്വന്തം രീതിക്ക് സ്വതന്ത്രമായി ജീവിച്ചു പോന്നിരുന്ന റൂബിക്ക് വിവാഹവും മാതൃത്വവും കനത്ത ഭാരമായി മാറി. വിവാഹം കുഴപ്പമില്ലായിരുന്നു. പക്ഷേ കുട്ടികൾ വന്നതോടെ ആകെ താളംതെറ്റിയ അവസ്ഥയിലായി റൂബി
advertisement
4/6
രണ്ട് കുട്ടികളാണ്. അവർ സദാ സമയവും കരച്ചിൽ നിർത്തില്ല. ഡയപ്പർ മാറ്റിയും, തന്റെ ശരീരഭാരത്തിലെ വർധനവും എല്ലാം ചേർന്ന് റൂബിയുടെ തിരക്കുകൾ വർധിച്ചുകൊണ്ടേയിരുന്നു. എല്ലാം നല്ല രീതിയിൽ ചെയ്യാൻ ആഗ്രഹിച്ചിരുന്ന റൂബി, ഇങ്ങനെയൊരു ജീവിതം പ്രതീക്ഷിച്ചില്ല. മക്കൾക്ക് ഹോംസ്‌കൂളിങ് നൽകുക എന്നതും റൂബിയുടെ തീരുമാനമായിരുന്നു. എന്നാൽ ഈ വിവാഹബന്ധത്തിൽ നിന്നും അവർ പുറത്തുകടന്നു
advertisement
5/6
ജീവിതത്തിന്റെ ലക്ഷ്യം എന്തെന്ന ചിന്തയായിരുന്നു റൂബിക്ക് എപ്പോഴും. അത് വളർന്നു വലുതായതു കൊണ്ടോ, വിവാഹം ചെയ്തത് കൊണ്ടോ, കുട്ടികൾ ഉണ്ടായതു കൊണ്ടോ പൂർണമാവില്ല എന്നവർ വിശ്വസിക്കുന്നു. ഈശ്വരനെ കണ്ടെത്തുകയാണ് പരമപ്രധാനം എന്നവർ കരുതിപ്പോന്നു. പണ്ടൊരു ഷോയ്ക്ക് ഒരു ലക്ഷം രൂപ ഈടാക്കിയിരുന്ന റൂബി, ഇപ്പോൾ ഒരു വീഡിയോ ആയിരം രൂപയ്ക്ക് ചെയ്തുകൊടുക്കാറുണ്ട്. കോവിഡ് കാലത്ത് സകലതും നിലച്ചിരുന്നു. ലോക്ക്ഡൗൺ കഴിഞ്ഞതും, വീണ്ടും ചിലവുകൾ വർധിച്ചു. വീട് പുതുക്കുന്നതുൾപ്പെടെ ഒരുപാട് പണം ചിലവായി
advertisement
6/6
20 വർഷമായി സ്ഥിരജോലി ഇല്ലാതിരുന്ന റൂബി, കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. "എനിക്കെന്റെ കുട്ടികളെയും എന്നെയും വീടിനെയും നോക്കാറുണ്ട്. ഒരു ദിവസം എന്റെ കാറിൽ ഇരിക്കവേ, എനിക്ക് ഫോണിലൂടെ ചെയ്യാൻ കഴിയുന്ന ഒരു ജോലിയുണ്ടാവുമോ എന്ന് ഞാൻ ചിന്തിച്ചു. എന്റെ സമ്പാദ്യം മുഴുവനും വീട് പുതുക്കാൻ ചിലവഴിച്ചതിനാൽ, എനിക്ക് പണം ആവശ്യമായിരുന്നു. എന്റെ സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള പണം മുഴുവനും വീടിനായി ചിലവിട്ടിരുന്നു. ഇനിയത് വീണ്ടും പടുത്തുയർത്താൻ എനിക്ക് ജോലി വേണം" എന്ന് റൂബി
മലയാളം വാർത്തകൾ/Photogallery/Buzz/
അന്നത്തെ ഒരു ലക്ഷം പ്രതിഫലക്കാരിയായ നടി ഇപ്പോൾ 1000 രൂപയ്ക്ക് ജോലിചെയ്യും; രണ്ടാം വിവാഹത്തിന് ശേഷം തിരിച്ചുവരവ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories