Actor Bala | വമ്പൻ വാർത്ത വരുന്നുവെന്ന് ബാല; എലിസബത്തിനെ ചേർത്തുനിർത്തിയ ചിത്രവും
- Published by:user_57
- news18-malayalam
Last Updated:
എലിസബത്തിനെ ചേർത്ത് നിർത്തി പുതിയ വിശേഷം പങ്കിടാനൊരുങ്ങി നടൻ ബാല
advertisement
1/6

നടൻ ബാല (Actor Bala) ഭാര്യക്കൊപ്പം ഒരുപാട് വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇവർ ഒന്നിച്ചുള്ള ഓരോ നിമിഷവും ആരാധകർ ആഘോഷമാക്കാറുമുണ്ട്. ജീവിതത്തിലെ ലളിതവും സുന്ദരവുമായ കാര്യങ്ങളാണ് ബാല എപ്പോഴും അവതരിപ്പിക്കുക. ചിലപ്പോൾ ഭാര്യയുമായി നൃത്തം ചെയ്യും, ഭക്ഷണം കഴിക്കും, സ്ഥലങ്ങൾ കാണാൻ ഇറങ്ങും. അങ്ങനെ അങ്ങനെ
advertisement
2/6
എലിസബത്തിനെ ചേർത്ത് നിർത്തി ബാല പോസ്റ്റ് ചെയ്ത ഒരു നല്ല നിമിഷമാണ് മുകളിൽ കണ്ടത്. വമ്പൻ വാർത്ത വരാൻ പോകുന്നു എന്നാണ് ബാല ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ക്യാപ്‌ഷൻ. അതെന്താണ് എന്ന് അറിയാൻ ആരാധകർക്കും ആകാംക്ഷയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഇത് ബാലയെ ആദ്യമായി പരിചയപ്പെടാൻ നേരിൽക്കണ്ടപ്പോഴുള്ള എലിസബത്തിന്റെ ശേഖരത്തിൽ നിന്നുള്ള ഫോട്ടോയാണ്. എലിസബത്തിന്റെ അച്ഛനും അമ്മയുമാണ് കൂടെയുള്ളത്. അന്ന് പ്രണയം തുടങ്ങിയിരുന്നോ എന്ന് വ്യക്തമല്ല
advertisement
4/6
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ബാലയും എലിസബത്തും പരിചയപ്പെട്ട ദിവസത്തിന്റെ ഓർമ പുതുക്കാൻ വെളുപ്പിനെ രണ്ടുപേരും ചേർന്ന് ഫ്രൂട്ട് സാലഡ് കഴിക്കാൻ പോയത്. ഇതേ ദിവസം തന്നെയാണ് യൂട്യൂബർ ചെകുത്താനും ബാലയും തമ്മിലെ വിവാദം കത്തിപ്പടർന്നതും
advertisement
5/6
കട്ട രജനികാന്ത് ഫാനായ ബാല, 'ജെയ്‌ലർ' റിലീസ് ദിവസം കൊച്ചിയിലെ ആദ്യ ഷോയ്ക്ക് തന്നെ ഭാര്യ എലിസബത്തിനെയും കൂട്ടി പോയിരുന്നു. ഉറക്കം പോലും തെളിയാതെ ചിത്രം കാണാൻ പോയതിന്റെ വ്‌ളോഗ് എലിസബത്ത് പോസ്റ്റ് ചെയ്‌തു
advertisement
6/6
ഒരുപാട് കാലത്തിനു ശേഷം അമ്മയെ കാണാൻ പോയ ബാലയുടെ കൂടെ ഇക്കുറി എലിസബത്തും ഉണ്ടായിരുന്നു. ചെന്നൈ നഗരം ചുറ്റിനടന്നു കണ്ട ശേഷം മാത്രമാണ് ബാലയും എലിസബത്തും മടങ്ങിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | വമ്പൻ വാർത്ത വരുന്നുവെന്ന് ബാല; എലിസബത്തിനെ ചേർത്തുനിർത്തിയ ചിത്രവും