ലൊക്കേഷനിൽവെച്ച് മമ്മൂട്ടിയെ തല്ലിയയാളെ കുണ്ടറ ജോണി ചുരുട്ടി വലിച്ചെറിഞ്ഞ കഥ; ആവനാഴി സെറ്റിൽ നടന്ന സംഭവം ഇങ്ങനെ
- Published by:Anuraj GR
- news18-malayalam
Last Updated:
'നാട്ടുകാരില്‍ ഒരു ആര്‍ട്ടിസ്റ്റ് തക്കം കിട്ടിയ സമയം മമ്മൂട്ടിയുടെ കരണത്ത് ഒരു അടി. അറിയാതെ പറ്റിയതല്ല, അറിഞ്ഞോണ്ട് തന്നെ അടിച്ചു'
advertisement
1/8

വളരെ ചെറുപ്പത്തിലേ സിനിമാ മോഹവുമായി കേരളത്തിൽനിന്ന് മദ്രാസിലേക്ക് വണ്ടികയറിയ നിരവധി ചെറുപ്പക്കാർ എഴുപതുകളിലും എൺപതുകളിലും ഉണ്ടായിരുന്നു. നടനായും സംവിധായകരായും പിന്നണിഗായകരായുമൊക്കെ അവർ പിന്നീട് മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകി. അത്തരത്തിൽ ചെറിയ പ്രായത്തിലേ മദ്രാസിലേക്ക് പോകുകയും പിന്നീട് സിനിമയിൽ സജീവമാകുകയും ചെയ്തയാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച കുണ്ടറ ജോണി.
advertisement
2/8
കിരീടം, ഗോഡ് ഫാദർ, ആറാം തമ്പുരാൻ എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു കുണ്ടറ ജോണി. മുഴുനീള കഥാപാത്രങ്ങളൊന്നും ആയിരുന്നില്ലെങ്കിലും തനിക്ക് ലഭിച്ച വേഷങ്ങൾ ഉജ്ജ്വലമായി തന്നെയാണ് ജോണി അവതരിപ്പിച്ചിട്ടുള്ളത്. കിരീടത്തിലെ ആ സംഘട്ടനരംഗം ആർക്കാണ് മറക്കാൻ കഴിയുക.
advertisement
3/8
അതുകൊണ്ടുതന്നെ കുണ്ടറ ജോണിയെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ മലയാള സിനിമയിലെ ഒട്ടനവധി സഹപ്രവർത്തകർ രംഗത്തെത്തി. സിനിമയിൽ ചെയ്തതിൽ അധികവും വില്ലൻ വേഷങ്ങളായിരുന്നു. എന്നാൽ ജീവിതത്തിൽ ഏറെ സ്നേഹസമ്പന്നനും, നിർമലതയും നിഷ്കളങ്കതയും നിറഞ്ഞ ഒരു പച്ചമനുഷ്യനാണ് കുണ്ടറ ജോണിയെന്ന് മോഹൻലാൽ ഉൾപ്പടെയുള്ളവർ പറഞ്ഞു.
advertisement
4/8
പഴയതുപോലെ സിനിമയിൽ സജീവമല്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളുമായി വളരെ അടുത്ത ബന്ധം കുണ്ടറ ജോണിക്ക് ഉണ്ടായിരുന്നു. പണ്ട് മദ്രാസ് കാലം മുതൽക്കേയുള്ള അടുപ്പമായിരുന്നു അത്. മമ്മൂട്ടിയും ജോണിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജോണിയുടെ മരണം മമ്മൂട്ടിയ്ക്കും വേദനയുളവാക്കുന്ന ഒന്നായിരുന്നു. 'പ്രിയ സുഹൃത്ത് ജോണിക്ക് ആദരാഞ്ജലികള്‍' എന്നാണ് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചത്.
advertisement
5/8
അടുത്തിടെ ജോണി ഒരു അഭിമുഖത്തിൽ മമ്മൂട്ടിയുടെ ആവനാഴി എന്ന സിനിമയിലെ സെറ്റിലുണ്ടായ ഒരു സംഭവം വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയുമായി ജോണിക്കുള്ള ബന്ധത്തിന്‍റ ആഴം വെളിപ്പെടുത്തുന്ന സംഭവമായിരുന്നു അത്. അതേക്കുറിച്ച് ജോണിയുടെ തന്നെ വാക്കുകൾ ഇങ്ങനെ,
advertisement
6/8
ആവനാഴി ഷൂട്ട് നടക്കുകയാണ്. മമ്മൂട്ടിയെ നാട്ടുകാര്‍ തല്ലുന്ന ഒരു രംഗമാണ് എടുക്കുന്നത്. അപ്പോള്‍ പോലീസ് ജീപ്പില്‍ വരുന്ന ജോണി ജനങ്ങളെ മാറ്റി മമ്മൂട്ടിയെ രക്ഷിക്കുന്നു. ഇതാണ് രംഗം. തല്ലുന്ന നാട്ടുകാരില്‍ ഒരു ആര്‍ട്ടിസ്റ്റ് തക്കം കിട്ടിയ സമയം മമ്മൂട്ടിയുടെ കരണത്ത് ഒരു അടി. അറിയാതെ പറ്റിയതല്ല, അറിഞ്ഞോണ്ട് തന്നെ അടിച്ചു.
advertisement
7/8
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ഐ വി ശശി അയാളെ മാറ്റാൻ പറഞ്ഞു. അടുത്ത സീനിൽ അയാൾ വേണ്ടെന്നും പറഞ്ഞു. അപ്പോള്‍ ജോണി പറഞ്ഞു, മാറ്റേണ്ട. അയാള്‍ അവിടെ നിന്നോട്ടെ. അയാളെ മാറ്റാൻ ഐ വി ശശി വീണ്ടും പറഞ്ഞപ്പോള്‍ ജോണി റിക്വസ്റ്റ് ചെയ്തു, അയാള്‍ അവിടെ നിക്കട്ടെ ശശിയേട്ടാ എന്ന്.
advertisement
8/8
അടുത്ത സീൻ വന്നു. ജോണി മമ്മൂട്ടിയെ രക്ഷിക്കുന്ന രംഗം. ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി ചെന്ന ജോണി മമ്മൂട്ടിയെ തല്ലിയ ആളെ ഒറ്റ ഇടിയും ചുരുട്ടി വലിച്ചൊരു ഏറും കൊടുത്തു. എല്ലാം കഴിഞ്ഞു അയാളുടെ അടുത്ത് പോയി ക്ഷമാപണം നടത്തി, ഇച്ചിരി സ്പീഡ് കൂടി പോയി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞു മമ്മൂട്ടി ചോദിച്ചു, താൻ എന്തിനാ അങ്ങനെ ചെയ്തത് എന്ന്. അപ്പോൾ ജോണിയുടെ മറുപടി ഇങ്ങനെ, 'നിങ്ങളെ തല്ലിയിട്ട് അവൻ അങ്ങനെ പോകേണ്ട' എന്ന്.
മലയാളം വാർത്തകൾ/Photogallery/Buzz/
ലൊക്കേഷനിൽവെച്ച് മമ്മൂട്ടിയെ തല്ലിയയാളെ കുണ്ടറ ജോണി ചുരുട്ടി വലിച്ചെറിഞ്ഞ കഥ; ആവനാഴി സെറ്റിൽ നടന്ന സംഭവം ഇങ്ങനെ