TRENDING:

അമ്മാവന് ടിക്കറ്റ് കിട്ടാതെ ആനി ഒറ്റയ്ക്ക് വിമാനത്തിൽ; ഷാജി കൈലാസുമായി പ്രണയത്തിലായ നിമിഷം

Last Updated:
1993ൽ 'അമ്മയാണേ സത്യം' റിലീസ് ചെയ്തതിന്റെ തൊട്ടടുത്ത വർഷം ആനിക്ക് ഒരു ചിത്രം കൂടി വന്നു. നായകൻ സുരേഷ് ഗോപി. സിനിമയുടെ പേര് 'രുദ്രാക്ഷം'. സംവിധാനം ഷാജി കൈലാസ്
advertisement
1/7
അമ്മാവന് ടിക്കറ്റ് കിട്ടാതെ ആനി ഒറ്റയ്ക്ക് വിമാനത്തിൽ; ഷാജി കൈലാസുമായി പ്രണയത്തിലായ നിമിഷം
പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മുകേഷിന്റെ നായികയായി 'അമ്മയാണേ സത്യം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആനി ഷാജി കൈലാസ് (Annie Shaji Kailas) എന്ന നടി ആകെ മൂന്നു വർഷം മാത്രമേ തന്റെ അഭിനയജീവിതം തുടർന്നുള്ളൂ. ഈ ചുരുങ്ങിയ കാലയളവിൽ അഭിയനയിച്ച ചിത്രങ്ങളാകട്ടെ, സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ള നായകന്മാർക്കൊപ്പം. പോരെങ്കിൽ തൊട്ടതെല്ലാം ഹിറ്റാക്കുന്ന കൈപ്പുണ്യവും. ഇങ്ങനെ സ്‌ക്രീനിൽ നിറഞ്ഞു നിന്ന ആനിയെ ആരോടും പറയാതെ ഒരു സുപ്രഭാതത്തിൽ സംവിധായകൻ ഷാജി കൈലാസ് തന്റെ ഭാര്യയാക്കി. പാലാക്കാരിയായ ആനി പിന്നീട് ചിത്രാ ഷാജി കൈലാസ് ആയി
advertisement
2/7
ഒരു കാലത്ത് മലയാള സിനിമയിൽ ഹിറ്റ് നായികമാരെ ഒന്നൊന്നായി പരീക്ഷിച്ച സംവിധായകനായ ബാലചന്ദ്ര മേനോന് തന്നെ അഭിമുഖം ചെയ്യാനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ അടുത്ത പടത്തിൽ നായികയാക്കാനും വേണ്ടിയുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു. അങ്ങനെയാണ് ആദ്യ സിനിമയിൽ തന്നെ ആൺകുട്ടിയായി വേഷം ധരിച്ച് ജീവിക്കേണ്ടി വരുന്ന പെൺകുട്ടിയുടെ വേഷത്തിൽ ആനി അഭിനയിക്കുന്നത്. മുകേഷ്, ജഗതി ശ്രീകുമാർ, കരമന പോലുള്ള പ്രതിഭാധനരായ നടന്മാർക്കൊപ്പമായി ആനിയുടെ തുടക്കം (തുടർന്നു വായിക്കുക)
advertisement
3/7
1993ൽ 'അമ്മയാണേ സത്യം' റിലീസ് ചെയ്തതിന്റെ തൊട്ടടുത്ത വർഷം ആനിക്ക് ഒരു ചിത്രം കൂടി വന്നു. നായകൻ സുരേഷ് ഗോപി. സിനിമയുടെ പേര് 'രുദ്രാക്ഷം'. ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ്. അഥവാ, ആനിയുടെ ജീവിതം മാറിമറിയുന്ന വഴിത്തിരിവിന് കാരണമായ സിനിമ എന്നും വിളിക്കാം. രഞ്ജിത്ത് ആയിരുന്നു ചിത്രത്തിന്റെ രചയിതാവ്. ആനിക്കും ഷാജി കൈലാസിനും ജീവിതത്തിലും സിനിമയിലും വിജയപരമ്പരയുടെ തുടക്കമായിരുന്നു 'രുദ്രാക്ഷം'. ഈ ജോഡി വിജയിക്കും എന്നുറപ്പായത്തോടു കൂടി, ഷാജിയും രഞ്ജിത്തും അസുരവംശം, ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ പോലുള്ള പിൽക്കാല ഹിറ്റുകൾക്ക് നാന്ദികുറിച്ചു
advertisement
4/7
ആനിക്കാകട്ടെ, തൊട്ടടുത്ത വർഷം റിലീസ് ചെയ്തത് പത്തു ചിത്രങ്ങൾ. നായകന്മാരായതു മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ. പിന്നീട് ഒരു വർഷം കൂടി അഭിനയിച്ച ശേഷം, ആനി, ബിഗ് സ്‌ക്രീനിൽ നിന്നും വിടവാങ്ങി. 'രുദ്രാക്ഷം' സെറ്റിൽ അറിയപ്പെടാതെ പോയ മറ്റൊരു തുടക്കം കൂടി സംഭവിച്ചിരുന്നു. ആനിയും ഷാജി കൈലാസും തമ്മിൽ അന്ന് സൗഹൃദം ആരംഭിച്ചിരുന്നു. പിന്നീട് അതൊരു പ്രണയമായി വളരാൻ തീർത്തും യാദൃശ്ചികമായ മറ്റൊരു സംഭവം വേണ്ടിവന്നു
advertisement
5/7
പ്രണയം പുറത്തുകാട്ടാതെ അവർ പൊതുമധ്യത്തിൽ അകലം പാലിച്ചുവെന്ന് സംവിധായകൻ ആലപ്പി അഷറഫ് തന്റെ 'ആലപ്പി അഷറഫ് കണ്ടതും കേട്ടതും' എന്ന യൂട്യൂബ് ചാനലിൽ പറയുന്നു. അതോടൊപ്പം തന്നെ പ്രണയം പടർന്നുപന്തലിച്ച വിമാനയാത്രയെ കുറിച്ചും. 1996ൽ ദുബായിൽ നടക്കുന്ന മെഗാഷോയുടെ റിഹേഴ്‌സലിൽ പങ്കെടുക്കാൻ ആനിക്ക് പോകേണ്ടതായി വന്നു. അമ്മാവനുമായി ചെന്നൈയിലേക്ക് പോകുന്ന വഴി, അദ്ദേഹത്തിന് ടിക്കറ്റ് ലഭിക്കാതെ വന്നു. ആനയ്ക്ക് ഒറ്റക്ക് സഞ്ചരിക്കേണ്ടി വന്നു. എന്നാൽ, അവർ പോലും അറിയാതെ മറ്റൊരു സീറ്റിൽ ഷാജി കൈലാസ് യാത്ര ചെയ്യുന്നുണ്ടായിരുന്നു
advertisement
6/7
വിമാനത്തിൽ കയറിയതും ഷാജി അതിലുണ്ട് എന്ന് ആനി മനസിലാക്കുന്നു. ബാംഗ്ലൂരിൽ ചില യാത്രികർ ഇറങ്ങിയതും, ഷാജി ആനിയുടെ സീറ്റിനരികിൽ ഇരുന്നു. ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചു. തീവ്രമായ പ്രണയ സംഭാഷണങ്ങളും. അപ്പോൾ തന്നെ ഷാജി തന്റെ വിരലിൽ കിടന്ന ഒരു മോതിരം ആനിയുടെ വിരലിൽ അണിയിച്ചുകൊണ്ടായിരുന്നു പ്രപ്പോസൽ. 1996 ജൂൺ 1ന് സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് ഷാജി ആനിയുമായി രജിസ്റ്റർ വിവാഹം ചെയ്തു
advertisement
7/7
ആനിക്കും ഷാജിക്കും മക്കൾ മൂന്നുപേർ; ജഗൻ, ഷാരോൺ, റുഷിൻ. ഷാജിയുടെ സൂപ്പർഹിറ്റായ 'ആറാംതമ്പുരാൻ' ഷൂട്ടിംഗ് സമയത്താണ് മൂത്തമകൻ ജഗന്റെ ജനനം. തന്റെ നായകൻ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാന്റെ പേരുമായി ചേരുന്ന ജഗൻ എന്ന് മൂത്തമകന് പേര് നൽകി. അന്ന് വിവാഹത്തിന് ആതിഥേയം വഹിച്ച സുരേഷ് ഗോപിയുടെ പത്നി രാധിക ജഗന്റെ ആദ്യ സിനിമയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
അമ്മാവന് ടിക്കറ്റ് കിട്ടാതെ ആനി ഒറ്റയ്ക്ക് വിമാനത്തിൽ; ഷാജി കൈലാസുമായി പ്രണയത്തിലായ നിമിഷം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories