Sreevidya | പ്രമുഖ നടനോ സംവിധായകനോ? ശ്രീവിദ്യയുമായി കല്യാണം ഉറപ്പിച്ച ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാൾ
- Published by:meera_57
- news18-malayalam
Last Updated:
'സ്നേഹിച്ചു പോയത് കൊണ്ട് എനിക്കയാളെ ഒന്നും ചെയ്യാൻ പറ്റില്ല. ഭാര്യയാവാൻ എനിക്കർഹതയില്ലേ എന്ന ചിന്തയായിരുന്നു' : ശ്രീവിദ്യ
advertisement
1/6

ഓർക്കപ്പെടുന്ന വേഷങ്ങൾ മാത്രമല്ല, കോളിളക്കം നിറഞ്ഞ ജീവിതവും ചേർന്നതാണ് നടി ശ്രീവിദ്യയുടെ (Sreevidya) ജീവിതയാത്ര. ക്യാൻസർ ബാധിതയായി ചികിത്സയിൽ തുടരവെയാണ് അവരുടെ മരണം. ഇന്നും മലയാളിയുടെ ഉച്ചയൂണിൺ നൊസ്റ്റാൾജിയയായ അയല പൊരിച്ചതുണ്ട്... എന്ന ഗാനം ശ്രീവിദ്യയും മധുവും ചേർന്ന് അനശ്വരമാക്കിയതാണ്. സ്ത്രീഭാവങ്ങളുടെ ഏതു ഋതുഭേദത്തിനും ഇണങ്ങിയ വേഷങ്ങൾ ചെയ്ത നടിയാണ് ശ്രീവിദ്യ. എന്നിരിക്കെ, അവരുടെ വിവാഹ, പ്രണയ ജീവിതങ്ങൾ സൃഷ്‌ടിച്ച ഓളം ചെറുതല്ല. നടൻ കമൽ ഹാസനും ശ്രീവിദ്യയും തമ്മിലെ പ്രണയം സിനിമാ ലോകത്തിന് അകത്തും പുറത്തും പ്രശസ്തമാണ്
advertisement
2/6
പ്രണയം കൊടുമ്പിരി കൊണ്ടപ്പോഴും, കമലും ശ്രീവിദ്യയും തമ്മിൽ ഒന്നിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചവരിൽ ശ്രീവിദ്യയുടെ അമ്മയുമുണ്ടായിരുന്നു. ഈ പ്രണയത്തെക്കുറിച്ച് അവർ രണ്ടുപേരും പിൽക്കാലങ്ങളിൽ അഭിമുഖങ്ങളിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇരുവരും അവരുടെ കരിയറുകളിൽ മികച്ച നിലയിൽ ഉയർന്നു വരുന്ന വേളയിലായിരുന്നു പ്രണയം. ഒരിക്കലും ശ്രീവിദ്യയെ കുറ്റപ്പെടുത്തുന്ന നിലയിൽ കമൽ ഇതേപ്പറ്റി സംസാരിച്ചിട്ടില്ല. പിന്നീട് കമൽ വാണി ഗണപതിയെ വിവാഹം ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
എന്നാൽ, ശ്രീവിദ്യക്ക് മറ്റൊരു പ്രണയവും വിവാഹവും ഉണ്ടായിരുന്നു. ആ പ്രണയത്തെക്കുറിച്ച് സംവിധായകൻ ഭരതൻറെ ഭാര്യ കൂടിയായിരുന്ന നടി കെ.പി.എ.സി. ലളിത മറയില്ലാതെ സംസാരിച്ചിട്ടുമുണ്ട്. അവരുടെ മകനെ വളർത്താൻ നൽകുമോ എന്നുപോലും ശ്രീവിദ്യ ചോദിച്ചിരുന്നു എന്ന് ലളിത പറഞ്ഞിരുന്നു. എന്നാൽ, ശ്രീവിദ്യയുടെ വിവാഹം നടന്നത് അവർ പ്രണയിച്ച നടനുമായോ സംവിധായനുമായോ അല്ലായിരുന്നു. അത് മലയാള സിനിമയിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ജോർജുമായിട്ടായിരുന്നു. ജോർജ് തോമസ് എന്നയാളെ കുടുംബത്തിന്റെ എതിർപ്പ് പോലും അവഗണിച്ചു കൊണ്ടാണ് ശ്രീവിദ്യ വിവാഹം ചെയ്തത്
