Actor Bala | ഇതാ, ഓജസും തേജസുമുള്ള പഴയ ബാല; ജയിക്കാൻ കഴിയാതെ പോയത് സ്നേഹത്തിനു മുന്നിൽ മാത്രമെന്ന് താരം
- Published by:user_57
- news18-malayalam
Last Updated:
ബാല വീട്ടിലെത്തി. ചുറുചുറുക്കോടെ പ്രേക്ഷകരുടെ മുന്നിൽ
advertisement
1/7

സുമുഖനും ആരോഗ്യദൃഢഗാത്രനുമായ ബാലയെ (Actor Bala) കാണാൻ എത്രയെത്ര ആരാധകർ ആഗ്രഹിച്ചിരിക്കും. അവരുടെ മുന്നിലേക്ക് വന്ന ഏറെ വിഷമം നൽകുന്ന വാർത്തയായിരുന്നു ബാലയുടെ അനാരോഗ്യം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഓജസും തേജസുമുള്ള ആ പഴയ ബാല മടങ്ങിയെത്തിയിരിക്കുന്നു. സന്തോഷത്തോടെ, നന്ദിയോടെ ബാല ഏവരോടും സംസാരിച്ചു
advertisement
2/7
രണ്ടു മാസങ്ങൾക്കു ശേഷം ബാല വീണ്ടും തന്റെ ഫേസ്ബുക്ക് പേജിൽ എത്തിച്ചേർന്നു. തനിക്കു വേണ്ടി പ്രാർത്ഥിച്ചവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ അദ്ദേഹം നന്ദി പറഞ്ഞു, ചുറുചുറുക്കോടെ. വീട്ടിൽ നിന്നുമുള്ള വീഡിയോ ആണ് ബാല പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/7
തന്റെ നാല്പതാം വയസ്സിൽ സംഭവിച്ച, ജീവിതത്തിന്റെ ഗതി മാറ്റിമറിച്ച കാലത്ത് തനിക്കുവേണ്ടി ലക്ഷക്കണക്കിന് ആൾക്കാർ പ്രാർത്ഥനയുമായി ഒപ്പമുണ്ടായിരുന്നു എന്ന് ബാല. അതിൽ നാനാ മതസ്ഥരുണ്ട്. അവർ ജാതിമത ഭേദമില്ലാതെ ബാലയ്ക്കു വേണ്ടി പ്രാർത്ഥനയുമായി ലോകത്തിന്റെ പല കോണുകളിൽ നിലകൊണ്ടു
advertisement
4/7
ജയിക്കാൻ കഴിയാത്തതായി ജീവിതത്തിൽ ഒരു കാര്യം മാത്രമേയുള്ളൂ. അത് സ്നേഹമാണ്. അത് ഈ നാല്പതാം വയസിലാണ് മനസിലാക്കിയത്. തന്നെ സ്നേഹിക്കുന്നവർ ഇത്രയേറെ ഉണ്ട് എന്ന് മനസിലാക്കി. സമയം വലുതാണ്. ഏതു നിമിഷവും ഏതു മനുഷ്യനും എന്തും സംഭവിക്കാം. പക്ഷേ അതിനും മുകളിലാണ് ദൈവനിശ്ചയം
advertisement
5/7
ഇനി ജീവിതത്തിലേക്കുള്ള മടക്കമാണ്. ചില സർപ്രൈസുകളുണ്ട്. സിനിമയിലേക്ക് ഉടനെ തന്നെ മടക്കമുണ്ടാവും എന്നും ബാല
advertisement
6/7
ജീവിതത്തിലെ കഠിന പരീക്ഷയിൽ ബാലക്ക് താങ്ങും തണലുമായി ഒപ്പമുണ്ടായത് ഭാര്യ എലിസബത്ത് ഉദയനാണ്. രണ്ടാം വിവാഹവാർഷികം ആശുപത്രിയിൽ എങ്കിൽ, മൂന്നാം വിവാഹവാർഷികം ഭർത്താവുമൊത്ത് ഡാൻസ് ചെയ്ത് ആഘോഷമാക്കും എന്ന് എലിസബത്ത് ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകൾ പ്രേക്ഷകരും കേട്ടതാണ്
advertisement
7/7
കൊച്ചിയിലെ ആശുപത്രിയിലായിരുന്നു ബാലയുടെ ശസ്ത്രക്രിയ. ബാല ക്രിട്ടിക്കൽ സ്റ്റേജ് പിന്നിട്ടു എന്ന് കുറച്ചു ദിവസങ്ങൾക്കു മുൻപ് എലിസബത്ത് അറിയിച്ചിരുന്നു. എലിസബത്തും അവരുടെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ സജീവമായി
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | ഇതാ, ഓജസും തേജസുമുള്ള പഴയ ബാല; ജയിക്കാൻ കഴിയാതെ പോയത് സ്നേഹത്തിനു മുന്നിൽ മാത്രമെന്ന് താരം