1971ലെ യുദ്ധത്തില് പാകിസ്ഥാനെ തോൽപിക്കാൻ ഇന്ത്യൻ നാവികസേന കോണ്ടം ആയുധമാക്കിയത് എങ്ങനെ?
- Published by:Rajesh V
- news18-malayalam
Last Updated:
ചിറ്റഗോംഗ് തുറമുഖം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യൻ നാവികസേന പാകിസ്ഥാൻ സൈന്യവുമായി ഏറ്റുമുട്ടി. കപ്പലുകൾക്ക് താഴെ ലിംപെറ്റ് മൈനുകൾ സ്ഥാപിച്ച് അവയെ തകർക്കുകയായിരുന്നു ഇന്ത്യയുടെ പദ്ധതി
advertisement
1/11

1971-ലെ ഇന്ത്യാ-പാക് യുദ്ധം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടങ്ങളിൽ ഒന്നായിരുന്നു. അതിർത്തികളെ പ്രതിരോധിക്കുക മാത്രമല്ല, പിന്നീട് ബംഗ്ലാദേശായി മാറിയ കിഴക്കൻ പാകിസ്ഥാനെ മോചിപ്പിക്കുക എന്നതായിരുന്നു ഇത്തവണത്തെ ലക്ഷ്യം.
advertisement
2/11
യുദ്ധത്തിൽ ധീരത വെളിവാക്കുന്ന നിരവധി അത്ഭുതകരമായ കഥകളുണ്ട്. 1971 ഡിസംബറിലെ അത്തരത്തിലൊരു അമ്പരപ്പിക്കുന്ന കഥ ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ടാണ്.<!--EndFragment -->
advertisement
3/11
കരയിൽ ഇന്ത്യൻ കരസേനയും ആകാശത്ത് വ്യോമസേനയും പോരാടിയപ്പോൾ, കടലിലെ ചുമതല നാവികസേന ഏറ്റെടുത്തു. പാകിസ്ഥാൻ കപ്പലുകളെ തടയുകയും അവരുടെ വിതരണം തകർക്കുകയും ചെയ്യുകയായിരുന്നു അവരുടെ ദൗത്യം.<!--EndFragment -->
advertisement
4/11
എന്നാൽ, യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ, ഇന്ത്യൻ നാവികസേന അവിശ്വസനീയമായ ഒരു ആവശ്യം ഉന്നയിച്ചു. അവർ പതിനായിരക്കണക്കിന് കോണ്ടങ്ങൾ ഓർഡർ ചെയ്തു.<!--EndFragment -->
advertisement
5/11
ഇതിനുപിന്നിൽ ബുദ്ധിപരവും പ്രായോഗികവുമായ ഒരു കാരണമുണ്ടായിരുന്നു. ചിറ്റഗോംഗ് തുറമുഖം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യൻ നാവികസേന പാക് സേനയുമായി ഏറ്റുമുട്ടി. കപ്പലുകൾക്ക് താഴെ 'ലിംപെറ്റ് മൈനുകൾ' (Limpet mines) വെച്ച് അവയെ തകർക്കുകയായിരുന്നു ഇന്ത്യയുടെ പ്ലാൻ. <!--EndFragment -->
advertisement
6/11
എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. ഈ മൈനുകൾ വെള്ളത്തിൽ സ്ഥാപിച്ചാൽ 30 മിനിറ്റിനുള്ളിൽ നനഞ്ഞ് പൊട്ടിത്തെറിക്കും. മൈനുകൾക്ക് സംരക്ഷണം നൽകാൻ നാവികസേനക്ക് ഒരു വഴി കണ്ടെത്തേണ്ടതുണ്ടായിരുന്നു.<!--EndFragment -->
advertisement
7/11
ഇതിന് പരിഹാരമായി, നാവികസേന ലിംപെറ്റ് മൈനുകള്‍ കോണ്ടത്തിനുള്ളിലാക്കി. ഇത് മൈനുകൾ കൃത്യസമയത്ത് പൊട്ടിത്തെറിക്കാനും പാക് കപ്പലുകൾ തകരാനും കാരണമായി.<!--EndFragment -->
advertisement
8/11
ഇതൊരു ലളിതമായ ആശയമായിരുന്നു, പക്ഷേ അത് കൃത്യമായി പ്രവർത്തിച്ചു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ചിറ്റഗോംഗ് തുറമുഖത്തെ ഈ ഓപ്പറേഷൻ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ ഒരു പ്രധാന ഘടകമായിരുന്നു.<!--EndFragment -->
advertisement
9/11
യുദ്ധം 13 ദിവസം മാത്രമാണ് നീണ്ടുനിന്നതെങ്കിലും, ഇന്ത്യയുടെ വിജയം ഭൂപടം മാറ്റിമറിച്ചു, ഇത് ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായി. അങ്ങനെയാണ് ഇന്ത്യൻ നാവികസേന അതിന്റെ ശക്തി തെളിയിച്ചത്.<!--EndFragment -->
advertisement
10/11
1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാമത്തെ വലിയ പോരാട്ടമായിരുന്നു 1971-ലെ ഇന്ത്യാ-പാക് യുദ്ധം..<!--EndFragment -->
advertisement
11/11
ആദ്യത്തെ രണ്ട് യുദ്ധങ്ങളും കാശ്മീരിനെച്ചൊല്ലിയായിരുന്നുവെങ്കിൽ, 1971-ലെ യുദ്ധം അതിർത്തികളെക്കുറിച്ചായിരുന്നില്ല, കിഴക്കൻ പാകിസ്ഥാന്റെ വിമോചനത്തെക്കുറിച്ചായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
1971ലെ യുദ്ധത്തില് പാകിസ്ഥാനെ തോൽപിക്കാൻ ഇന്ത്യൻ നാവികസേന കോണ്ടം ആയുധമാക്കിയത് എങ്ങനെ?