ഉർവശി ചോക്ലേറ്റ് വാങ്ങിക്കൊടുത്ത കുട്ടി; മൂത്തമകന്റെ പിറന്നാൾ ആഘോഷിച്ച് സിദ്ധിഖും കുടുംബവും
- Published by:user_57
- news18-malayalam
Last Updated:
ഒരു ഹോട്ടലിൽ ഒത്തുചേർന്നാണ് സാപ്പിയുടെ ജന്മദിനം കുടുംബം ആഘോഷമാക്കിയത്
advertisement
1/6

മൂന്നു മക്കളുടെ പിതാവാണ് നടൻ സിദ്ധിഖ് (Siddique). മൂത്ത രണ്ടുപേരും ആൺകുട്ടികളും ഇളയകുട്ടി മകളുമാണ്. ഇതിൽ രണ്ടാമൻ ഷഹീൻ സിദ്ധിഖിനെ പലരും മലയാള സിനിമയിൽ കണ്ടുകഴിഞ്ഞു. എന്നാൽ നടി ഉർവശിയുടെ കയ്യിൽ നിന്നും ചോക്ലേറ്റ് വാങ്ങിക്കാൻ അവസരം ലഭിച്ച വിരുതൻ മൂത്തയാൾ സാപ്പിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സാപ്പിയുടെ ജന്മദിനം കുടുംബം ആഘോഷമാക്കി മാറ്റിയിരുന്നു
advertisement
2/6
കുഞ്ഞായിരുന്നപ്പോൾ അച്ഛന്റെ ഒപ്പം സിനിമാ സെറ്റിൽ എത്തിയ സാപ്പി ഉർവശിയോട് ചോക്ലേറ്റ് എവിടെ എന്ന് നേരിട്ടങ്ങു ചോദിക്കുകയായിരുന്നു. അന്നേരം അവിടെ മിഠായി ഇല്ലാതിരുന്നെങ്കിലും, കുഞ്ഞിനോട് മിഠായി ഇല്ലെന്ന് പറയാൻ ഉർവശിക്ക് മനസ് വന്നില്ല. ഉടനെ സെറ്റിൽ ഉണ്ടായിരുന്ന ഒരാളെ അയച്ച് സാപ്പിക്ക് മിഠായി വാങ്ങി നൽകുകയും ചെയ്തു
advertisement
3/6
സാപ്പി ഒരു സ്പെഷ്യൽ കിഡ് ആണ്. വീട്ടിൽ എല്ലാപേരും അത്യന്തം ശ്രദ്ധയും സ്നേഹവും നൽകുന്ന ആളാണ് സാപ്പി. വീട്ടിലെ എല്ലാ പരിപാടികളിലും സാപ്പി താരമാണ്. അനുജൻ ഷഹീന്റെ വിവാഹത്തിനും സാപ്പി ഭംഗിയായി വേഷമിട്ട് ഫോട്ടോകൾക്ക് പോസ് ചെയ്തിരുന്നു
advertisement
4/6
ഒരു ഹോട്ടലിൽ ഒത്തുചേർന്നാണ് സാപ്പിയുടെ ജന്മദിനം കുടുംബം ആഘോഷമാക്കിയത്. ഇതിന്റെ ചിത്രങ്ങൾ അനുജൻ ഷഹീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ എത്തിച്ചേർന്നു. കേക്ക് മുറിച്ചാണ് ആഘോഷം നടന്നത്
advertisement
5/6
അച്ഛനമ്മമാരും, സഹോദരങ്ങളും, സഹോദരൻ ഷഹീന്റെ പത്നി അമൃത ദാസും ഒത്തുചേർന്നാണ് പിറന്നാൾ ഗംഭീരമാക്കിയത്. 'ഹാപ്പി ബർത്ത്ഡേ' എന്നെഴുതിയ ഒരു കേക്ക് ഒരുക്കിയിരുന്നു
advertisement
6/6
കേക്ക് മുറിക്കലിനൊപ്പം ഡിന്നറും കൂടി ചേർന്നായിരുന്നു ജന്മദിനാഘോഷം എന്ന് സാപ്പിയുടെ മുന്നിലിരിക്കുന്ന ഭക്ഷണം കണ്ടാൽ അറിയാം. ചിത്രങ്ങൾക്ക് താഴെ നിരവധിപ്പേർ സാപ്പിക്ക് പിറന്നാൾ ആശംസകൾ നേർന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ഉർവശി ചോക്ലേറ്റ് വാങ്ങിക്കൊടുത്ത കുട്ടി; മൂത്തമകന്റെ പിറന്നാൾ ആഘോഷിച്ച് സിദ്ധിഖും കുടുംബവും