ശിഖർ ധവാനും സോഫി ഷൈനും വിവാഹിതരായി; ആശംസകളുമായി രോഹിത് ശർമയും സുരേഷ് റെയ്‌നയും
- Published by:Rajesh V
- news18-malayalam
Last Updated:
പരമ്പരാഗത ചുവപ്പ്, പിങ്ക് നിറങ്ങളിൽ നിന്ന് മാറി വേറിട്ട നിറത്തിലുള്ള ലഹങ്കയാണ് സോഫി തിരഞ്ഞെടുത്തത്. വെള്ള നിറത്തിലുള്ള ഷേർവാണിയണിഞ്ഞ് അതീവ സ്റ്റൈലിഷ് ആയാണ് ധവാൻ വിവാഹവേദിയിലെത്തിയത്
advertisement
1/7

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. അയർലൻഡ് സ്വദേശിയും സംരംഭകയുമായ സോഫി ഷൈൻ ആണ് വധു. ഫെബ്രുവരി 21 ശനിയാഴ്ച ഡൽഹി എൻസിആറിൽ നടന്ന വർണാഭമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. (Picture credit: Instagram @shikhardofficial)
advertisement
2/7
പരമ്പരാഗത ചുവപ്പ്, പിങ്ക് നിറങ്ങളിൽ നിന്ന് മാറി വേറിട്ട നിറത്തിലുള്ള ലഹങ്കയാണ് സോഫി തിരഞ്ഞെടുത്തത്. (Picture credit: Instagram @shikhardofficial)
advertisement
3/7
വെള്ള നിറത്തിലുള്ള ഷേർവാണിയണിഞ്ഞ് അതീവ സ്റ്റൈലിഷ് ആയാണ് ധവാൻ വിവാഹവേദിയിലെത്തിയത്. (Picture credit: Instagram @shikhardofficial)
advertisement
4/7
വിവാഹശേഷം നടന്ന വിരുന്നിൽ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ താരങ്ങളായ ഇർഫാൻ പഠാൻ, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. (Picture credit: X @ShuklaRajiv)
advertisement
5/7
സുരേഷ് റെയ്‌നയും ഭാര്യ പ്രിയങ്ക ചൗധരിയും വിവാഹത്തിനെത്തി. (Picture credit: X )
advertisement
6/7
അയർലൻഡിൽ ജനിച്ച സോഫി ഷൈൻ ഒരു പ്രമുഖ സോഷ്യലൈറ്റും സംരംഭകയുമാണ്. നിലവിൽ അബുദാബിയിലെ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് അവർ. (Picture credit: Instagram @shikhardofficial)
advertisement
7/7
വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണറായിരുന്ന ധവാന്റെ രണ്ടാം വിവാഹമാണിത്. വിവാഹചിത്രങ്ങൾ ധവാൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. (Picture credit: Instagram @shikhardofficial)
മലയാളം വാർത്തകൾ/Photogallery/Sports/
ശിഖർ ധവാനും സോഫി ഷൈനും വിവാഹിതരായി; ആശംസകളുമായി രോഹിത് ശർമയും സുരേഷ് റെയ്‌നയും