advertisement
4/6
ഈ വിവാഹത്തിന് മുന്നോടിയായി ശ്രീവിദ്യ ക്രിസ്തുമതം സ്വീകരിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഈ വിവാഹം രണ്ടു വർഷങ്ങൾക്കുള്ളിൽ വിവാഹമോചനത്തിൽ കലാശിച്ചു. ശ്രീവിദ്യയുടെ മരണവേളയിൽ പോലും ജോർജ് എവിടെ എന്ന ചോദ്യമുയർന്നിരുന്നു. സിനിമയിൽ ഭാഗ്യനായികയായിരുന്നു എങ്കിലും, ശ്രീവിദ്യയുടെ പ്രണയ, വിവാഹജീവിതങ്ങൾ നിറമുള്ളതായിരുന്നില്ല. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം പൊലിഞ്ഞ പ്രണയത്തെക്കുറിച്ച് അവർ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നടൻ സിദ്ധിഖ് അവതരിപ്പിച്ച ടി.വി. പരിപാടിയിലാണ് ശ്രീവിദ്യ അതേപ്പറ്റി മനസുതുറന്നത്
advertisement
5/6
ഓർത്തോഡക്സ് ബ്രാഹ്മണ കുടുംബത്തിൽ പിറന്ന ശ്രീവിദ്യ എങ്ങനെയാണ് ഇങ്ങനെയൊരു പ്രണയത്തിൽ പെട്ടത് എന്ന ചോദ്യത്തിനാണ് അവർ മറുപടി നൽകിയത്. ഒരു ഘട്ടത്തിൽ എല്ലാ സ്ത്രീകളും പുരുഷന്മാരും ചിലതിലേക്ക് അവരെ സ്വയം തള്ളിവിടും. പ്രണയമാകട്ടെ, കല്യാണമാകട്ടെ. കല്യാണം കഴിക്കേണ്ടയാൾ മറ്റൊരു കുട്ടിയെ വിവാഹം ചെയ്തതും തനിക്ക് അയാളോട് ദേഷ്യമായി. പേര് പറയാൻ ആഗ്രഹിക്കുന്നില്ല. 'ഇയാൾക്ക് കല്യാണം കഴിക്കാമെങ്കിൽ, എനിക്ക് കല്യാണം കഴിച്ചുകൂടേ' എന്നായിരുന്നു അവരുടെ മനസിലെ ചോദ്യം
advertisement
6/6
'ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു. വീട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും വന്ന് സംസാരിച്ചു. ഒരു വർഷത്തിനകം കല്യാണം നടത്താമെന്നായിരുന്നു ധാരണ. ഞങ്ങൾ രണ്ടുപേർക്കും അന്ന് 22 വയസായിരുന്നു പ്രായം. ആ ഒരുവർഷത്തിനിടയിൽ ഞങ്ങൾ പലപല വിഷയങ്ങൾ അറിയുന്നു. അത്രയും മനസ്സിലാക്കിയിട്ടും, അതേ നടക്കുള്ളൂ, ഇത് നടക്കില്ല എന്നയാൾ മുഖത്തു നോക്കി പറഞ്ഞു. സ്നേഹിച്ചു പോയത് കൊണ്ട് എനിക്കയാളെ ഒന്നും ചെയ്യാൻ പറ്റില്ല. എന്നാൽ, ഒരു ഭാര്യയാവാൻ എനിക്കർഹതയില്ലേ എന്ന ചിന്തയായിരുന്നു ആ പ്രായത്തിൽ' എന്ന് ശ്രീവിദ്യ
മലയാളം വാർത്തകൾ/Photogallery/Buzz/
Sreevidya | പ്രമുഖ നടനോ സംവിധായകനോ? ശ്രീവിദ്യയുമായി കല്യാണം ഉറപ്പിച്ച ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാൾ