Mammootty @ 72 | ഒരു വരവ് വരുന്നുണ്ട് എന്നല്ലേ ഉദ്ദേശിച്ചത്; മമ്മൂട്ടിയുടെ പിറന്നാൾ സ്പെഷ്യൽ ഫോട്ടോയിൽ കണ്ണുംനട്ട് ആരാധകർ
- Published by:user_57
- news18-malayalam
Last Updated:
ഇന്ന് മമ്മുക്കക്ക് ജന്മദിനം. വെറുമൊരു ചിത്രം മാത്രമല്ല ഇത് എന്നാണ് ആരാധകരുടെ നിഗമനം
advertisement
1/6

വയസ് എത്രയായാലും പിറന്നാൾ ദിവസം മമ്മൂട്ടിക്ക് (Mammootty) എന്തെങ്കിലും ഒരു സ്പെഷ്യൽ ഉണ്ടാവും. പ്രായം റിവേഴ്‌സ് ഗിയറിൽ എന്നെല്ലാം ആവർത്തിച്ച് ആരാധകരും ക്ഷീണിച്ചു. തന്റെ ജന്മദിനത്തിന് ഇക്കുറി മമ്മുക്ക ഒരു ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ എത്തി. അതും ആർക്കും കൗതുകമുണർത്തുന്ന ഈ ചിത്രവുമായി
advertisement
2/6
കയ്യുറ ഉൾപ്പെടെ മുഴുവൻ വെള്ള നിറത്തിലുള്ള ഒരു വേഷമാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. ഷർട്ടിന്റെ അരികിൽ ചുവന്ന ബോർഡർ കാണാം. ഇനിയും വലുത് എന്തോ മമ്മുക്ക സമ്മാനിക്കാനിരിക്കുന്നു എന്നാണ് ആരാധകരുടെ സംശയം. കമന്റ് ബോക്സ് മുഴുവൻ അവർ അവരുടെ ഭാവന കൊണ്ട് നിറച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
ഇനിയും നാല് സിനിമകൾ കൂടി മമ്മൂട്ടിയുടേതായി തിയേറ്ററിൽത്താനുണ്ട്. ജ്യോതിക നായികയായ 'കാതൽ' ആണ് ആദ്യം റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു സ്പെഷ്യൽ ടീസർ പിറന്നാൾ ദിവസം പ്രതീക്ഷിക്കുന്നു
advertisement
4/6
തന്റെ വരാനിരിക്കുന്ന ചിത്രം ‘കണ്ണൂർ സ്ക്വാഡിന്റെ' ട്രെയ്‌ലർ സെപ്റ്റംബർ 7 ന് വൈകുന്നേരം 6 മണിക്ക് ഇറങ്ങുമെന്ന് വിവരമുണ്ട്. ഷാരൂഖ് ഖാന്റെ 'ജവാൻ' ആദ്യ ഷോയ്ക്കിടെ ട്രെയ്‌ലർ പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു
advertisement
5/6
‘ഭൂതകാലം’ സംവിധായകൻ രാഹുൽ സദാശിവൻ മമ്മൂട്ടിക്കൊപ്പം വരാനിരിക്കുന്ന ഹൊറർ ചിത്രമായ ‘ബ്രമയുഗ’ത്തിന് വേണ്ടി കൈകോർക്കുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സൂപ്പർസ്റ്റാറിന്റെ ജന്മദിനത്തിൽ രാവിലെ 11 മണിക്ക് നിർമ്മാതാക്കൾ പുറത്തുവിടും. ചിത്രത്തിൽ അരുൺ അശോകൻ നായകനും മമ്മൂട്ടി പ്രതിനായകനുമാണ്
advertisement
6/6
റിപ്പോർട്ടുകൾ പ്രകാരം, ഡീനോ ഡെന്നിസ് - മമ്മൂട്ടി ആക്ഷൻ ചിത്രം 'ബസൂക്ക' സെക്കന്റ് ലുക്ക് സെപ്റ്റംബർ 7 ന് രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും. നിർമ്മാതാക്കൾ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നടന്റെ സ്റ്റൈലിഷ് ലുക്ക് കാണാമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Mammootty @ 72 | ഒരു വരവ് വരുന്നുണ്ട് എന്നല്ലേ ഉദ്ദേശിച്ചത്; മമ്മൂട്ടിയുടെ പിറന്നാൾ സ്പെഷ്യൽ ഫോട്ടോയിൽ കണ്ണുംനട്ട് ആരാധകർ