അമലയുടെ വയറില്‍ തലോടിയും മുത്തം വച്ചും ഭര്‍ത്താവ്! ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ താരം
- Published by:Sarika KP
- news18-malayalam
Last Updated:
അമല പോളും ഭര്‍ത്താവ് ജഗത്തും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.
advertisement
1/6

ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് നടി അമല പോൾ. ദിവസങ്ങള്‍ക്കു മുന്‍പാണ് താന്‍ അമ്മയാവാൻ പോകുന്നുവെന്ന് താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്.
advertisement
2/6
നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം, മറ്റേണിറ്റി ചിത്രങ്ങള്‍ക്കൊപ്പം അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനു പിന്നാലെ അമ്മയാക്കുന്നതിനുള്ള സന്തോഷത്തിലാണ് താരം.
advertisement
3/6
ഇതിനു തെളിവാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഒരോ പോസ്റ്റും. ഇപ്പോഴിതാ വീണ്ടും ഇത്തരത്തിലുള്ള വീഡിയോ അമല പങ്കുവച്ചിരിക്കുകയാണ്.
advertisement
4/6
ഭര്‍ത്താവായ ജഗത്ത് അമലയുടെ നിറവയറില്‍ തലോടുന്നതും ഇരുവരും പരസ്പരം മുത്തം വയ്ക്കുന്നതും കെട്ടിപ്പിടിച്ചും പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
advertisement
5/6
രണ്ടില്‍ നിന്നും മൂന്നിലേക്ക്- 2024 ല്‍ പുതിയ എന്നെ സ്വീകരിക്കാന്‍ പോവുകയാണെന്നാണ് വീഡിയോയ്ക്ക് അമല നല്‍കിയ ക്യാപ്ഷനില്‍ പറയുന്നത്.
advertisement
6/6
വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നടിയും അവതാരകയുമായ പേളി മാണിയും പേളിയുടെ സഹോദരി റേച്ചലും നടി ശിവദയുമടക്കം അമലയ്ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
അമലയുടെ വയറില്‍ തലോടിയും മുത്തം വച്ചും ഭര്‍ത്താവ്! ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ താരം