TRENDING:

'കൊച്ചേ നീ രക്ഷപെട്ടു' എലിസബത്ത് ഉദയന്റെ പോസ്റ്റിന് അമൃതയുടെ അനുജത്തിയുടെ ലൈക്ക്

Last Updated:
നടൻ ബാല വീണ്ടും വിവാഹം ചെയ്തതും മുൻഭാര്യ എലിസബത്ത് ഉദയൻ തന്റെ സോഷ്യൽ മീഡിയ ലൈഫ് സജീവമാക്കിക്കഴിഞ്ഞു
advertisement
1/6
'കൊച്ചേ നീ രക്ഷപെട്ടു' എലിസബത്ത് ഉദയന്റെ പോസ്റ്റിന് അമൃതയുടെ അനുജത്തിയുടെ ലൈക്ക്
നടൻ ബാലയുടെ (Actor Bala) ഭാര്യമാരായി ജീവിച്ചു എന്ന സമാനതയാണ് ഗായിക അമൃത സുരേഷും, ഡോക്ടർ എലിസബത്ത് ഉദയനും (Elizabeth Udayan) തമ്മിൽ ഉള്ളത്. ഇരുവരും കടന്നുപോയ തിക്താനുഭവങ്ങൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളും ഏതാണ്ട് ഒരുപോലെ തന്നെയാണ്. അമൃതയുമായുള്ള വിവാഹമോചനം നടന്ന് കുറച്ചു കാലത്തിനുള്ളിൽ എലിസബത്തിനെ ബാല വിവാഹം കഴിച്ചു. ഇന്ന് ഈ ബന്ധങ്ങൾ ഒന്നും നിലവിലില്ല. ബാല മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്ത് പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നു. ബാല കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വേളയിൽ കൂടെയുണ്ടായിരുന്നത് എലിസബത്ത് ആയിരുന്നു
advertisement
2/6
ബാലയും എലിസബത്തും വളരെ നാളുകൾ പിരിഞ്ഞു കഴിഞ്ഞിരുന്നു. എലിസബത്തും ബാലയുടെ കൂടെ ജീവിച്ചിരുന്ന നാളുകളിൽ കടന്നുപോയത് വളരെ മോശം അനുഭവങ്ങളിലൂടെ ആയിരുന്നുവെന്ന് പുറത്തുവന്നത് അമൃതയുടെ പേർസണൽ അസിസ്റ്റന്റ് ആയ കുക്കുവിന്റെ വീഡിയോയിലൂടെയാണ്. ഈ വീഡിയോയിൽ പറഞ്ഞ വിഷയങ്ങൾ ബാലയോ അമൃതയോ എലിസബത്തോ നിഷേധിച്ചതുമില്ല. ബാല വീണ്ടും വിവാഹം ചെയ്തതിനു പിന്നാലെ എലിസബത്ത് കുറച്ചു കാലം മൗനത്തിലായിരുന്ന ഫേസ്ബുക്ക് പേജ് ആക്റ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ദിവസം പോലും എലിസബത്ത് പോസ്റ്റുമായി രംഗത്തെത്തി (തുടർന്ന് വായിക്കുക)
advertisement
3/6
തൃപ്തികരമല്ലാത്ത വിവാഹജീവിതത്തിൽ നിന്നും പുറത്തുകടന്ന എലിസബത്തിനെ പിന്തുണയ്ക്കുന്ന നിരവധിപ്പേരുണ്ട്. താലികെട്ടിയെങ്കിലും, പരസ്യമായി വിവാഹ റിസപ്ഷൻ നടത്തിയെങ്കിലും ഈ വിവാഹം രജിസ്റ്റർ ചെയ്യാൻ നടൻ മുതിർന്നിരുന്നില്ല എന്ന് ആരോപണമുണ്ട്. എലിസബത്തിന്റെ ഓരോ പോസ്റ്റിനും ലൈക്കടിക്കുന്നവരും പിന്തുണച്ചു കൊണ്ട് കമന്റ് ചെയ്യുന്നവരും നിരവധിയാണ്. ഒരു അരുവിയുടെ കരയിൽ കൂൾ ആയി ഇരിക്കുന്ന ഒരു ചിത്രമാണ് എലിസബത്തിന്റെ പുതിയ പോസ്റ്റ്
advertisement
4/6
എലിസബത്ത് എന്ത് പോസ്റ്റ് ഇട്ടാലും അതിനെ പ്രോത്സാഹിപ്പിക്കുന്നവർ നിരവധിയാണ്. കമന്റ് സെക്ഷൻ പരിശോധിച്ചാൽ അത് മനസിലാകും 'ആ മുതു... പോയതോടെ കൊച്ചേ നീ രക്ഷപെട്ടു', 'എനിക്ക് ഒത്തിരി ഇഷ്ടമാണ് അതിലുപരി ഹ്യദയത്തിൽ നിന്ന് ഒരുപാട് സ്നേഹവും അറിയിക്കുന്നു.ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ജീവിതം കടൽ പോലെ നീണ്ട്കിടക്കുവാണ്. അടിപൊളിയായി ജീവിക്കുക. എപ്പോഴും സന്തോഷമായിരിക്കുക...' 'ഒന്ന് പൊട്ടികരഞ്ഞൂടെ.കുട്ടി....ഇങ്ങനെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി.നടക്കാതെ' എന്നിങ്ങനെ പോകുന്നു കമന്റുകൾ
advertisement
5/6
കമന്റുകൾ എന്തായാലും, സ്വന്തം സഹോദരിയെ പ്രാണൻ പോലെ സ്നേഹിക്കുന്ന അഭിരാമി സുരേഷ് തന്റെ ചേച്ചിയെ പോലെ സമാന വേദനകൾ നേരിട്ട മറ്റൊരു സ്ത്രീയേയും ചേർത്തുപിടിക്കേണ്ട കാര്യമുണ്ട് എന്ന് മനസിലാക്കുന്നു. എലിസബത്തിന്റെ പോസ്റ്റിന് അഭിരാമി സുരേഷ് ലൈക്ക് ചെയ്തവരുടെ കൂട്ടത്തിലുണ്ട്. എലിസബത്തിനെ കുറിച്ച് മുൻപു പരാമർശം നടത്തിയപ്പോഴും എലിസബത്ത് ചേച്ചി എന്നേ അഭിരാമി അഭിസംബോധന ചെയ്തിരുന്നുള്ളൂ. ദീപാവലി അടുത്ത നാളുകളിൽ ആഘോഷങ്ങളിലേക്ക് കടക്കുന്ന തയാറെടുപ്പിലാണ് എലിസബത്ത് ഉദയൻ എന്ന് ചിത്രങ്ങൾ പറയും
advertisement
6/6
ജീവിത പ്രശ്നങ്ങളുടെ നടുവിൽ വീർപ്പുമുട്ടിയപ്പോഴും കഴിവതും പിടിച്ചു നിൽക്കാൻ ശ്രമിച്ചയാളാണ് എലിസബത്ത്. നാട്ടിലെ സാധാരണ ജീവിതം നയിച്ചുപോന്ന എലിസബത്ത് അഹമ്മദാബാദിലെത്തി ഡോക്ടർ ആയി ജോലി നോക്കുകയാണ്. അപ്പോഴും തന്റെ വ്‌ളോഗുകൾ എലിസബത്ത് സജീവമാക്കി നിലനിർത്തി. ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവിടങ്ങളിൽ എലിസബത്ത് സജീവമാണ്. ഏതു സാഹചര്യത്തിലും മകളുടെ ഒപ്പം പാറപോലെ ഉറച്ചു നിൽക്കുന്ന മാതാപിതാക്കളുണ്ട് എലിസബത്തിന്റെ ഒപ്പം. വിദേശ യാത്രയിൽ പോലും അവർ എലിസബത്തിനെ അനുഗമിച്ചിരുന്നു. എലിസബത്ത് മികച്ച നിലയിൽ ജീവിക്കണം എന്നും, നല്ലനിലയിൽ എത്തണമെന്നും ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികൾ നിരവധിയാണ് 
മലയാളം വാർത്തകൾ/Photogallery/Buzz/
'കൊച്ചേ നീ രക്ഷപെട്ടു' എലിസബത്ത് ഉദയന്റെ പോസ്റ്റിന് അമൃതയുടെ അനുജത്തിയുടെ ലൈക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories