ഒരു സിനിമയ്ക്ക് ലഭിച്ചത് 92 അവാർഡുകൾ; ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയ ചിത്രം ഏതാണെന്ന് നോക്കാം...
- Published by:Sneha Reghu
- news18-malayalam
Last Updated:
ഫിലിംഫെയർ, സിനിമാ അവാർഡുകൾ, ബോളിവുഡ് ഫിലിം അവാർഡുകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായാണ് 92 പുരസ്കാരങ്ങൾ നേടിയത്
advertisement
1/9

ഒരു ഇന്ത്യൻ സിനിമ 92 അവാർഡുകൾ നേടി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ആ സിനിമ ഏതാണെന്ന് നോക്കാം
advertisement
2/9
'കഹോ നാ പ്യാർ ഹേ' എന്ന ഹിന്ദി ചിത്രമാണ് ഈ പുരസ്കാരത്തിന് അർഹത നേടിയത്. 2000-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹൃത്വിക് റോഷനും അമീഷ പട്ടേലുമാണ് പ്രധാന അഭിനേതാക്കൾ.
advertisement
3/9
റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിച്ചത്. ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്.
advertisement
4/9
ഹൃതിക് റോഷന് ഒരു ഗായകന്റെ കഥാപാത്രത്തിലാണ് ചിത്രത്തിലെത്തിയത്. രോഹിത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ധനികനായ ഒരു മനുഷ്യന്റെ മകളുടെ വേഷമാണ് അമീഷ പട്ടേൽ അവതരിപ്പിച്ചത്. സോണിയ എന്നായിരുന്നു അമീഷയുടെ കഥാപാത്രത്തിന്റെ പേര്.
advertisement
5/9
ഇരുവരും പ്രണയത്തിലായിരിക്കെ, ഹൃത്വിക് റോഷൻ ഒരു അപകടത്തിൽ മരിക്കുന്നു. ഇതിനെത്തുടർന്ന് മാനസികമായി തകർന്ന അമീഷ പട്ടേൽ വിദേശത്തേക്ക് പോകുകയും ഹൃത്വിക് റോഷനെപ്പോലെ തോന്നിക്കുന്ന ഒരാളുമായി പ്രണയത്തിലാകുകയും ചെയ്യുന്നു.
advertisement
6/9
ഹൃത്വിക് റോഷന്റെ മരണകാരണത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ ഈ ചിത്രം അവതരിപ്പിക്കുന്നു. 10 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 78 കോടിയിലധികം രൂപ നേടി.
advertisement
7/9
ഫിലിംഫെയർ, സീ സിനിമാ അവാർഡുകൾ, ബോളിവുഡ് ഫിലിം അവാർഡുകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ആകെ 92 അവാർഡുകൾ ഈ ചിത്രം നേടി.
advertisement
8/9
2002-ൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ ചിത്രത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഈ ചിത്രം നേടിയെടുത്തു. നിലവിൽ ഈ ചിത്രം Z5 OTT പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
advertisement
9/9
ഹൃത്വിക് റോഷന്റെ 51-ാം ജന്മദിനത്തോടനുബന്ധിച്ചും 2025 ജനുവരി 10-ന് കഹോ നാ പ്യാർ ഹേ റീ റിലീസ് ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരു സിനിമയ്ക്ക് ലഭിച്ചത് 92 അവാർഡുകൾ; ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയ ചിത്രം ഏതാണെന്ന് നോക്കാം...