കുടുംബം കലക്കി എന്ന ദുഷ്പ്പേര്; 17 വയസ് കൂടുതലുള്ള സംവിധായകനെ പ്രണയിച്ച് വിവാഹം ചെയ്ത നടി
Last Updated:
വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായിരുന്നു അദ്ദേഹം. താനായിട്ട് നശിപ്പിച്ച കുടുംബമായിരുന്നില്ല അവരുടേത് എന്നായിരുന്നു നടിയുടെ നിലപാട്
advertisement
1/6

തന്നെക്കാൾ 17 വയസ് കൂടുതലുള്ള സംവിധായകനെ പ്രണയിച്ചു വിവാഹം ചെയ്ത നടി. ആ പ്രണയവും വിവാഹവും വിവാദമാവാൻ ഒരു കാരണമുണ്ട്. എന്നയാൾ മറ്റൊരാളുടെ ഭർത്താവാണ്. മൂന്നു കുട്ടികളുടെ അച്ഛനും. കിരൺ ജുനേജ (Kiran Juneja) എന്ന നടിയുടെ പേര് ബിഗ് സ്‌ക്രീനിലേക്കാളേറെ മിനി സ്ക്രീൻ പ്രേക്ഷകർക്കാവും പരിചയം. ബുനിയാദ്, മഹാഭാരതം പോലുള്ള ക്ലാസിക് ടി.വി. ഷോകളിൽ നിറഞ്ഞുനിന്ന നടിയാണ് ജുനേജ. കൂടാതെ, ദിബാകർ ബാനർജി സംവിധാനം ചെയ്ത 'ഖോസ്ല ക ഗോസ്ലാ' എന്ന കന്നിചിത്രത്തിലും അവർ വേഷമിട്ടിരുന്നു. ബോളിവുഡിനെ ഇളക്കിമറിച്ച ആ പ്രണയത്തിനും വിവാഹത്തിനും പിന്നിൽ ഒരു വലിയ കഥയുണ്ട്
advertisement
2/6
'ഷോലെ' എന്ന അമിതാഭ് ബച്ചൻ സിനിമയുടെ സംവിധായകൻ രമേശ് സിപ്പിയാണ് ജുനേജയുടെ ഭർത്താവ്. പ്രായക്കൂടുതലും, മറ്റൊരാളുടെ ഭർത്താവുമായ വ്യക്തിയെ വിവാഹം ചെയ്തതിന്റെ പേരിൽ 'കുടുംബം കലക്കി' എന്ന് വിളിപ്പേരുവീണ നടിയുടെ അടുത്തിടെയുള്ള ഒരു അഭിമുഖത്തിൽ അവരുടെ വിവാഹത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും വിവരിക്കപ്പെട്ടിരുന്നു. ആദ്യഭാര്യയായിരുന്ന ഗീതയെ വിവാഹമോചനം ചെയ്ത ശേഷമാണ് രമേശ് ജുനേജയുടെ ഭർത്താവായത് (തുടർന്ന് വായിക്കുക)
advertisement
3/6
എക്കാലത്തും പ്രായക്കൂടുതലുള്ള വ്യക്തികളുമായി ചേർന്ന് പോകുന്ന പ്രകൃതമാണ് തന്റേത് എന്ന് കിരൺ ജുനേജ. തനിക്ക് എന്നും പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടായിരുന്നു. ആയതിനാൽ തന്നെ സമപ്രായക്കാരായ ആൺകുട്ടികളുമായി ഒരിക്കലും മാനസിക അടുപ്പം സൂക്ഷിക്കാൻ സാധിച്ചിരുന്നില്ല. 'അദ്ദേഹത്തിന് എന്നേക്കാൾ വളരെയേറെ പ്രായമുണ്ടായിരുന്നു. പക്ഷേ, ഞാൻ അത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. മറ്റൊന്നിനെയും അത് ബാധിച്ചിരുന്നില്ല' എന്ന് കിരൺ ജുനേജ
advertisement
4/6
രമേശ് സിപ്പിയുമായി നാല് വർഷം ഡേറ്റിംഗ് നടത്തിയ ശേഷം മാത്രമാണ് കിരൺ ജുനേജ വിവാഹം ചെയ്തത്. ആദ്യവിവാഹത്തിൽ നിന്നും ഒരു മകനും രണ്ടു പെണ്മക്കളുമുണ്ടായിരുന്നു രമേശ് സിപ്പിക്ക്. രോഹൻ സിപ്പി, ഷീന, സോണിയ എന്നിവരായിരുന്നു കുട്ടികൾ. രമേഷിനോട് തനിക്ക് ആദ്യ കാഴ്ചയിലെ പ്രണയം തോന്നിയിരുന്നു എന്ന് കിരൺ. 1986ൽ നടന്ന വിവാഹത്തിൽ നിന്നും കിരണിനും സിപ്പിക്കും മക്കളില്ല. എന്നാൽ, സിപ്പിയുടെ മൂന്നു മക്കളെയും തന്റേതെന്ന നിലയിൽ കാണുന്നയാളാണ് കിരൺ ജുനേജ
advertisement
5/6
ലെഹ്‌റൻ മെട്രോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ, വിവാഹമോചനം അനുവദിക്കണമെങ്കിൽ, രമേശ് സിപ്പിയുടെ ആദ്യഭാര്യ മുന്നോട്ടു വച്ച ഉപാധിയെക്കുറിച്ചും കിരൺ ജുനേജ പറയുന്നു. അന്ന് അവരുടെ മകൻ രോഹൻ സിപ്പി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. മകന്റെ പരീക്ഷ കഴിയും വരെ വിവാഹമോചനം സാധ്യമല്ല എന്നായിരുന്നു ഗീതയുടെ പക്ഷം. അവസാന വർഷ പരീക്ഷ എഴുതുന്ന മകന്റെ ശ്രദ്ധ തിരിക്കാൻ അച്ഛനമ്മമാരുടെ വേർപിരിയൽ ഒരു കാരണവാവാൻ പാടില്ല എന്ന് ഗീത നിർബന്ധം പിടിക്കുകയും, അതിൽ ഉറച്ചു നിൽക്കുകയുമായിരുന്നു
advertisement
6/6
'കുടുംബം കലക്കി' എന്ന വിളിപ്പേരിന്റെ കാര്യത്തിലും അവർക്ക് തന്റേതായ ചില കാര്യങ്ങൾ പറയാനുണ്ട്. സിപ്പിയുടെ കുടുംബാന്തരീക്ഷം നേരത്തെ അറിയാമായിരുന്നു എന്നത് കൊണ്ട്, 'കുടുംബം കലക്കി' എന്ന വിളി തന്നെ ബാധിച്ചിരുന്നില്ല എന്ന് കിരൺ. താനായിട്ട് നശിപ്പിച്ച കുടുംബമായിരുന്നില്ല അവരുടേത്. അതോർത്ത് ദുഃഖിച്ചിരുന്നില്ല എന്നും കിരൺ ജുനേജ. 1970, 1980കളിൽ ബോളിവുഡിൽ നിറഞ്ഞുനിന്ന സംവിധായകനാണ് രമേശ് സിപ്പി. 2020ൽ ഷിംല മിർച്ചി എന്ന നെറ്റ്ഫ്ലിക്സ് സീരീസും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തുവന്നു. വിവാഹ ശേഷം, കിരൺ ജുനേജ ബുനിയാദ് എന്ന ടി.വി. പരമ്പരയിൽ വേഷമിട്ടിരുന്നു. പ്രഗ്യാവതി, വീരാവലി തുടങ്ങിയ അവരുടെ കഥാപാത്രങ്ങൾ ശ്രദ്ധനേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
കുടുംബം കലക്കി എന്ന ദുഷ്പ്പേര്; 17 വയസ് കൂടുതലുള്ള സംവിധായകനെ പ്രണയിച്ച് വിവാഹം ചെയ്ത നടി