Actor Bala | പക്കാ ഫ്രാഡ്, ദിസ് ഈസ് റാങ്; എലിസബത്തിനെ മുന്നിലിരുത്തി ഡയലോഗ് പാസാക്കി ബാല
- Published by:user_57
- news18-malayalam
Last Updated:
സാധാരണഗതിയിൽ ബാലയുടെ ഡയലോഗുകൾ വരുമ്പോൾ അടക്കം പാലിക്കുന്ന എലിസബത്തിന് പക്ഷേ ഇക്കുറി ചിരിയടക്കാനായില്ല
advertisement
1/7

ഒന്നിച്ചു കാണുമ്പോഴെല്ലാം വളരെ രസമുള്ള ദമ്പതികളാണ് നടൻ ബാലയും (Actor Bala) ഭാര്യ എലിസബത്ത് ഉദയനും (Elizabeth Udayan). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കടമ്പയായ കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിൽ പിന്നെ ബാല ഭാര്യക്കൊപ്പം ഏറ്റവും കൂടുതൽ നല്ല നിമിഷങ്ങൾ ചിലവിടുന്ന തിരക്കിലാണ്. ഇതിന്റെ നേർക്കാഴ്ചകൾ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാനും ഇവർ മറക്കാറില്ല
advertisement
2/7
അടുത്തിടെ ചെന്നൈയിൽ അമ്മയെ സന്ദർശിക്കാൻ പോയ ബാലയുടെ ഒപ്പം എലിസബത്തും ഉണ്ടായിരുന്നു. ഇവിടെ വളരെ മൂല്യമേറിയ ദിനങ്ങളാണ് ഇവർ ചെലവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാല അമ്മയുടെ അടുത്തേക്ക് പോയത്. ഇപ്പോഴിതാ ബാലയുടെയും എലിസബത്തിന്റെയും മറ്റൊരു രസമുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
ഒറ്റനോട്ടത്തിൽ ഒന്നിച്ചിരുന്ന് ഐസ്ക്രീം കഴിക്കുന്ന ബാലയും ഭാര്യയുമാണ് ഇതിൽ ഉള്ളത്. പക്ഷേ അതിനുള്ളിലെ രസക്കാഴ്ചകൾ മെല്ലെ പ്രേക്ഷകർക്കും ആസ്വാദ്യകരമാകും. ആദ്യമേ തന്നെ തന്റെ പങ്ക് ഐസ്ക്രീം എലിസബത്ത് ബാലയുടെ കയ്യിൽ നിന്നും വാങ്ങിക്കഴിച്ചു കഴിഞ്ഞു
advertisement
4/7
അതിനു ശേഷം 'ചേട്ടാ, കുറച്ചു വേണോ' എന്ന് ചോദിച്ചു കൊണ്ട് എലിസബത്ത് ബാലയെ വിളിക്കുന്നുണ്ട്. അപ്പോഴാണ് അതുവരെ വെറുതെ ഇരുന്നു കഴിച്ചുകൊണ്ടിരുന്ന ബാല അതും ക്യാമറയിൽ പതിഞ്ഞ വിവരം ശ്രദ്ധിച്ചത്
advertisement
5/7
ഇത് ക്യാമറയ്ക്ക് വേണ്ടിയാണെന്നും മൊത്തത്തിൽ അഭിനയമാണെന്നും ബാല. 'പക്കാ ഫ്രാഡ്, ദിസ് ഈസ് റാങ്' എന്ന ഡയലോഗ് അടിച്ചതും കൂടുതൽ ചിരിച്ചത് എലിസബത്ത് ആണ്
advertisement
6/7
എന്തായാലും ചോദിച്ച സ്ഥിതിക്ക് ബാല ക്ഷണം നിരസിച്ചില്ല. എലിസബത്തിന് അങ്ങോട്ട് കൊടുത്തത് ഒരു സ്‌പൂൺ ഐസ്ക്രീം ആണെങ്കിൽ, ഭാര്യയുടെ ഐസ്ക്രീം കപ്പിൽ നിന്നും വാരിക്കോരി കഴിച്ചിട്ടേ ബാല പിൻവാങ്ങിയുള്ളൂ. ചേട്ടാ തോണ്ടി എടുക്കുകയാണോ എന്ന് വീഡിയോ എടുക്കുന്ന ആളും ചോദിക്കുന്നത് കേൾക്കാം
advertisement
7/7
രണ്ടുപേരെയും ഒന്നിച്ചു കണ്ടതിലെ സന്തോഷം ആരാധകർ കമന്റിൽ പങ്കിട്ടു. കേക്കും ഐസ്ക്രീമും ഒക്കെ നിറയെ കഴിക്കുമ്പോഴും ആരോഗ്യം കൂടി നോക്കണമെന്നും ചിലർ സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | പക്കാ ഫ്രാഡ്, ദിസ് ഈസ് റാങ്; എലിസബത്തിനെ മുന്നിലിരുത്തി ഡയലോഗ് പാസാക്കി ബാല