TRENDING:

കണ്ണൂർ മെഡിക്കൽ കോളേജിൽ 'കനിവിടം' ഒരുങ്ങി; രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി ശാന്തമായി വിശ്രമിക്കാം

Last Updated:

ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമസ്ഥലമാണ് കനിവിടം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ചികിത്സ തേടി എത്തുന്നവര്‍ക്ക് വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നത്. 30 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി എത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമിക്കാന്‍ 'കനിവിടം' ഒരുങ്ങി. എം. വിജിന്‍ എം.എല്‍.എ. കനിവിടം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ചികിത്സ തേടിയെത്തുന്നവര്‍ക്കായി ആകര്‍ഷവും പ്രകൃതിദത്തവും ശാന്തസുന്ദരവുമായ ഇടം രൂപപ്പെടുത്തിയത്. എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ചാണ് 'കനിവിടം' നിര്‍മിച്ചത്.
എം. വിജിന്‍ എം.എല്‍.എ. കനിവിടം ഉദ്ഘാടനം ചെയ്യുന്നു<br><br>
എം. വിജിന്‍ എം.എല്‍.എ. കനിവിടം ഉദ്ഘാടനം ചെയ്യുന്നു<br><br>
advertisement

പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ആശിഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡൻ്റ് സനൂപ് മോഹനന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മധു, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എ. കോമളവല്ലി, ഔഷധി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പദ്മനാഭന്‍, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ഷീബാ ദാമോദര്‍, സൂപ്രണ്ട് ഡോ. കെ. സുദീപ്, ആര്‍ക്കിടെക്ട് പ്രവീണ്‍ ചന്ദ്ര, പി.പി. ദാമോദരന്‍, ഗവ. ഡെൻ്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. സജി, ഡോ. ജ്യോതി, ആര്‍.എം.ഒ. ഡോ. എസ്.എം. സരിന്‍ എന്നിവര്‍ സംസാരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
കണ്ണൂർ മെഡിക്കൽ കോളേജിൽ 'കനിവിടം' ഒരുങ്ങി; രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി ശാന്തമായി വിശ്രമിക്കാം
Open in App
Home
Video
Impact Shorts
Web Stories