TRENDING:

രണ്ടു തവണ ഒളിച്ചോടി പോയി; രണ്ടു വട്ടവും രണ്ടാം ഭാര്യയായി മാറിയ നടിയുടെ ജീവിതം

Last Updated:
പതിനെട്ടാം വയസിൽ നടനുമായി ആദ്യവിവാഹം. രണ്ടാമത് വിവാഹം ചെയ്തത് ചലച്ചിത്ര സംവിധായകനെ
advertisement
1/6
രണ്ടു തവണ ഒളിച്ചോടി പോയി; രണ്ടു വട്ടവും രണ്ടാം ഭാര്യയായി മാറിയ നടിയുടെ ജീവിതം
ബന്ധങ്ങളുടെ നൂലാമാലകളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന നിരവധി താരങ്ങളുണ്ട് ബോളിവുഡിൽ. പ്രണയത്തിനും വിവാഹ ജീവിതത്തിനും രണ്ടോ അതിലേറെ തവണയോ അവസരം നൽകിയവരുടെ കഥകളാൽ സമ്പന്നമാണ് ഇവിടം. രണ്ടു തവണ ഒളിച്ചോടി പോവുകയും, ആ രണ്ടു തവണയും ഭർത്താവിന്റെ രണ്ടാം ഭാര്യയാവാൻ അവസരം ലഭിച്ചതുമായ ഒരു നടിയുണ്ട് ഇവിടെ. ബോളിവുഡിന്റെ അപ്സരസുന്ദരി ഹേമമാലിനിയുടെ അമ്മ വഴി സിനിമാ പ്രവേശം ലഭിച്ച നടി ബിന്ധ്യ ഗോസ്വാമിയുടെ (Bindiya Goswami) ജീവിതം സിനിമയേക്കാൾ വലിയ ട്വിസ്റ്റുകളും ക്ളൈമാക്‌സും ചേർന്നതാണ്
advertisement
2/6
എന്നാൽ, ഹേമമാലിനി എന്നത് പോലെ അത്രകണ്ട് പ്രശസ്തമായ പേരല്ല ബിന്ധ്യ ഗോസ്വാമിയുടേത്. 1970, 1980 കാലഘട്ടങ്ങളിൽ ബോളിവുഡിൽ ഇടത്തരം വിജയം നേടിയ ചിത്രങ്ങളിലെ നായികയായിരുന്നു അവർ. ഗോൽമാൽ, ഷാൻ, ഖട്ടാ മീത്ത, ദാദാ പോലുള്ള സിനിമകളിൽ ബിന്ധ്യ നായികയായി. വളരെ കുറച്ചു വർഷങ്ങൾ മാത്രം നീണ്ട സിനിമാ ജീവിതത്തിൽ ബിന്ധ്യ അമിതാഭ് ബച്ചൻ, സുനിൽ ദത്ത്, രാജേഷ് ഖന്ന, ശശി കപൂർ, ശത്രുഘ്നൻ സിൻഹ, അമോൽ പരീഖർ, രാഖി ഗുൽസാർ, പർവീൺ ബാബി, രേഖ തുടങ്ങിയവരുടെ ഒപ്പം സ്‌ക്രീനിൽ എത്തിയിട്ടുണ്ട്. പക്ഷേ, സിനിമാ ജീവിതത്തേക്കാൾ വ്യക്തിജീവിതത്തിലാണ് ബിന്ധ്യ ശ്രദ്ധനേടിയത് (തുടർന്ന് വായിക്കുക)
advertisement
3/6
കണ്ടാൽ തന്റെ മകളുമായി മുഖസാദൃശ്യം ഉള്ളതിനാൽ, ഹേമ മാലിനിയുടെ അമ്മയാണ് ആദ്യമായി ബിന്ധ്യയെ ചലച്ചിത്ര സംവിധായകർക്ക് പരിചയപ്പെടുത്തി കൊടുത്തതത്രേ. 'ജീവൻ ജ്യോതി' എന്ന ആദ്യ സിനിമയിൽ അവസരം വന്നുചേർന്നതും ഇങ്ങനെയാണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമ വിജയം കണ്ടില്ലെങ്കിലും, ബസു ചാറ്റർജിയുടെ ഖട്ടാ മീത്ത, പ്രേം വിവാഹ്‌ പോലുള്ള ചിത്രങ്ങൾ ബിന്ധ്യക്ക് വിജയം സമ്മാനിച്ചു. ഋഷികേശ് മുഖർജി സംവിധാനം ചെയ്ത ഗോൽമാൽ അവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി
advertisement
4/6
കരിയർ മികച്ച നിലയിൽ വരുന്ന വേളയിലാണ് ബിന്ധ്യ നടൻ വിനോദ് മെഹ്‌റയുമായി വിവാഹം ചെയ്യുന്നത്. വിനോദിന്റെ രണ്ടാം ഭാര്യയായിരുന്നു ബിന്ധ്യ, വിവാഹം ചെയ്യാനായി അദ്ദേഹത്തോടൊപ്പം ഒളിച്ചോടി പോവുകയായിരുന്നു. 1980ൽ ബിന്ധ്യയുടെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. ഈ വിവാഹത്തിന് പക്ഷേ കേവലം നാല് വർഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിനോദ് മെഹ്‌റയുടെ താര പരിവേഷത്തിനേറ്റ മങ്ങൽ വിവാഹബന്ധം പെട്ടെന്ന് അവസാനിക്കാൻ കാരണമായി എന്ന് പറയപ്പെടുന്നു. അതോടു കൂടി, ബിന്ധ്യ അദ്ദേഹത്തിൽ നിന്നും അകന്നു എന്നാണ് വിവരം
advertisement
5/6
ബിന്ധ്യ പിന്നീട് ചലച്ചിത്ര സംവിധായകൻ ജി.പി. ദത്തയുമായി പ്രണയത്തിലായി. തന്നെക്കാൾ 13 വയസ് കൂടുതലുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ, ആ തീരുമാനത്തിൽ ബിന്ധ്യ ഉറച്ച നിലപാടെടുത്തു. 1985ൽ ഇരു കുടുംബങ്ങളുടെയും എതിർപ്പ് അവഗണിച്ച്, അവർ വിവാഹിതരായി. ഇത്തവണയും ഒളിച്ചോടിപ്പോയി മാത്രമേ ബിന്ധ്യക്ക് വിവാഹം ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. രണ്ടു വട്ടവും രണ്ടാം ഭാര്യയുടെ ഊഴമാണ് അവർക്ക് ലഭിച്ചിരുന്നത്. രണ്ടാമതും വിവാഹം ചെയ്തതോടു കൂടി ബിന്ധ്യ സിനിമയിൽ അഭിനയിക്കുന്നത് അവസാനിപ്പിച്ചു
advertisement
6/6
ദത്തയുടെ ജീവിതത്തിലെ എളിമയാണ് അദ്ദേഹത്തെ താനുമായി ചേർത്തുവച്ചത് എന്ന് ബിന്ധ്യ ഒരിക്കൽ പറയുകയുണ്ടായി. ചലച്ചിത്ര സംവിധായകനായിരുന്നപ്പോഴും, ഒറ്റമുറി വീട്ടിൽ ജീവിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ബിന്ധ്യ ഗോസ്വാമിയുടെ ഭർത്താവ് ദത്ത ഇപ്പോഴും ചലച്ചിത്ര മേഖലയിൽ സജീവമാണ്. ബിന്ധ്യ കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ ഒരു കരിയർ കെട്ടിപ്പടുത്തു. റാണി മുഖർജി, ഐശ്വര്യ റായ്, കരീന കപൂർ തുടങ്ങിയ താരങ്ങൾക്കായി അവർ വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തു
മലയാളം വാർത്തകൾ/Photogallery/Buzz/
രണ്ടു തവണ ഒളിച്ചോടി പോയി; രണ്ടു വട്ടവും രണ്ടാം ഭാര്യയായി മാറിയ നടിയുടെ ജീവിതം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories