ദീപക്കിന്റെ മരണം; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു; ഇന്ത്യ വിട്ടിട്ടില്ലെന്ന് സൂചന
- Published by:Sneha Reghu
- news18-malayalam
Last Updated:
ബസിൽ ഇത്തരമൊരു സംഭവം നടന്നതായി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കോഴിക്കോട്∙ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ നിർണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നു. യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പൂർണ്ണരൂപം വീണ്ടെടുക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായം തേടി. യുവതിയുടെ ഫോൺ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ ബസിലെ സിസിടിവി ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. ദീപക് മുൻവാതിലിലൂടെയും ഷിംജിത പിൻവാതിലിലൂടെയുമാണ് ബസിൽ കയറിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ച
ബസിൽ ഇത്തരമൊരു സംഭവം നടന്നതായി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, സംഭവദിവസം ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
advertisement
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പ്രതിയായ ഷിംജിത മുസ്തഫ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇവർ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇവർ ഇന്ത്യവിട്ടിട്ടില്ലെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 21, 2026 9:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദീപക്കിന്റെ മരണം; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു; ഇന്ത്യ വിട്ടിട്ടില്ലെന്ന് സൂചന









