Actor Bala | വെട്ടിത്തുറന്നു പറഞ്ഞ് ബാല; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടൻ
- Published by:user_57
- news18-malayalam
Last Updated:
കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം നടൻ പിന്നീടത് ഡിലീറ്റ് ചെയ്യുകയും ചെയ്തു
advertisement
1/6

കുറെയേറെ ദിവസങ്ങളായി നടൻ ബാലയും (actor Bala) ഭാര്യ എലിസബത്തും തമ്മിൽ അകന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയ റിപോർട്ടുകൾ വരാൻ തുടങ്ങിയത്. യൂട്യൂബ് കേന്ദ്രീകരിച്ചായിരുന്നു വാർത്തകളിൽ പലതും. എന്നാൽ ഒന്നിലും സ്ഥിരീകരണം ഉണ്ടായില്ല. ഫേസ്ബുക്ക്, യൂട്യൂബ് മേഖലകളിൽ എലിസബത്ത് ഉദയൻ സജീവമായപ്പോഴും ബാല ഒപ്പമുണ്ടായിരുന്നില്ല
advertisement
2/6
നേരെ മറിച്ചായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞ നാളുകളിൽ. ബാലയുടെ എല്ലാ ഫേസ്ബുക്ക് പോസ്റ്റിലും എലിസബത്ത് നിറഞ്ഞു നിന്നു. പലരും ഇതിനെ ട്രോൾ ചെയ്യുകയും ചെയ്തു. എന്നാൽ എല്ലാം വ്യക്തമാക്കിക്കൊണ്ട് ബാല തന്നെ രംഗത്തു വന്നിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ബാല ഒക്ടോബർ 21 രാവിലെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതിൽ തന്റെ കുടുംബജീവിതത്തിൽ രണ്ട് പ്രാവശ്യവും സംഭവിച്ച കാര്യത്തെക്കുറിച്ചാണ് ബാല പരാമർശിക്കുന്നത്
advertisement
4/6
ബാലയുടെ വാക്കുകൾ: 'കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഊ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്...
advertisement
5/6
അവർ ഡോക്ടറാണ്. അവർക്ക് കുറച്ച് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവ് ഉണ്ട്. പക്ഷേ സംസാരിച്ചാൽ ശരിയാകില്ല. എന്നെ അതിന് നിർബന്ധിക്കരുത്. വളരെ നന്ദിയുണ്ട്...
advertisement
6/6
തനിക്ക് ചിലത് പറയാനുണ്ട് എന്ന് പറഞ്ഞ ബാല അടുത്തിടെ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരു ചാനൽ ഷോയിൽ വന്നാണ് ബാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അപ്പോഴും വ്യക്തിജീവിതത്തെക്കുറിച്ച് ബാല ഒന്നും പറഞ്ഞിരുന്നില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | വെട്ടിത്തുറന്നു പറഞ്ഞ് ബാല; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടൻ