TRENDING:

Aarti Ravi | അച്ഛൻ കൂടെയില്ലാത്ത ആൺമക്കളെ ഞാൻ ഇങ്ങനെ വളർത്തും; രവി മോഹന്റെ ഭാര്യ ആരതിയുടെ വാക്കുകൾ

Last Updated:
രവി മോഹൻ എന്ന ജയം രവി ഗായികയുടെ ഒപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യ ആരതി രവി പരസ്യപോസ്റ്റുമായി രംഗത്തെത്തിയിരുന്നു
advertisement
1/6
Aarti Ravi | അച്ഛൻ കൂടെയില്ലാത്ത ആൺമക്കളെ ഞാൻ ഇങ്ങനെ വളർത്തും; രവി മോഹന്റെ ഭാര്യ ആരതിയുടെ വാക്കുകൾ
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ജയം രവി എന്ന നടൻ രവി മോഹന്റെ (Ravi Mohan) കുടുംബജീവിതം സോഷ്യൽ മീഡിയാ കണ്ണുകളിൽ നിറഞ്ഞുകഴിഞ്ഞു. ഭാര്യ ആരതി രവിയുടെ (Aarti Ravi) നീണ്ട പ്രസ്താവന കൂടിയായതോടു കൂടി സോഷ്യൽ മീഡിയയിലും ചേരിതിരിഞ്ഞ് രണ്ടു വിഭാഗമായി തിരിഞ്ഞ് ആരാധകർ ചർച്ച ആരംഭിച്ചു കഴിഞ്ഞു. തന്നെ പോലും അറിയിക്കാതെയാണ് രവി വിവാഹമോചനവുമായി മുന്നോട്ടു പോയത് എന്ന് ആരതി വളരെ മുൻപേ ആരോപിച്ചിരുന്നു. അതിനിടെ തമിഴ് ചലച്ചിത്ര നിർമാതാവിന്റെ മകളുടെ വിവാഹത്തിൽ രവി അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ് കൂടിയായ കെനിഷാ ഫ്രാൻസിസിന്റെ ഒപ്പം പങ്കെടുത്തതും വിവാദമായി
advertisement
2/6
കെനിഷയുടെ കൂടെയുള്ള രവിയുടെ വരവിനു ശേഷമായിരുന്നു ഭാര്യ ആരതി രവിയുടെ പരസ്യപോസ്റ്റ്. രവി തങ്ങളിൽ നിന്നും അകന്നതില്പിന്നെ രണ്ടാണ്മക്കളുടെ ചുമതലയും തനിയെ വഹിക്കുന്ന അമ്മയാണ് താൻ എന്ന് ആരതി. രവിയും കെനിഷയും ഒരേനിറത്തിലെ വസ്ത്രങ്ങൾ ധരിച്ചായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. കെനിഷയെ കൈപിടിച്ച് കാറിൽ കയറ്റുന്ന രവിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ വൈറലായി. ഇപ്പോൾ, രണ്ടു മക്കളുടെ ഒപ്പമുള്ള ദൃശ്യവും ചേർത്തുള്ള ഒരു പോസ്റ്റുമായി ആരതി വീണ്ടും വരുന്നു. താൻ മക്കളെ വളർത്തുന്ന രീതിയും ആരതി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ആഡംബരവും ധൂർത്തും ചേർന്നുള്ള ജീവിതമാണ് ആരതിയുടേതെന്നും, തനിക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല എന്നും രവി മോഹൻ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ ചുമതല പോലും ഭാര്യ ആരതി രവിയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് രവി. ഒടുവിൽ ഭാര്യയുമായി അകന്ന ശേഷം ആ അക്കൗണ്ടുകൾ താൻ തിരികെപ്പിടിക്കുകയായിരുന്നു എന്നും രവി ആരോപിച്ചിരുന്നു. ഇതിനിടെ രവിക്ക് കൗൺസിലിംഗ് നൽകിയ തെറാപ്പിസ്റ്റ് കൂടിയാണ് ഗായികയായ കെനിഷ ഫ്രാൻസിസ്
advertisement
4/6
ഭാര്യയുമായി അകന്നുവെങ്കിലും, രവി രണ്ടു കുട്ടികളുടെ ഉത്തരവാദിത്തം നിർവഹിച്ചിരുന്നില്ല എന്ന് ആരതി അവരുടെ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരുന്നു. മെസേജുകളോ കൂടിക്കാഴ്ചകളോ ഇല്ല. വിവാഹമോചന നടപടികൾ നടന്ന വേളയിലാണ് ഇനി താൻ രവി മോഹൻ ആണ് ജയം രവി അല്ല എന്നദ്ദേഹം പരസ്യപ്രസ്താവനയിറക്കിയത്. ഇതിനിടെ രവിയുടെ ആരോപണങ്ങൾ പിൻതാങ്ങി പലരും ആരതിക്കെതിരെ രൂക്ഷപ്രതികരണം രേഖപ്പെടുത്തിയിരുന്നു. അവരുടെ ധൂർത്തും പണക്കൊതിയുമാണ് രവിയെ അകറ്റിയത് എന്ന് ഒരു വിഭാഗം കണ്ണടച്ച് വിശ്വസിച്ചു
advertisement
5/6
ഇപ്പോൾ മക്കൾക്കൊപ്പം തന്റെ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് ആരതി. ഒരിക്കൽ വീട്ടുകാരോട് പോലും പയറ്റി നേടിയ പ്രണയമായിരുന്നു രവിയുടെയും ആരതിയുടെയും. രവി സിനിമാ നടൻ ആയതിനാൽ, പലപ്പോഴും അവർക്ക് സ്വകാര്യത അന്യമായിരുന്നു എന്നും ആരതി ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടു കുട്ടികളെയും കൊണ്ട് ഒരു റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളും ഒരു ഇംഗ്ലീഷ് കവിതയും കുറിപ്പുമായി ആരതി അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ വന്നിരുന്നു
advertisement
6/6
'നിങ്ങളുടെ മകൾക്ക് അതിജീവനം നേരിടേണ്ടി വരാത്ത ഒരു പുരുഷനായാണ് ഞാൻ എന്റെ മകനെ വളർത്തുന്നത്' എന്ന് ആ ചിത്രങ്ങൾ ഒന്നിൽ ആരതി കുറിച്ചിരുന്നു. ഇത് ആർക്ക് നേരെയുള്ള ഒളിയമ്പ് എന്ന് പറയാതെ പറയുകകൂടിയാണ് ആരതി. ആരവ്, അയാൻ എന്നിവരാണ് രവിയുടെയും ആരതിയുടെയും മക്കൾ. ആരതിയുടെ പോസ്റ്റുകളിൽ പിന്തുണ നൽകുന്ന പ്രമുഖരിൽ ഒരാൾ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്‌ബു സുന്ദറാണ്. ഈ പോസ്റ്റിലും, ഖുശ്‌ബു ആരതിയെ പിന്തുണയ്ക്കുന്ന ഒരു കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Aarti Ravi | അച്ഛൻ കൂടെയില്ലാത്ത ആൺമക്കളെ ഞാൻ ഇങ്ങനെ വളർത്തും; രവി മോഹന്റെ ഭാര്യ ആരതിയുടെ വാക്കുകൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories