15-ാം വയസിൽ ചാക്കോച്ചന്റെ ഒപ്പം തുടങ്ങിയ നായിക ഇന്ന് 1300 കോടിയുടെ ഉടമ; സിനിമ വിട്ടിട്ട് വർഷങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
കൊച്ചിയിലെ കുടുംബത്തിൽ ജനിച്ചുവളർന്ന നടി, മലയാളത്തേക്കാളേറെ ശ്രദ്ധ നേടിയത് തമിഴ്, ഹിന്ദി ഭാഷകളിൽ
advertisement
1/11

ഒരു കാലത്ത് മിന്നും വിജയം നേടിയ ചലച്ചിത്ര താരങ്ങളെ ഒന്ന് കണ്ണടച്ചു തുറക്കുന്നതും കാണാതാവുന്ന അനുഭവം പലപ്പോഴായി പലർക്കും ഉണ്ടായിക്കാണും. നടിമാരുടെ കൂട്ടത്തിലാണ് ഇത് പ്രത്യേകിച്ചും സംഭവിക്കുക. വിവാഹവും മക്കളും കുടുംബജീവിതവും സ്വപ്നം കാണുന്നവർക്ക് സിനിമയുടെ തിരക്കേറിയ ഷെഡ്യൂളുകൾ തടസമായി തോന്നുമ്പോഴാകും ഈ തീരുമാനം. എന്നിരുന്നാലും, അവർ അഭിനയിച്ച സിനിമകൾ എന്നും പ്രേക്ഷകരുടെ ഇഷ്‌ട ലിസ്റ്റിൽ ഇടംനേടിയിട്ടുണ്ടാവും. നടൻ കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണിത്. സിനിമ വിട്ടുവെങ്കിലും, ഇന്നവർ 1300 കോടിയുടെ ആസ്‌തിക്കുടമയാണ്
advertisement
2/11
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അസിൻ തോട്ടുങ്കൽ അവരുടെ നാല്പതാം ജന്മദിനം ആഘോഷിച്ചത്. ബോളിവുഡിൽ കാലെടുത്തു വയ്ക്കും മുൻപ്, തെന്നിന്ത്യൻ സിനിമയിൽ, പ്രത്യേകിച്ചും മലയാളത്തിൽ, അവർ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു. അഭിനയിച്ച സിനിമകളുടെ ഒരു വലിയ പട്ടികയൊന്നും അവകാശപ്പെടാനില്ല എങ്കിലും, വേഷമിട്ട ഒരുപിടി ചിത്രങ്ങൾ ശ്രദ്ധേയമാക്കി മാറ്റിയ നടിയാണവർ. അവയെല്ലാം ഹിറ്റുകളായി മാറുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/11
കൊച്ചിയിലെ കത്തോലിക്കാ കുടുംബത്തിൽ പിറന്ന അസിന്റെ മാതാപിതാക്കൾ സി.ബി.ഐ. ഓഫീസറും ഡോക്‌ടറുമാണ്. കൊച്ചിയിൽ പഠനം പൂർത്തിയാക്കിയ അസിൻ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, ഫ്രഞ്ച്, ഹിന്ദി ഭാഷകൾ അനായാസേന കൈകാര്യം ചെയ്യും
advertisement
4/11
കുഞ്ചാക്കോ ബോബൻ നായകനായി, 2001ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അസിന് പ്രായം വെറും 15 വയസ്. ശേഷം തെലുങ്ക് സിനിമകളിൽ അസിൻ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി
advertisement
5/11
ജയം രവി എന്ന രവി മോഹന്റെ നായികയായി 2004ൽ എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മിയാണ് അസിന്റെ തമിഴ് അരങ്ങേറ്റ ചിത്രം. അതിനു ശേഷം തെലുങ്കിൽ പ്രഭാസിന്റെ നായികയായി 'ചക്രം' എന്ന ചിത്രം. അതിനു പിന്നാലെ 'ഉള്ളം കേട്ട്കുമേ' എന്ന സിനിമയും വന്നു
advertisement
6/11
ഇതോടുകൂടി അസിന്റെ കരിയർ പച്ചപിടിച്ചു. സൂര്യയുടെ ഗജിനി, വേൽ; വിക്രമിന്റെ 'മജാ', വിജയ്‌യുടെ 'ശിവകാശി', പോക്കിരി; അജിത്തിന്റെ 'വരളാരു', 'ആൾവാർ' പോലുള്ള സിനിമകൾ അസിനെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി
advertisement
7/11
കമൽ ഹാസന്റെ നായികയായി അഭിനയിച്ച 'ദശാവതാരം', വിജയ് ചിത്രം 'കാവലൻ' പോലുള്ള സിനിമകൾ അസിനെ തമിഴ് സിനിമയിലെ ശ്രദ്ധേയതാരം എന്ന നിലയിലുറപ്പിച്ചു
advertisement
8/11
കാവലന് ശേഷം അസിൻ തന്റെ ശ്രദ്ധ പൂർണമായും ബോളിവുഡിൽ കേന്ദ്രീകരിച്ചു. ഗജിനി, റെഡി, ഹൗസ്ഫുൾ 2, ബോൽ ബച്ചൻ, ഖിലാഡി 786, തുടങ്ങിയ സിനിമകൾ അസിന് ശ്രദ്ധനേടിക്കൊടുത്തു. സൽമാൻ ഖാൻ, ആമിർ ഖാൻ, അഭിഷേക് ബച്ചൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ എന്നിവർക്കൊപ്പം അവർ സ്ക്രീൻസ്‌പെയ്‌സ് പങ്കിട്ടു
advertisement
9/11
അസിൻ സിനിമയിൽ നിന്നും പൂർണമായും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് 10 വർഷങ്ങളാവുന്നു. 2015ലെ 'ഓൾ ഈസ് വെൽ' എന്ന സിനിമയിലാണ് അസിനെ ഏറ്റവും ഒടുവിലായി കണ്ടത്
advertisement
10/11
തന്റെ 14 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ, അസിൻ 25 സിനിമകളിൽ അഭിനയിച്ചു. അറിയപ്പെടുന്ന ബിസിനസുകാരനായ രാഹുൽ ശർമയാണ് അസിന്റെ ഭർത്താവ്. മൈക്രോമാക്സ് എന്ന മൊബൈൽ ഫോൺ നിർമാണ കമ്പനിയുടെ സഹ-ഫൗണ്ടർമാരിൽ ഒരാളാണ് രാഹുൽ ശർമ്മ. വിവാഹത്തോടെ അസിൻ സിനിമയിൽ നിന്നും പൂർണമായി പിൻവാങ്ങി. സോഷ്യൽ മീഡിയയിലെ അപ്‌ഡേറ്റുകൾക്ക് പുറമേ അസിൻ പൊതുമേഖകളിൽ എവിടെയും സജീവമല്ല
advertisement
11/11
അസിന്റെ സ്വത്തുക്കളുടെ ആകെ മൂല്യം 1300 കോടി രൂപയായി കണക്കാക്കപ്പെടുന്നു. അസിൻ, രാഹുൽ ദമ്പതികൾക്ക് അറിൻ എന്നൊരു മകളുണ്ട്. കുടുംബത്തോടൊപ്പം മുംബൈയിലാണ് അസിന്റെ താമസം. ഇടയ്ക്ക് മകൾക്കൊപ്പം അസിൻ കൊച്ചിയിലെ വീട് സന്ദർശിക്കാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
15-ാം വയസിൽ ചാക്കോച്ചന്റെ ഒപ്പം തുടങ്ങിയ നായിക ഇന്ന് 1300 കോടിയുടെ ഉടമ; സിനിമ വിട്ടിട്ട് വർഷങ്ങൾ