TRENDING:

Actor Bala | കോകിലയ്ക്ക് ബാല മാമാവുടെ സർപ്രൈസ്; 'പുതു കുട്ടി' കുടുംബത്തിലേക്ക്

Last Updated:
വിവാഹത്തിനും കുറച്ചു മാസങ്ങൾക്ക് മുൻപേ കോകില ബാലയുടെ കൊച്ചിയിലെ വീട്ടിൽ ഒപ്പമുണ്ടായിരുന്നു
advertisement
1/6
Actor Bala | കോകിലയ്ക്ക് ബാല മാമാവുടെ സർപ്രൈസ്; 'പുതു കുട്ടി' കുടുംബത്തിലേക്ക്
കുഞ്ഞുനാൾ മുതൽ 'ഹീറോ' ആയി കണ്ടിരുന്നയാൾ ഭർത്താവായി മാറിയ മുത്തശ്ശിക്കഥ പോലെയാണ് കോകിലയുടെ ജീവിതം. നിരവധിപേർക്ക് ബാല (Actor Bala) സഹായം ചെയ്തു കൊടുക്കുന്നത് കണ്ടാണ് കോകില വളർന്നത്. ഒരുപക്ഷെ അതാകും കോകിലയുടെ ഡയറിയിൽ മാമാവോടുള്ള സ്നേഹം എന്ന രൂപത്തിൽ തെളിഞ്ഞതും. കോകിലയുടെ ഡയറിക്കുറിപ്പുകൾ കണ്ടു മനസിലാക്കിയ ശേഷമാണ് ബാല വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത്. മാമന്റെ മകളാണ് കോകില എന്നാണ് ബാല മാധ്യമങ്ങളോട് വിവാഹവേളയിൽ നൽകിയ വിവരം. ചെറിയ പ്രായം മുതലേ കോകിലയ്ക്ക് ബാലയോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു
advertisement
2/6
വിവാഹത്തിനും കുറച്ചു മാസങ്ങൾക്ക് മുൻപേ കോകില ബാലയുടെ കൊച്ചിയിലെ വീട്ടിൽ താമസം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ബാല മുൻഭാര്യയുടെ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെടുന്നതും മറ്റും. കോകിലയ്ക്കും ഏറെ വിഷമമുണ്ടാക്കിയ സമയമായിരുന്നു ഇതെന്ന് ഏറ്റവും പുതിയ അഭിമുഖത്തിൽ കോകില വെളിപ്പെടുത്തി. മാമന്റെ മകൾ എന്നാണ് ബാല കോകിലയെ പരിചയപ്പെടുത്തിയത് എങ്കിലും, ആ ബന്ധം ഏതുവഴി എന്ന കാര്യം വിശദമാക്കാൻ ബാല തയാറല്ല. കോകിലയും അതിനെക്കുറിച്ച് കൂടുതൽ സംസാരിച്ചില്ല (തുടർന്ന് വായിക്കുക)
advertisement
3/6
നിയമപരമായി കോകില തന്റെ രണ്ടാമത്തെ ഭാര്യയാണ് എന്നാണ് ബാലയുടെ വാദം. അമൃതയ്ക്ക് ശേഷം വിവാഹം ചെയ്ത എലിസബത്തുമായുള്ള വിവാഹം നിയമപരമായില്ല. അമൃതാ സുരേഷുമായി കോടതി വഴി വിവാഹമോചനം നേടിയാണ് ബാല പിരിഞ്ഞത്. അമൃതയ്ക്കു മുൻപ് ഒരു വിവാഹം ചെയ്ത കാര്യം വിവാദമായിരുന്നു. ഇത് ചിന്ന വയസ്സിലെ പ്രണയം എന്ന് മാത്രമാണ് ബാല പറഞ്ഞിട്ടുള്ളത്. എന്നാലും കേസ് നടക്കുന്നത് കാരണം അവരുടെ പേര് വെളിപ്പെടുത്താൻ സാധിക്കില്ല എന്നും ഇതേ ബാല തന്നെയാണ് പറയുന്നത്
advertisement
4/6
ഭക്തിയുടെ കാര്യത്തിൽ ബാലയും ഭാര്യയും ഒരുപോലെയാണ്. അടുത്തിടെ കോട്ടയത്ത് വൈക്കത്തപ്പന്റെ നാട്ടിലാണ് ദമ്പതികൾ താമസം ആരംഭിച്ചത്. ചില കാര്യങ്ങൾ ഭാര്യ പറയുന്നത് കൂടി കേൾക്കണം എന്ന നിലപാടാണ് ഇപ്പോൾ ബാലയ്ക്ക് ഉള്ളത്. തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ യുവതിയാണ് 24 വയസുകാരിയായ കോകില. ഭാര്യക്ക് ചില സർപ്രൈസുകൾ കൊടുക്കും എന്ന് ബാല വ്യക്തമാക്കിയിരുന്നു. എന്നാൽ 'ഇനിയൊരു കല്യാണം പണ്ണമാട്ടേൻ' എന്നും ബാല കോകിലയെ ചേർത്തുനിർത്തി പറഞ്ഞു
advertisement
5/6
വൈക്കത്തെ താമസം തുടങ്ങിയതില്പിന്നെ വീട്ടിലേക്ക് ഒരു 'പുതുക്കുട്ടി' കൂടി കുടുംബത്തിന്റെ ഭാഗമായ വിവരം ബാലയും കോകിലയും പറഞ്ഞു. ആ അംഗത്തെ അവർ അഭിമുഖത്തിൽ പരിചയപ്പെടുത്തുകയും ചെയ്തു. പുതിയ നായ കുട്ടിയാണിത്. കോകിലയുടെ മടിയിൽ ഇരുന്നാണ് പുതിയ അതിഥി ക്യാമറയുടെ മുന്നിലേക്ക് വന്നത്. വിദേശത്തു നിന്നും വരുത്തിയ പട്ടിക്കുട്ടിയാണ് ഇതെന്ന് ബാല. മുൻപും ബാലയുടെ പല പോസ്റ്റുകളിലും വീട്ടിലെ വളർത്തുനായ്ക്കളെ കാണാമായിരുന്നു
advertisement
6/6
ബാല കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കിടന്നിരുന്ന വേളയിൽ വീട്ടിൽ വളർത്തിയിരുന്ന നായ്ക്കൾ പലതിനെയും കൈമാറേണ്ടി വന്നു എന്ന് ബാല. അന്ന് അവയെ കൂടി നോക്കാനുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ ബാലയും മുൻഭാര്യ എലിസബത്തും വേർപിരിഞ്ഞിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | കോകിലയ്ക്ക് ബാല മാമാവുടെ സർപ്രൈസ്; 'പുതു കുട്ടി' കുടുംബത്തിലേക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories